വിപ്ലവ ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത

വിപ്ലവ ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപതമാരാരിക്കുളം: കോറോണ വൈറസിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളിൽ ചരിത്ര ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത മെത്രാൻ ജയിംസ് ആനപറമ്പിൽ .

കോവിഡ് മരണം തുടർക്കഥയാകുമ്പോൾ കൊവിഡ് 19 പ്രോട്ടോക്കോൾ കാനോൻ നിയമങ്ങൾക്കനുസൃതമായി കാലോചിതമായ തീരുമാനം എടുത്തു എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റപ്പെട്ടത്. മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളി ഇടവകയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ത്രേസ്യാമ്മ സെബാസ്റ്റ്യൻ 62 വയസ് എന്ന അമ്മയും കാട്ടൂർ സെന്റ് മൈക്കിൾസ് ഫെറോന ഇടവകയിൽ കഴിഞ്ഞ എട്ട് ദിവസങ്ങൾക്ക് മുൻപ് കോവിഡ് – 19 ബാധിച്ച് മരിച്ച മറിയാമ്മയുടെയും മൃതദേഹങ്ങൾ വിവിധ സെമിത്തേരിയിൽ ചിത കൂട്ടി ദഹിപ്പിച്ച ശേഷം ചിതാഭസ്മം മൺകുടത്തിലാക്കി ആദരവോടെ അടക്കം ചെയ്തു.

കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടു തന്നെ നടത്തിയ ധീരമായ നിലപാടുകൾ ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് മേധാവിയുടെയും പ്രത്യേക പ്രശംസയ്ക്ക് അർഹമായി. മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടന്ന പ്രത്യേക പ്രാർത്ഥന ചടങ്ങുകൾക്ക് ഇടവക വികാരി ഫാദർ ബർണാഡ് പണിക്കവീട്ടിൽ, സഹ വികാരി യേശുദാസ് അറയ്ക്കൽ ആലപ്പുഴ രൂപത കോവിഡ് – 19 ടാസ്ക് ഫോഴ്സ് വൈദീകരായ ഫാദർ ക്രിസ്റ്റഫർ അർത്ത ശ്ശേരിൽ, ഫാദർ സാംസൺ ആഞ്ഞിലി പറമ്പിൽ ഫാദർ ഫ്രാൻസിസ് കൊടിയനാട്, ഫാദർ സെബാസ്റ്റ്യൻ ജുഡോ, ഫാദർ സ്റ്റീഫൻ പഴമ്പാശ്ശേരിൽ, ഫാദർ സേവ്യർ കുടിയാംശ്ശേരിൽ എന്നിവർ നേതൃത്വം നല്കി. കെ.എൽ .സി . എ. ആലപ്പുഴ രൂപത ജനറൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഇ.വി.രാജു ഈരേശ്ശേരിൽ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാർ, ആരോഗ്യം വിദ്യാഭ്യാസ ചെയർമാൻ കെ.കെ രമണൻ ഹെൽത്ത് വിഭാഗം ജീവനക്കാരായ പ്രശാന്ത്, ബിബീഷ്, ജോസ് എബ്രഹാം, ആരോഗ്യ പ്രവർത്തകർ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നല്കി.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*