വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വനിതാ ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10. 30 മുതൽ “സ്ത്രീ ശക്തീകരണം- നൂതന കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ യാക്കോബായ കോട്ടയം ഭദ്രാസനം യുവജന ശുശ്രുഷ ഡയറക്ടർ ഫാ. റ്റിജു വർഗീസ് ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിനു vsss Governing Body അംഗം ശ്രീമതി ലിസ്സി പോൾ അധ്യക്ഷത വഹിച്ചു. Kcbc സോഷ്യൽ മീഡിയ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഷിജി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തുകയും ഉത്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. വിജയപുരം രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ വനിതാ സംരംഭകർക്കുള്ള ധനസഹായം വിതരണം ചെയ്തു. കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച സി. ജ്യോതിസ്, ശ്രീമതി ആരതി റോബിൻ എന്നിവരെയും, സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തക ശ്രീമതി ലൈലാമ്മ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. VSSS ഡയറക്ടർ ഫാ. ആഗസ്റ്റിൻ ബിനോയി മെച്ചേരിൽ, മുൻസിപ്പൽ കൗൺസിലർ ശ്രീമതി മോളിക്കുട്ടി സെബാസ്റ്റ്യൻ, എന്നിവർ സംസാരിച്ചു. Vsss അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലിനൂസ് ബിവേര, CDO ശ്രീമതി പ്രമീള ജോർജ് എന്നിവർ നേതൃത്വം നൽകി.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ജപമാലയുടെ ചരിത്രത്തിലേക്ക്
ജപമാലയുടെ ചരിത്രത്തിന് ഏകദേശം 1200 വര്‍ഷങ്ങളോളം പഴക്കമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ബെനഡിക്ടന്‍, ഫ്രാന്‍സിസ്കന്‍, ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ തന്നെ ചൊല്ലുന്ന പതിവുണ്ടായിരുന്നു.
തെക്കന്‍ കുരിശുമലയിലെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന് സമാപിക്കും
വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ്-പുതുവത്സരഘോഷം 24 ന് ആരംഭിച്ചു. 2019 ജനുവരി ഒന്നിന് അവസാനിക്കും. 24 ന് വൈകുന്നേരം 6.00 ന് ആഘോഷങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രം
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യ പ്രതിഷേധം രേഖപ്പെടുത്തി കെഎല്‍സിഎ കൊച്ചി രൂപത
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി ചല്ലോ മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ തമ്പടിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരള ലാറ്റിന്‍