Breaking News

വിദ്യാലയങ്ങളില്‍ സാമ്പത്തിക സംവരണം അടുത്ത അധ്യയനവര്‍ഷത്തില്‍

വിദ്യാലയങ്ങളില്‍ സാമ്പത്തിക സംവരണം അടുത്ത അധ്യയനവര്‍ഷത്തില്‍

ന്യൂഡല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് രാഷ്ട്രപതിയും അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസമേഖലയിലും പത്ത് ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് പുതിയ ഭേദഗതി. ആറാം വകുപ്പും ആറാം അനുച്ഛേദവും കൂട്ടിച്ചേര്‍ത്താണു ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% തൊഴില്‍ സംവരണം ഉറപ്പാക്കുന്നതിനാണിതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുകയും കാര്യമായ എതിര്‍പ്പുകളില്ലാതെ ബില്‍ പാസാവുകയും ചെയ്യുകയായിരുന്നു.
ഭരണഘടനയുടെ പതിനഞ്ചാം വകുപ്പില്‍ ‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ലെന്ന 6-ാം അനുച്ഛേദമാണ് ഭേദഗതിയായി ലോക്‌സഭ കൂട്ടിച്ചേര്‍ത്തത്. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു വ്യവസ്ഥ ബാധകമാണ്, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല. 10% ആണു പരമാവധി സംവരണ പരിധി. കേന്ദ്രമന്ത്രി ഥാവര്‍ചന്ദ് ഗെലോട്ടാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ബില്ലിനെ ലോക്‌സഭയില്‍ അംഗീകരിച്ച പ്രതിപക്ഷം രാജ്യസഭയില്‍ ചര്‍ച്ചയ്ക്കിടെ ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. ബില്ലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കൊണ്ടുവന്ന രീതിയോട് യോജിപ്പില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
പൊതുവിഭാഗത്തില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നിയമം പുതിയ അധ്യയന വര്‍ഷം തന്നെ രാജ്യത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കും. രാജ്യത്തെ 40,000 സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 900 സര്‍വകലാശാലകളിലും 2019-20 അധ്യയനവര്‍ഷം സാമ്പത്തിക സംവരണം ബാധകമായിരിക്കുമെന്ന് മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗ(ഒബിസി)ങ്ങളില്‍ പെട്ടവര്‍ക്കും ഇപ്പോള്‍ ലഭ്യമാകുന്ന സംവരണത്തെ ബാധിക്കാത്ത വിധമാണ് പൊതുവിഭാഗത്തില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുകയെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതിനായി 25 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. ഐഐടി, ഐഐഎം തുടങ്ങി എല്ലാ ഉന്നത വിദ്യാലയങ്ങളിലും സംവരണം ബാധകമാക്കും. വിദ്യാലയങ്ങളുടെ പ്രോസ്‌പെക്ട്‌സില്‍ 10 ശതമാനം സാമ്പത്തിക സംവരണ വ്യവസ്ഥ ഉള്‍പ്പെടുത്തും.
രാജ്യത്തെ സാമ്പത്തിക വിദ്യാഭ്യാസ സ്ഥാപന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 1241.78 കോടി രൂപ നീക്കിവെക്കും


Related Articles

ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: ഇന്ത്യയില്‍ പ്രളയദുരിതമനുഭവിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പാ അനുശോചനമറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍ വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായുടെ അനുശോചനമറിയിച്ചത്. കേരളത്തില്‍

പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ അധികാരത്തില്‍ പങ്കാളിത്തം അനിവാര്യം – മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കൊല്ലം: ഭരണഘടന അനുശാസിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി പാവപ്പെട്ടവര്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കും ലഭിക്കണമെങ്കില്‍ അധികാരത്തില്‍ അവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരള

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം ശക്തമാകുന്നു.

ന്യൂഡല്‍ഹി: ദേശീയ കര്‍ഷക പ്രക്ഷോഭം 21 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് തുടരുന്നു.കാര്‍ഷകരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ ഫലം കാണാതെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*