Breaking News

വിദ്യാലയങ്ങളെ കലാപഭൂമിയാക്കരുത് – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

വിദ്യാലയങ്ങളെ കലാപഭൂമിയാക്കരുത് – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണന്നെും വിദ്യാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു. കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്. വിദ്യാര്‍ഥിര ാഷ്ട്രീയത്തിന്റെ പേരില്‍ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസില്‍നിന്ന് ഇതുവരെ മാഞ്ഞിട്ടില്ല-അദ്ദേഹം ഓര്‍മിപ്പിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും, എറണാകുളം മഹാരാജാസ് കോളജിലും നടന്ന അതിക്രമങ്ങളും നരഹത്യയും കണ്ണില്‍നിന്ന് മായുംമുന്‍പേ ഇങ്ങനെയുള്ള നിയമനിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെ നന്മകള്‍ പുറത്തുകൊണ്ടുവരേണ്ട വേദികളാണ്. പുസ്തകവും പേനയും പിടിക്കേണ്ട കൈകളില്‍ പാര്‍ട്ടി കൊടികളും കൊലക്കത്തികളും കൊടുത്ത് അവരുടെ ഉള്ളിലെ നന്മകളെ കെടുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കലാണ് ഇന്നത്തെ വിദ്യാര്‍ഥി രാഷ്ട്രിയം. സമീപകാല സംഭവങ്ങള്‍ അതാണ് വിളിച്ചുപറയുന്നത്-ആര്‍ച്ച്ബിഷപ് പറഞ്ഞു.
മാതാപിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് അവര്‍ക്ക് നല്ലൊരു ഭാവി സ്വപ്‌നംകണ്ടാണ്. ഓരോ വിദ്യാര്‍ഥിയും സമൂഹത്തിന്റെ പ്രതീക്ഷയാണ്. അവര്‍ക്കുവേണ്ടത് മുല്യങ്ങളും സന്മാര്‍ഗവുമാണ്. അവരുടെ ഉള്ളിലേക്ക് പകയും വെറുപ്പും കുത്തിവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇനിയും വിട്ടുകൊടുക്കരുത്. കാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ നേതാക്കള്‍ കുട്ടികളെ ആയുധമാക്കുന്നതു പൊറുക്കാനാവാത്ത തെറ്റാണ്. വിദ്യാലയങ്ങളില്‍ പഠനത്തിന് പ്രാധാന്യം കൊടുക്കേണ്ടതിനു പകരം രാഷ്ട്രീയത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികളായി അവരെ മാറ്റിയാല്‍ അത് നാടിനെ നാശത്തിലേക്ക് നയിക്കും. അതുകൊണ്ട് കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.Related Articles

അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്‍

              യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക് ആരായിരുന്നു എന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക്

കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം

കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ

എംപിമാരെയും എംഎല്‍എമാരെയും ഇല്ലാതാക്കാം, എന്നാല്‍ ‘ഇന്ത്യന്‍’ എന്ന പേരു നിലനില്‍ക്കും – ഡെറക് ഒബ്രയന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ പരിരക്ഷ എടുത്തുകളയുന്നതിന് ഇത്ര കുടിലവും വഞ്ചനാപരവും പൈശാചികവുമായ രീതി അവലംബിക്കേണ്ടിയിരുന്നോ എന്ന് രാജ്യസഭയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*