വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകരുത് -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകാതെ പഠനപ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കോളജിന്റെ ഫ്രെഷേഴ്സ്ഡെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ആധുനിക കാലത്തെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി വിദ്യ അഭ്യസിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കോളജ് മാനേജര്‍ മോണ്‍.ജി. ക്രിസ്തുദാസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജെ.വിജയകുമാര്‍, ഇമ്മാനുവല്‍ ബി.എഡ്.കോളജ് പ്രിന്‍സിപ്പാള്‍ സി. നാരായണപിളള, ഷാജി വില്‍സണ്‍, പ്രിന്സലാലി, ബൈജു വി എല്‍, ജി.സെല്‍വിന്‍ ജോസ്, സനല്‍ ക്ലീറ്റസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിഷപ്പിന്റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും അര്‍പ്പിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് തുടക്കമായത്.
Related
Related Articles
കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് നല്‍കും-ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന് സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് പണലഭ്യത
ദുരന്ത പ്രത്യാഘാതങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെങ്ങനെ
കാലം മാറിപ്പോയി, കേവലമാചാര നൂലുകളെല്ലാം പഴകിപ്പോയി ഇത്യാദി കുമാരനാശാന്റെ വരികളും പെണ്‍പക്ഷ നവോത്ഥാന മതിലിന്റെ ‘ആര്‍പ്പോ’ കാല്പനിക വായ്ത്താരിയുമൊക്കെ മാറ്റിനിര്‍ത്തി പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തിക നയരേഖ എന്ന
ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിംഫണി ആര്‍ട്ട്സ് ക്ലബ് ഉദ്ഘാടനം നടത്തി.
തിരുവനന്തപുരം: പട്ടം തിരുസന്നിധിയില്‍ കെസിബിസി കമ്മീഷന്റെ നേത്യത്വത്തില്‍ ദളിത് ക്രൈസ്തവരായ വിദ്യാര്‍ത്ഥികളെ സംഗീതം അഭ്യസിപ്പിക്കുന്ന സിംഫണി ആര്‍ട്ട്സ് ക്ലബിന്റെ ഉദ്ഘാടനം നടത്തി. കെസിബിസിയുടെ എസ്സി/എസ്റ്റി/ബിസി കമ്മീഷന് വൈസ്