വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് അല്മായര്‍ മുന്നിട്ടിറങ്ങണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് അല്മായര്‍ മുന്നിട്ടിറങ്ങണം  – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് കരുതലും കാവലുമായി അല്മായര്‍ മുന്നിട്ടിറങ്ങണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്‌ബോധിപ്പിച്ചു. സമുദായദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തക കണ്‍വെന്‍ഷനും എന്‍ഡോവ്‌മെന്റ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
കടല്‍വാതുരുത്ത് ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. വി. ഡി സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ കോട്ടപ്പുറം രൂപത പ്രസിഡന്റ് അലക്‌സ് താളൂപ്പാടത്ത് അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ഗില്‍ബര്‍ട്ട് ആന്റണി തച്ചേരി ആമുഖപ്രസംഗം നടത്തി. ഫാ. ജോണ്‍സണ്‍ റോച്ച, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഡി ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടൈറ്റസ് ഗോതുരുത്ത്, കെആര്‍എല്‍സിസി രാഷ്ട്രീയ കാര്യസമിതി അംഗം പി. ജെ തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. എ രാജേഷ്, പി. ആര്‍ ലോറന്‍സ്, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ആന്റണി തയ്യില്‍, ഷാജു പീറ്റര്‍, അനില്‍ കുന്നത്തൂര്‍, ടോമി തൗണ്ടശേരി എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ എസ്എസ്എല്‍സി മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെ ഉന്നതവിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍പരം വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ കെഎല്‍സിഎയോടൊപ്പം പ്രവര്‍ത്തിച്ച എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിന് നേതൃത്വം നല്‍കിയ പറവൂര്‍ ഡോണ്‍ബോസ്‌കോ ഹോസ്പിറ്റല്‍, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ബിനോയ് പുളിക്കല്‍, ഐസിവൈഎം ദേശീയ യുവജന അവാര്‍ഡ് ജേതാവ് അജിത്ത് കെ. തങ്കച്ചന്‍, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ജോസഫ് സലിം എന്നിവരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജേക്കബ് സ്വാഗതവും വിദ്യാഭ്യാസ ഫോറം കണ്‍വീനര്‍ സേവ്യര്‍ പുതുശേരി നന്ദിയും പറഞ്ഞു.
തുരുത്തിപ്പുറം മേഖല കണ്‍വീനര്‍ ഷാജി കാട്ടാശേരി, മാനാഞ്ചേരിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ജിജന്‍ എന്നിവര്‍ നയിച്ച വിളംബര ജാഥ രൂപതാ സെക്രട്ടറി സേവ്യര്‍ പടിയില്‍, ഫാ. ജാക്‌സണ്‍ എന്നിവര്‍ ഫഌഗ് ഓഫ് ചെയ്തു. കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഷീല ബാബു, കെഎല്‍സിഎ സംസ്ഥാന സെക്രട്ടറി ഷൈജ ആന്റണി, രൂപത വൈസ് പ്രസിഡന്റ് ഷേളി കിഷോര്‍, ഷീന എന്നിവര്‍ റാലിക്ക് സ്വീകരണം നല്‍കി.


Tags assigned to this article:
bishop karikkassery

Related Articles

വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 8ന്

എറണാകുളം: വിമോചകനാഥയായ കാരുണ്യമാതാവിന്റെ അഭയസങ്കേതത്തിലേക്ക് വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസിഗണവും വൈദികരും സന്ന്യസ്തരും ഒത്തൊരുമിച്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

ലോകത്തിന് ശുഭവാര്‍ത്ത; ഫൈസര്‍ വാക്‌സിന്‍ ക്രിസ്തുമസിന് മുമ്ബെത്തും, 95 ശതമാനം ഫലപ്രദമെന്ന് അന്തിമഫലം

വാഷിംഗ്ടൺ: കൊവിഡ് ആഗോള തലത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യം തുടരുന്നതിനിടെയാണ് ശുഭവാര്‍ത്തയുമായി ഫൈസര്‍ മരുന്നുകമ്പനി രംഗത്തെത്തിയത്. അവസാന ഘട്ട പരീക്ഷണത്തില്‍ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന്

കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു: കെയര്‍ ചെല്ലാനം അഭിനന്ദിച്ചു

  കൊച്ചി: ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*