വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേെസടുക്കണമെന്ന് കെഎല്‍സിഎ

എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം നല്‍കുകയും ചെയ്ത കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രൊഫ വി. കാര്ത്തികേയന് നായര്‍ക്കെതിരെ മതത്തെയും മതവിശ്വാസത്തെയും അവഹേളിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 295ഏ വകുപ്പുപ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് വൈജ്ഞാനിക ജേണലായ വിജ്ഞാനകൈരളി കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച ഒരു പ്രസിദ്ധീകരണം ആയിരിക്കെ ഇത്തരത്തില്‍ മതവിദ്വേഷം പുലര്‍ത്തുകയും മതാചാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന പരാമര്‍ശങ്ങളുമായി പത്രാധിപക്കുറിപ്പ് തന്നെ പുറത്തിറങ്ങുന്നത് കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയന്റെയും, വൈസ് ചെയര്മാന് സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്റെയും അറിവോടുകൂടിയാണൊ എന്ന് വെളിപ്പെടുത്തണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചെലവില്‍ അച്ചടിക്കുന്ന ഈ മാസികയില്‍ തുടര്‍ച്ചയായി രണ്ടു ലക്കങ്ങളില്‍ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സമകാലിക കേരളത്തില്‍ മതവിശ്വാസങ്ങളെ ഇല്ലാതാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ തലമുറയെ മാറ്റിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമായി വ്യാഖ്യാനിക്കേണ്ടിവരുമോ എന്നും കെഎല്‍സിഎ ആശങ്ക പ്രകടിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ട്രഷറര്‍ ജോസഫ് പെരേര, മോണ്‍. ജോസ് നവസ്, വൈസ് പ്രസിഡന്റുമാരായ സി. ടി അനിത, ഇ. ഡി ഫ്രാന്‍സിസ്, എം.സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസന് പി. വര്‍ഗീസ്, ജോണി മുല്ലശേരി, സെക്രട്ടറിമാരായ ഷൈജ ആന്റണി, ജോസഫ് ജോണ്സന്, ബേബി ഭാഗ്യോദയം, ജസ്റ്റിന് ആന്റണി, കെ.എച്ച് ജോണ്‍, ജസ്റ്റിന് കരിപ്പാട്ട്, ജോര്‍ജ് നാനാട്ട്, അനില്‍ ജോസഫ്, രാജു ഈരശേരില്‍, ബിജോയ് കരകാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
ക്രിസ്മസ് പ്രത്യാശയുടെ ആഘോഷം- ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
അകലങ്ങള്‍ കുറയുന്നതിന്റെ ആഘോഷമാണ് ക്രിസ്മസ്. ക്രിസ്തുവില്‍ ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള അകലം പറഞ്ഞ് പറഞ്ഞ് ഇല്ലാതാകുന്നു. ‘ഇമ്മാനുവല്‍’ എന്ന പേരിന്റെ അര്‍ത്ഥം തന്നെ
മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു
നെടുമങ്ങാട് ഫൊറോനയിലെ മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനാചരണ പരിപാടികളുടെ ഉദഘാടനം വാർഡ് മെമ്പർ ശ്രീമതി. രേണുക രവി നിർവഹിച്ചു. കൂടാതെ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീമതി
ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളത് വെളിപ്പെടുത്തലുമായി ഇന്ത്യയുടെ അഭിമാന താരം
ഒരു വൃക്ക മാത്രമാണ് തനിക്ക് ഉള്ളതെന്നും ജന്മനാ തനിക്ക് ഒന്ന് മാത്രമേ ഉള്ളൂ എന്ന് ട്വിറ്ററില്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കായിക താരം അഞ്ജു ബോബി ജോര്‍ജ്. യുവതാരങ്ങള്‍ക്ക്