വിജയപുരത്തുനിന്നും അതിജീവനത്തിന്റെ വിജയഗാഥ

വിജയപുരത്തുനിന്നും അതിജീവനത്തിന്റെ വിജയഗാഥ

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുമ്പോള്‍ കേരള ലത്തീന്‍ സഭയിലെ രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസേവന വിഭാഗങ്ങള്‍ ആശ്വാസതുരുത്തുകളാകുകയാണ്. നിരാലംബര്‍ക്ക് ഭക്ഷണവും മരുന്നും താമസിക്കാനുള്ള ഇടവും ഒരുക്കുക മാത്രമല്ല നാളെയുടെ വെല്ലുവിളികള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ഈ സംഘടനകള്‍ ചെയ്യുന്നത്. വിജയപുരം രൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളുടെ സേവനങ്ങളിലൂടെ.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (വിഎസ്എസ്എസ്) സുസ്സജ്ജമായി രംഗത്തിറങ്ങിയിരുന്നു. രൂപത അഞ്ചു ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക ശ്രമകരമായിരുന്നു. കൊവിഡ് കാലത്തെ സഞ്ചാര നിയന്ത്രണം പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെങ്കിലും രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കേത്തെച്ചേരിയിലിന്റെ നിര്‍ദേശങ്ങളനുസരിച്ച് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബിനോയിയുടെ ശക്തമായ നേതൃത്വം വളരെ പെട്ടന്നുതന്നെ പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചു.

ബോധവല്‍ക്കരണം
കൊവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ആരംഭിച്ചു. താമസസ്ഥാലത്തു നിന്നു പുറത്തിറങ്ങിയുള്ള ബോധവല്‍ക്കരണം നിയന്ത്രണ വിധേയമായിരുന്നതിനാല്‍ മാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ചു. ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ സാമ്പത്തിക സഹകരണത്തോടെ ക്വാറന്റൈന്‍ എന്ന പേരില്‍ ഷോര്‍ട് ഫിലിം നിര്‍മിച്ചു. കാരിത്താസ് ഇന്ത്യയുടെ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമുമായി സഹകരിച്ച് ഗ്രാമങ്ങള്‍ തോറും ബോധവത്കരണം നടത്തി. കൊവിഡിനെ പ്രതിരോധിക്കേണ്ട വിധം വ്യക്തമാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്തു. കൊവിഡ് പ്രതിരോധത്തിന്റെ വിവിധ വശങ്ങള്‍ വ്യക്തമാക്കി ഡോക്യൂമെന്ററി നിര്‍മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

മാസ്്കും സാനിറ്റൈസറും
വളരെ പെട്ടന്നാണ് മാസ്‌കും സാനിറ്റൈസറും കൊവിഡ് കാല ശീലങ്ങളായി മാറിയത്. ഇവ രണ്ടിന്റെയും പ്രാധാന്യം വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. സൊസൈറ്റിയുടെ തൊഴില്‍ പരിശീലന കേന്ദ്രമായ നിര്‍മ്മല സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാസ്‌ക് നിര്‍മാണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. സിസ്റ്റര്‍ സ്മിത ടിഎസ്എസ്സിയുടെ നേതൃത്വത്തില്‍ അന്‍പതിനായിരം മാസ്‌കുകളാണ് ലോക്ഡൗണ്‍ കാലത്തു മാത്രം തയ്ച്ചു വിതരണം ചെയ്തത്. സൊസൈറ്റിയുടെ കീഴിലുള്ള വിവിധ എസ്എച്ച്ജികളിലൂടെയും മാസ്‌കുകള്‍ തയ്ച്ചു വിതരണം ചെയ്തു. അഞ്ചു  ജില്ലകളില്‍  വ്യാപിച്ചു കിടക്കുന്ന വിജയപുരം രൂപതയുടെ വിവിധ ഇടവകകളില്‍ സാനിറ്റൈസര്‍ വിതരണം ചെയ്തു . കോട്ടയം പട്ടണത്തിലെ ബസ് സ്റ്റാന്റുകളിലും ഓട്ടോ സ്റ്റാന്റുകളിലും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട രീതി വിശദീകരിച്ചു പ്രദര്‍ശനം നടത്തി . പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ സാനിറ്റൈസര്‍ ബസ് സ്റ്റാന്റുകളിലും ഓട്ടോ സ്റ്റാന്റുകളിലും ലഭ്യമാക്കി.

ജയിലിലേക്ക് തയ്യല്‍ മെഷിന്‍
പൊന്‍കുന്നം സബ്ജയില്‍ അധികാരികള്‍ മാസ്‌ക് നിര്‍മാണത്തിന് സഹായം തേടി വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെ സമീപിച്ചു. ജയിലില്‍ മാസ്‌ക് നിര്‍മ്മിക്കുന്നതിനായി ജയിലിലേക്ക് തയ്യല്‍ മെഷിന്‍ നല്‍കി. കൂടാതെ ഏറ്റുമാനൂര്‍ ഡിഇഒ അഭ്യര്‍ത്ഥിച്ചതനുസരിച്ചു ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.

ഭക്ഷ്യ വിതരണം
ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജനങ്ങളെ നേരിട്ട് ബാധിച്ച രണ്ടു പ്രശ്നങ്ങള്‍ ആഹാരവും വരുമാനവുമാണ്. ലോക്ഡൗണ്‍ കാലത്തു ജനങ്ങള്‍ പരിപൂര്‍ണമായും വീടിനുള്ളിലായപ്പോള്‍ തൊഴിലും വരുമാനവും പ്രതിസന്ധിയിലായി. ഇത് സാരമായി ബാധിച്ചത് മധ്യവര്‍ഗത്തെയും ദരിദ്രരെയും ആണ്. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കാന്‍  വിഎസ്എസ്എസ് മുന്നിട്ടിറങ്ങി. അവശ്യ വസ്തുക്കളും ഭക്ഷണവും എത്തിക്കുക എന്നതിനായിരുന്നു പ്രഥമ പരിഗണന. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍
വ്യാപിച്ചു കിടക്കുന്ന രൂപതയുടെ ഇടവകകളില്‍ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. 21 ലക്ഷം രൂപയുടെ ഭക്ഷ്യകിറ്റുകളാണ് വിഎസ്എസ്എസ് വിതരണം ചെയ്തത്. രാജ്യമെമ്പാടും അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചപ്പോള്‍ കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനതോത് വര്‍ദ്ധിച്ചു. ജില്ലയിലെ വിവിധ ഇടങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ടു. ഈഘട്ടത്തില്‍ കോട്ടയം ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

മുറ്റത്തൊരു കൃഷിത്തോട്ടം
സഞ്ചാരം നിയന്ത്രിക്കപ്പെട്ടതും വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതുമാണ് കൊവിഡ് കാലത്തെ വലിയ വെല്ലുവിളിയായത്. ഈ കാലം ക്രിയാത്മകമായി ചിലവഴിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ വിഎസ്എസ്എസ്് വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു. ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യം വച്ച്  മുറ്റത്തൊരു കൃഷിത്തോട്ടം എന്ന സങ്കല്‍പം ജനങ്ങളിലേക്ക് വ്യാപിപ്പിച്ചു. അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും, എല്‍ഡേഴ്സ് ഫോറം, ബാലവേദി എന്നിവ വഴിയും പരമാവധി പ്രചരണം നല്കി. കാരിത്താസ് ഇന്ത്യയുടെ ആശാകിരണം പദ്ധതി മുഖേന ഓണ്‍ലൈന്‍ കൃഷിപാഠങ്ങള്‍ ക്രമീകരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി എല്‍ഡേഴ്സ് ഫോറം വഴിയായി മൈക്രോ ഗ്രീന്‍ കൃഷി പരിശീലിപ്പിച്ചു. അതിന്റെ ഫലമായി നിരവധിയാളുകള്‍ വീട്ടിലെ സമയം കൃഷിക്കായി മാറ്റിവച്ചു.

കുട്ടികള്‍ക്കായി ടെലിടോക്ക്
കൊവിഡ് കാലം ഏറ്റവും കൂടുതല്‍ ബാധിച്ചത് കുട്ടികളെയാണ്. കളികളും ചിരികളും നിറഞ്ഞ ഒരു പുത്തന്‍ പഠനവര്‍ഷം അവര്‍ക്കു നഷ്ടമായി. വീട്ടിലെ ചുവരുകള്‍ അതിരുകളായി. വിശാലമായ മൈതാനങ്ങള്‍ അന്യമായി. സ്വന്തക്കാരുടെയും, കൂട്ടുകാരുടെയും വീടുകളില്‍ പോകാനാകാതെയായി. വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക വിഎസ്എസ്എസിന്റെ മുഖ്യ ലക്ഷ്യമായിരുന്നു. വീട്ടില്‍ അടഞ്ഞിരിക്കുന്ന കാലം മാനസിക സംഘര്‍ഷത്തിന്റെ കാലം കൂടിയാണ്. ഇതു മനസിലാക്കിയ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കുട്ടികളുമായി സംവദിക്കാന്‍ ടെലിടോക്ക് സംവിധാനം ഏര്‍പ്പെടുത്തി. കോട്ടയം ചൈല്‍ഡ് ലൈനുമായി സഹകരിച്ചുകൊണ്ടാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്. ക്വാറന്റീനില്‍ ആയ കുട്ടികളെയും, കൊവിഡ് ബാധിതരായ കുട്ടികളെയും ധൈര്യപ്പെടുത്തുകയും, അവര്‍ക്കു ടെലി കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യുക ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കൂടാതെ ചൈല്‍ഡ് ലൈനുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. വിഎസ്എസ്എസിന്റെ വിജയ് ബാലവേദികളിലൂടെ കുട്ടികള്‍ക്ക് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു. ചിത്രങ്ങള്‍ വരയ്ക്കാനും, വിവിധ വസ്തുക്കള്‍ നിര്‍മിക്കാനും പ്രചോദനം നല്‍കി. അവ പ്രദര്‍ശിപ്പിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ ഉണ്ടാക്കി.

കൊവിഡ് ടാസ്‌ക് ഫോഴ്സ്
കൊവിഡ് പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലാണ് ടാസ്‌ക്ഫോഴ്സ് രൂപീകരണം. 2020 ഓഗസ്റ്റ് 20 നു വിഎസ്എസ്എസ് കേന്ദ്ര കാര്യാലയത്തില്‍ വച്ച് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരിയുടെ ആശീര്‍വാദത്തോടെ കൊവിഡ് ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. വൈദികരും സന്യാസിനികളും അടങ്ങുന്ന 30 പേര്‍ടാസ്‌ക് ഫോഴ്സിന്റെ ഭാഗമാണ്. കണ്ടൈന്‍മെന്റ് സോണുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ഈ ടാസ്‌ക് ഫോഴ്സ് ആണ്. ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായ വിജയ് സമരിറ്റന്‍സ് രൂപതയിലെ മൃതസംസ്‌കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.


Related Articles

കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു

കൊച്ചി രൂപത കെഎൽസിഎ വാർഷിക ജനറൽ കൗൺസിലിൽ കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും അക്വിനാസ് കോളേജിലെ പ്രൊഫസർ ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു. പ്രളയദുരന്തത്തിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ

പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഗൗരവമായി കാണണം- സുപ്രീംകോടതിയിൽ എൻഎസ്എസ് നൽകിയ കേസിൽ കെഎൽസിഎ കക്ഷിചേരും

കൊച്ചി – കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം നിലവിലുള്ള കണക്കുകൾ പ്രകാരം ജാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നിട്ടുപോലും ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ളവർക്ക് മതിയായ പ്രാതിനിധ്യം സർക്കാർ

മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം

മധുവിനെ തച്ചുകൊന്നതാണ്‌. അയാള്‍ക്ക്‌ വിശന്നിരുന്നു. കാടിന്റെയുള്ളില്‍ നിന്ന്‌ വലിച്ചിഴച്ച്‌്‌ കൈമാറുമ്പോള്‍ നമ്മള്‍ കരുതി നീതി നടപ്പാക്കുകയാണെന്ന്‌. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്‌ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന്‌ നമ്മളെ ലോകം വിളിക്കുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*