വിജ്ഞാന കൈരളിയിലെ വിവാദ മുഖപ്രസംഗം ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു

വിജ്ഞാന കൈരളിയിലെ വിവാദ മുഖപ്രസംഗം ചീഫ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയില്‍ കുമ്പസാരത്തെ വികലമായും അപഹാസ്യമായും ചിത്രീകരിച്ച് മുഖപ്രസംഗം എഴുതിയ ചീഫ് എഡിറ്റര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ഖേദം പ്രകടിപ്പിച്ചു.
മതമൂല്യങ്ങളെ നിരാകരിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് മാസികയുടെ നയമല്ലെന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മുഖപ്രസംഗം ക്രൈസ്തവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ക്രൈസ്തവ പുരോഹിതന്മാര്‍ പരാതിപ്പെട്ടിരുന്നു. ബോധപൂര്‍വം അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. മുഖപ്രസംഗം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ലേഖനത്തിലെ പരാമര്‍ശഭാഗം റദ്ദാക്കിയതായും പത്രക്കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന മാസികയായ വിജ്ഞാനകൈരളിയില്‍ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വന്നതില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍എസ്എസ്) വോളന്റിയര്‍മാരുടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന മാസികയാണിത്.
ലജ്ജിക്കണം എന്ന തലക്കെട്ടോടെ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍. പിന്നീട്, പൗരോഹിത്യവും സ്ത്രീ സ്വാതന്ത്ര്യവും എന്ന തലക്കെട്ടില്‍ ഒക്‌ടോബര്‍ ലക്കത്തിലെഴുതിയ മുഖപ്രസംഗത്തിലും വിജ്ഞാനകൈരളി മാസിക വിശ്വാസത്തിനും സമര്‍പ്പണ ജീവിതത്തിനുമെതിരേ നിലപാടെടുത്തിരുന്നു. ഇതു സംബന്ധിച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

Related Articles

പുതിയ പഠനകാലം തുടങ്ങുമ്പോള്‍

റവ. ഡോ. ഗാസ്പര്‍ കടവിപ്പറമ്പില്‍           പുത്തന്‍ അധ്യയന വര്‍ഷം തുടങ്ങി. അക്ഷരലോകത്തേക്കു വരുന്ന കുഞ്ഞുങ്ങള്‍ തുടങ്ങി ബിരുദ ബിരുദാനന്തര പഠനത്തിനായെത്തുന്നവര്‍

ധൂർത്തനായ പിതാവ്: തപസ്സുകാലം നാലാം ഞായർ

തപസ്സുകാലം നാലാം ഞായർ വിചിന്തനം :- ‘ധൂർത്തനായ പിതാവ് (ലൂക്കാ 15: 1-3, 11-38) “ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു” (v.11). ഒരു മുത്തശ്ശി കഥയുടെ

കൈരളിയുടെ സാംസ്കാരിക രംഗം ഇത്ര ശൂന്യമോ?!

ഫാ. ജോഷി മയ്യാറ്റിൽ സാംസ്‌കാരിക മേഖലയിലെ ഇന്നത്തെ പരമ ദയനീയമായ കാഴ്ച കഴുത്തില്‍ ബെല്‍റ്റു വീണ സാംസ്‌കാരിക നായകന്മാരാണ്. സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന പൊതുവായുള്ള വിഷയങ്ങള്‍ ബോധപൂര്‍വം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*