Breaking News

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി സ്ഥാപക ദിനാചാരണം നടത്തി.

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി സ്ഥാപക ദിനാചാരണം നടത്തി.

 

കോട്ടയം : വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വി.എസ്.എസ്.എസ്- ന്റെ അറുപതാം വാർഷിക ദിനാചാരണം ഒക്ടോബർ രണ്ടിന്   സൊസൈറ്റിയുടെ കേന്ദ്ര കാര്യാലയമായ കോട്ടയം കീഴ്ക്കുന്ന്  അമലനിലയത്തിൽ വച്ച് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്തു. അറുപതാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ കോവിഡ് മുക്തി നേടിയ  കുടുംബങ്ങൾക്കായുള്ള പോഷകാഹാരകിറ്റുകളുടെ വിതരണവും ഇതോടെനുബന്ധിച്ചു നടത്തി.
ജില്ലയിലെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്കാണ് കിറ്റുകൾ  പ്രയോജനപ്പെടുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ രചിച്ച   ‘ലവ് ദത്തോ സി ‘ എന്ന ചാക്രിക ലേഖനത്തെ  ആസ്പദമാക്കി രൂപത ചാൻസിലർ മോൺ. ജോസ് നവസ് ക്ലാസ്സ്‌ നയിച്ചു.
രൂപത വികാരി ജനറാൾ മോൺ.ജസ്റ്റിൻ മഠത്തിൽപറമ്പിൽ, വി.എസ്. എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.അഗസ്റ്റിൻ ബിനോയ്‌ മേചേരിൽ,അസി. ഡയറക്ടർ ഫാ.ലിനോസ് ബിവേര, മൂന്നാർ റീജിയൻ ഡയറക്ടർ ഫാ.ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, മുനിസിപ്പൽ കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
VSSS

Related Articles

മൂലമ്പിള്ളി പുനരധിവാസം മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണെന്നും അതാര്‍ക്കും നിഷേധിക്കപ്പെടരുതെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വ്യക്തമാക്കി. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് പൂര്‍ണ്ണമായി നടപ്പാക്കാത്ത വിഷയത്തില്‍

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ജാതിവിവേചനത്തിനെതിരെ ബിഷപ് സ്തബിലീനിയുടെ ഇടയലേഖനം: 190-ാം വാര്‍ഷിക അനുസ്മരണം

കൊല്ലം: മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ജാതിവിവേചനം ദൈവനിശ്ചയമല്ലെന്നും അത് അധാര്‍മികവും ശിക്ഷാര്‍ഹമായ തെറ്റുമാണെന്നും വ്യക്തമാക്കി 1829 ജൂലൈ 14ന് മലയാളക്കരയില്‍ ഇടയലേഖനം ഇറക്കിയ വരാപ്പുഴ വികാരിയത്തിന്റെയും കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*