വിമാനത്താവളം: അദാനിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വിമാനത്താവളം: അദാനിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നടത്തിപ്പ് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരാണ് പൂര്‍ത്തികരിച്ചത്. അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്പനിക്ക് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ ക്രമക്കേടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. അദാനി ഗ്രൂപ്പിന് ഇക്കാര്യത്തില്‍ മുന്‍പരിചയമില്ലെന്നും നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമല്ലെന്നും നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.


സംസ്ഥാന സര്‍ക്കാരിനെ മറികടന്നു വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറുന്നതില്‍ ക്രമക്കേട് ഉണ്ടെന്ന് ഹര്‍ജിയില്‍ സംസ്ഥാനം ആരോപിക്കുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേരള സര്‍ക്കാരിന് ഓഹരി പങ്കാളിത്തമള്ള കമ്പനികള്‍ക്കാണെന്ന് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പ് നല്‍കുന്ന അതേ തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Tags assigned to this article:
internationalairportkeralasupremecourt

Related Articles

നഴ്‌സിങ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോണ്‍ഫറന്‍സ് കൊട്ടിയം ഹോളിക്രോസ് ഓഡിറ്റോറിയത്തില്‍ നടത്തി

കൊല്ലം: കേരളത്തില്‍ ആദ്യമായി നഴ്‌സിങ് റിസര്‍ച്ച് സൊസൈറ്റിയുടെ ദക്ഷിണേന്ത്യന്‍ ഘടക കോണ്‍ഫറന്‍സ് ഹോളിക്രോസ് കോളജ് ഓഫ് നഴ്‌സിങ്ങിന്റെയും തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണം. സ്റ്റുഡിയോയില്‍നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നത്. അക്രമികളായ രണ്ടുപേരെ സെക്യൂരിറ്റി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി

രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബംഗളരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*