Breaking News

വിമാനത്താവളത്തില്‍ വരവേല്‍പ്പ്: അല്‍ മുഷ്‌റിഫ് മന്ദിരത്തിലെ കൂടിക്കാഴ്ചകൾ

വിമാനത്താവളത്തില്‍ വരവേല്‍പ്പ്: അല്‍ മുഷ്‌റിഫ് മന്ദിരത്തിലെ കൂടിക്കാഴ്ചകൾ

പാപ്പായെ സ്വീകരിക്കാന്‍ അബുദാബിയുടെ കിരീടാവകാശിയായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പാരമ്പര്യ വേഷങ്ങളണിഞ്ഞ്, പൂച്ചെണ്ടേന്തിയ രണ്ടു കുട്ടികളും രാഷ്ട്രത്തിന്റെയും സഭയുടെയും പ്രതിനിധികളും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് പദീല്ല ഫ്രാന്‍സിസ്‌കൊയും പാപ്പായുടെ ഈ സന്ദര്‍ശനത്തിന്റെ പരിപാടികളുടെ ഔദ്യോഗിക ചുമതല വഹിക്കുന്ന വ്യക്തിയും വിമാനത്തില്‍ കയറി പാപ്പായെ സ്വീകരിച്ച് പുറത്തേക്കാനയിച്ചു. വിമാനത്തില്‍ നിന്ന് കവചിത പാലത്തിലൂടെ നടന്ന് വിമാനത്താവള കെട്ടിടത്തിനകത്തേക്കുള്ള പ്രവേശനകവാടത്തില്‍ എത്തിയ പാപ്പായെ അബുദാബിയുടെ കിരീടാവകാശിയും യുഎഇയുടെ ഉപസൈനികമേധാവിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഹസ്തദാനമേകി സ്വീകരിച്ചു. ഇരുവരും കൈകകള്‍ ചേര്‍ത്തുപിടിച്ച് അവിടെത്തന്നെ നിന്നുകൊണ്ട് ദ്വിഭാഷിയുടെ സഹായത്തോടെ അല്പനേരം സൗഹൃദസംഭാഷണം നടത്തി. തുടര്‍ന്ന് ചുവന്ന പരവാതാനി വിരിച്ച ഇടനാഴിയിലൂടെ മുന്നോട്ടു നീങ്ങിയ പാപ്പായെ ഇടയ്ക്കുവച്ച് പാരമ്പര്യവേഷധാരികളായ രണ്ടു ബാലികാബാലന്മാര്‍ മഞ്ഞപൂച്ചെണ്ടു നല്കി സ്വീകരിച്ചു. പുഷ്മപമഞ്ജരി പാപ്പായ്‌ക്കേകിയ ബാലന്‍ പാപ്പായെ പാപ്പായുടെ മാതൃഭാഷയായ സ്പാനിഷില്‍ സ്വാഗതം ചെയ്യുകയും പാപ്പാ അതേ ഭാഷയില്‍ പ്രത്യുത്തരിക്കുകയും ചെയ്തു. പാപ്പാ ഈ ബാലികാബാലന്മാര്‍ക്ക് ഹസ്തദാനമേകുകയും ചെറു സമ്മാനങ്ങള്‍ നല്കുകയും ചെയ്തു.
അവിടെനിന്നു ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി സംസാരിച്ചുകൊണ്ട് മുന്നോട്ടുപോയ പാപ്പാ സൈനികോപചാരം സ്വീകരിക്കുകയും സന്നിഹിതരായിരുന്ന രാഷ്ട്രപ്രതിനിധികളുടെ ഓരോരുത്തരുടെയും അടുത്തുചെന്ന് അവരെ പരിചയപ്പെടുകയും ഹസ്തദാനമേകുകയും ചെയ്തു. തദനന്തരം ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സഭാ പ്രതിനിധികളെ പരിചയപ്പെടുകയും അവര്‍ക്ക് ഹസ്തദാനമേകുകയും ചെയ്തു. അതിനുശേഷം അല്‍ അഷറിലെ മുഖ്യ ഇസ്ലാം പണ്ഡിതനായ ഇമാം അഹമ്മദ് അല്‍ തയിബുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അദ്ദേഹം പാപ്പായെ സ്‌നേഹാശ്ലേഷം നല്കി സ്വീകരിച്ചു. ഏതാനും നിമിഷത്തെ സൗഹൃദ സംഭാഷണത്തെത്തുടര്‍ന്ന് മുന്നോട്ടുനീങ്ങിയ പാപ്പായെ വെള്ള അറബ് വസ്ത്രധാരികള്‍ നിരന്നുനിന്ന് കൊട്ടുവാദ്യ വാദനത്തോടെ പാട്ടു പാടി ആദരിച്ചു.
വിമാനത്താവളത്തില്‍ നിന്നു പുറത്തേക്കുള്ള വാതിലിനടുത്തെത്തിയപ്പോള്‍ പാപ്പായും ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അല്പസമയം കൂടി സംഭാഷണത്തില്‍ ഏര്‍പ്പെടുകയും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങിയ പാപ്പാ അവിടെ തയ്യാറാക്കിയിരുന്ന വാഹനത്തിലേറുകയും ചെയ്തു. ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അനുചരരും കൈകള്‍ വീശി പാപ്പായെ യാത്രയാക്കി.
പാപ്പാ അല്‍ മുഷ്‌റിഫ് മന്ദിരത്തിലേക്ക്
യുഎഇ വിശിഷ്ട അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന അല്‍ മുഷ്‌റിഫ് മന്ദിരത്തിലേക്കായിരുന്നു പാപ്പായുടെ യാത്ര. വിമാനത്താവളത്തില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ അകലെയാണ് പാപ്പായുടെ താല്ക്കാലിക വസതിയായി മാറിയ ഈ മന്ദിരം. അബുദാബി നഗരത്തിന്റെ ഹൃദയഭാഗത്താണ് അല്‍ മുഷ്‌റിഫ് മന്ദിരം സ്ഥിതിചെയ്യുന്ന അതേ നാമത്തിലുള്ള പ്രദേശം.
ഞായറാഴ്ച രാത്രി അവിടെ വിശ്രമിച്ച പാപ്പായുടെ തിങ്കളാഴ്ച്ചത്തെ പരിപാടികള്‍ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ പങ്കെടുക്കല്‍, അദ്ദേഹവുമായുള്ള സൗഹൃദ കൂടിക്കാഴ്ച, വന്ദ്യരായ മുസ്ലിങ്ങളുടെ കൗണ്‍സിലുമായി കൂടിക്കാഴ്ച, യുഎഇയുടെ സ്ഥാപകന്‍ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മാരക സന്ദര്‍ശനം, മതന്താരസമ്മേളനം എന്നിവ ആയിരുന്നു.
അല്‍ മുഷ്‌റിഫ് പാലസില്‍ തിങ്കളാഴ്ച രാവിലെ സ്വകാര്യ ദിവ്യബലി അര്‍പ്പിച്ച പാപ്പാ പ്രാതലിനു ശേഷം 10 കിലോമീറ്ററോളം അകലെയുള്ള രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയിലേക്ക് കാറില്‍ യാത്രയായി. ഇരുവശത്തുമായി അണിനിരന്ന അശ്വാരൂഢരുടെ അകമ്പടിയോടെയായിരുന്നു യാത്ര.


Related Articles

ശമ്പളം പിടിക്കുന്നതിന് കോടതി സ്‌റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ

പത്രോസിന്റെ നൗകയില്‍ യുവജനങ്ങള്‍ക്ക് പ്രത്യാശ – ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴുംപത്രോസിന്റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും അത് തങ്ങള്‍ക്ക് ഇടം നല്ക്കുമെന്നും അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ്

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്

ആലുവ:  2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*