വിജയും പൗര്‍ണമിയും സൂപ്പര്‍

വിജയും പൗര്‍ണമിയും സൂപ്പര്‍

ഒരു പരസ്യസംവിധായകനില്‍ നിന്ന് അല്പം കൂടെ ഉയര്‍ന്ന പ്ലാറ്റ്‌ഫോമിലേക്കുള്ള ജിസ് ജോയി എന്ന സംവിധായകന്റെ വളര്‍ച്ചയ്ക്ക് അടിവരയിടുന്ന ഒരു ദൃശ്യാനുഭവമായി വിജയ് സൂപ്പറും പൗര്‍ണമിയും. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കൗതുകമുണര്‍ത്തുന്ന ഒരു ഡബിള്‍ സിനിമ. സൂപ്പര്‍ സ്റ്റാര്‍ അന്യഭാഷാ മെഗാഹിറ്റുകളുടെ കൂടെ ഈ സിമ്പിള്‍ സിനിമയും മലയാള സിനിമയ്ക്ക് ഈ വര്‍ഷം പ്രതീക്ഷ നിറഞ്ഞതാണെന്ന സൂചന നല്‍കുന്നു. മുന്‍വിധികളൊന്നും ഇല്ലാതെ തന്നെയാണ് സിനിമ കാണാന്‍ കയറിയത്. ‘സണ്‍ഡേ ഹോളിഡേ’ എന്ന ഫീല്‍ ഗുഡ് മൂവിയില്‍ നിന്നും ഒരു പിടികൂടി കടന്ന് ഈ സിനിമയെ മ ളലലഹ ഴീീറ ളമാശഹ്യ ാീ്ശല എന്നു വിളിക്കുന്നതാവും ഉചിതം ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യേണ്ട നിരവധി ചെറുതും വലുതുമായ ആശയങ്ങളെ തമാശയുടെയും പ്രണയത്തിന്റെയും മേമ്പൊടി ചേര്‍ത്ത് നമ്മുടെ മുന്നില്‍ എത്തിക്കുമ്പോള്‍ ആകെ മൊത്തം ഒരു ഹായ് ഫീല്‍. പോസ്റ്ററുകളില്‍ തുടങ്ങി ആദ്യന്തം ഈ ഫീല്‍ നല്‍കാനായി എന്നതാണ് സിനിമയുടെ ഒരു പ്ലസ് പോയിന്റ്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇല്ലാത്ത അശ്ലീലമില്ലാത്ത വില്ലനില്ലാത്ത കുടുംബപ്രേക്ഷകര്‍ക്ക് സ്വീകരിക്കാവുന്ന ഒരു നല്ല സിനിമ. നെഗറ്റീവ് കഥാപാത്രങ്ങളെന്ന് തോന്നുന്നവരോടുപോലും ചിലയിടങ്ങളില്‍ സ്‌നേഹം തോന്നിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ മൂല്യം ഉയത്തിപ്പിടിക്കാന്‍ സിനിമ ഒരു വലിയ പരിധി വരെ വിജയിച്ചിട്ടുണ്ട്. കുത്തിനിറച്ച ആശയങ്ങളില്ല. കളര്‍ഫുള്‍ ഡാന്‍സുകളില്ല, മസാലക്കൂട്ടുകളില്ല ഓര്‍ത്തു ചിരിക്കുവാനുള്ള തമാശകള്‍ പോലും കുറവാണ്. പക്ഷേ വിരിഞ്ഞ ഒരു ചിരിയുമായി തീയറ്റര്‍ വിട്ടിറങ്ങാന്‍ സാധിച്ചുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. ചുരുക്കി പറഞ്ഞാല്‍ ഒരു നല്ല സിനിമ കണ്ടിറങ്ങിയ ഫീല്‍ തരും വിജയും പൗര്‍ണമിയും.
വാല്‍ക്കഷണം: അവിടെയിവിടെയായി സണ്‍ഡേ ഹോളിഡേയുടെ പ്രേതം പിന്‍തുടരുന്നതൊഴിച്ചാല്‍ 2019ലെ തുടക്കം ഒട്ടും മോശമായില്ല എന്നു തന്നെ പറയാം.


Tags assigned to this article:
malluwoodmovievijay suparum pournamiyum

Related Articles

2020 ഒക്ടോബർ 12 വാഴ്ത്തപ്പെട്ട കാർലോയുടെ പ്രഥമ തിരുനാൾ…

ലോകം മുഴുവനിലും ഉള്ള യുവജനങ്ങൾക്ക് വേണ്ടിയും മക്കൾ ഇല്ലാത്ത ദമ്പതിമാർക്ക് വേണ്ടിയും പ്രാർത്ഥിക്കാം…. മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ കാർളോ അക്യുറ്റിസിനോട് മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചാൽ ദൈവം അനുഗ്രഹിക്കാതിരിക്കില്ല.

ജി സാറ്റ്-29 ഭ്രമണപഥത്തില്‍: വാർത്താവിനിമയ സംവിധാനങ്ങളിൽ കുതിപ്പ് ഉണ്ടാകും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ വൈകീട്ട് 5.08-നാണ് വിക്ഷേപണം നടന്നത്.

കൊറോണക്കിടെ ആയുധകച്ചവടം

വാഷിങ്ടണ്‍: മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹര്‍പൂണ്‍ ബ്ലോക്ക്-2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*