വിമോചന സദ്വാര്‍ത്തയാവുക

Print this article
Font size -16+

റവ. ഫാ. മിഥിൻ കാളിപറമ്പിൽ
വിശുദ്ധ ലൂക്കായുടെ സുവിശേഷമനുസരിച്ച് നാലാം അധ്യായം മുതലാണ് ഈശോ തന്റെ സുവിശേഷ ദൗത്യം ആരംഭിക്കുന്നത്. മരുഭൂമിയിലെ സാത്താന്റെ പരീക്ഷയ്ക്കു നൂറില്‍ നൂറു മാര്‍ക്കും വാങ്ങി ഫുള്‍ എപ്ലസ് നേടി ഈശോ, ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയായിലേക്കു മടങ്ങിപ്പോകുന്നു. അവിടെ എത്തിയശേഷം അവിടങ്ങളിലുള്ള സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. ഈശോയുടെ പഠിപ്പിക്കല്‍ കേട്ട അവര്‍ അവനെ പുകഴ്ത്തുന്നു. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിക്കുകയും ചെയ്യുന്നു. ഈ പേരും പെരുമയും പ്രശസ്തിയോടും കൂടെയാണ് ഈശോ താന്‍ വളര്‍ന്ന സ്ഥലമായ നസ്രറത്തിലേക്ക് വരുന്നത് അവിടെയും സിനഗോഗില്‍ വച്ച് അവരുടെ സാബത്തുദിവസം സാബത്താചരണത്തിന്റെ തന്നെ ഭാഗമായുള്ള വചനം വായിക്കുന്നതിന്റെ ഭാഗമായി ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ചുരുള്‍ വായിക്കുവാന്‍ വേണ്ടി ഈശോയ്ക്കു നല്കപ്പെടുന്നു. ഈശോ അതു വായിക്കുന്നതും നിങ്ങള്‍ കേട്ടിരിക്കെത്തന്നെ അത് നിവര്‍ത്തിതമായി എന്ന് പ്രഖ്യാപിക്കുന്നതുമാണ്. ഇന്നത്തെ സുവിശേഷ ഭാഗം.
ഏശയ്യാ പ്രവാചകന്റെ പുസ്തകം 61-ാം അധ്യായം ഒന്നും രണ്ടും വാക്യങ്ങളും 58-ാം അധ്യായം ആറാം വാക്യത്തിന്റെ ഒരു ഭാഗവും കൂട്ടിച്ചേര്‍ത്തുള്ള ഒന്നാണ് ഈശോ വായിക്കുന്നത്. അതില്‍ തന്നെ ചില ഭാഗങ്ങള്‍ ഈശോ വിട്ടുകളയുകയും ചെയ്തു. അങ്ങനെ വായിക്കുക സാധ്യമാണോ എന്ന് ഒരു പക്ഷേ ചോദ്യം വന്നേക്കാം. ഇന്നത്തെ സുവിശേഷമെടുക്കുക. അത് വിശുദ്ധ ലൂക്ക ഒന്നാം അധ്യായം ഒന്നു മുതല്‍ നാലു വരെയും നാലാം അധ്യായം പതിനാലു മുതല്‍ ഇരുപത്തിയൊന്നുവരെയുള്ള വാക്യങ്ങള്‍ ചേര്‍ത്തു വച്ചിട്ടുള്ള ഭാഗമാണ്. ചിലപ്പോള്‍ ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ആ ഭാഗങ്ങള്‍ ഈശോ തന്നെ ചേര്‍ത്തു വായിക്കുന്നത്, അല്ലെങ്കില്‍ അങ്ങനെയുള്ളൊരുഭാഗം ഈശോയ്ക്കു നല്കപ്പെട്ടതാവാം. എന്തു തന്നെയായാലും അപ്രകാരം ഈശോ വായിച്ചുവെന്നാണ് വിശുദ്ധ ലൂക്കാ എഴുതി വച്ചിരിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 1 മുതല്‍ 39 വരെയും അധ്യായങ്ങള്‍ ഒന്നാം പുസ്തകവും 40 മുതല്‍ 55 വരെയുള്ള അധ്യായങ്ങള്‍ രണ്ടാം പുസ്തകവുമാണ്.
56 മുതല്‍ 16 വരെയുള്ള അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മൂന്നാം പുസ്തകം. ഈ ഭാഗത്ത് ആദ്യരണ്ടു ഭാഗങ്ങളെക്കാള്‍ അധികമായി ആശ്വാസത്തിന്റെ വചനങ്ങളാണുള്ളത്. അതിനാല്‍ത്തന്നെ മൂന്നാം ഭാഗം ആശ്വാസത്തിന്റെ പുസ്തകമെന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ത്തന്നെ ഹൃദയഭാഗമെന്നു വിളിക്കാവുന്ന 60 മുതല്‍ 62 വരെയുള്ള അധ്യായങ്ങളില്പ്പെടുന്ന അതിന്റെ തന്നെ കേന്ദ്ര ഭാഗമായ 61-ാം അധ്യായം ഒന്നു മുതല്‍ മൂന്നു വരെയുള്ള വാക്യങ്ങളില്‍ നിന്നാണ് യേശു വായിക്കുന്നത്. മൂന്നു വാക്യങ്ങളാകട്ടെ ഇസ്രായേല്‍ക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതും സുപരിചിതവുമായിരുന്നു. കാരണം ഈ വാക്യങ്ങള്‍ മൊത്തത്തില്‍ വിമോചനത്തിന്റെയും സന്തോഷത്തിന്റെയും സദ്വാര്ത്ത പ്രഘോഷിക്കുന്നതായിരുന്നു.
എന്തൊക്കെയായിരുന്നു അതില്‍പ്പറഞ്ഞിരിക്കുന്ന ആശ്വാസ വാക്കുകള്‍. ദരിദ്രര്‍ക്ക് സദ്വാര്ത്ത, ബന്ധിതര്‍ക്ക് മോചനം, അന്ധര്‍ക്ക് കാഴ്ച അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് മോചനം. പിന്നെ കര്ത്താവിന് സ്വീകാര്യമായ വര്‍ഷത്തിന്റെ പ്രഖ്യാപനവും ഇതെന്നു പറയുന്നത് സ്വത്തുക്കള്‍ അതിന്റെ ഉടമസ്ഥനിലേക്ക് മടങ്ങിപ്പോകുന്ന അടിമകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന കടക്കാരുടെ കടങ്ങള്‍ ഇളച്ചുകൊടുക്കപ്പെടുന്ന ലേവ്യപുസ്തകത്തില്‍ എഴുതിയിട്ടുള്ള വിശുദ്ധ ജൂബിലി വര്‍ഷമാണ്. റോമക്കാരുടെ അടിമത്വത്തില്‍ കിടന്നിരുന്ന ഇസ്രായേല്‍ ജനത്തിന് ഈ വചനങ്ങള്‍ എപ്പോഴും പ്രത്യാശ പകരുന്ന ഒന്നായിരുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ കേട്ടിരിക്കേത്തന്നെ ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. ഈശോ പറയുമ്പോള്‍ കര്‍ത്താവിന്റെ ആത്മാവുള്ള വരാനിരിക്കുന്ന വിമോചകന് താന്‍ തന്നെയാണെന്ന് ഒരു തരത്തില്‍ ഈശോ പ്രഖ്യാപിക്കുകയായിരുന്നു.
ഈശോയുടെ പ്രോഗ്രമാറ്റിക് പ്രസംഗം (Programmatic Speech) എന്നു കൂടി ഈ ഭാഗം അറിയപ്പെടുന്നുണ്ട്. എന്നുവച്ചാല്‍ ഈശോ എന്തൊക്കെ ചെയ്യുവാന്‍ ഉദ്ദേശിച്ചോ അതിന്റെയെല്ലാം ഒരു പ്രോഗ്രാം ചാര്‍ട്ട് ഈ വായിച്ച വചനങ്ങളില്‍ കാണുവാന്‍ സാധിക്കും. ഈശോയുടെ ജീവിതമെടുത്താല്‍ ആത്മീയതലത്തില്‍ ഏശയ്യാ പ്രവാചകന്റ ഈ വാക്കുകള്‍ ക്രിത്യമായി പൂര്‍ത്തിയാവുന്നത് നമുക്ക് കാണുവാന്‍ കഴിയും.
നമ്മളും ഓരോ ദിനത്തേയും മാസത്തേയും വര്‍ഷത്തേയും അങ്ങനെ വിഭജിച്ച് പ്ലാന്‍ ചെയ്ത് പ്രോഗ്രാം ചാര്‍ട്ട് രൂപപ്പെടുത്താറുണ്ട്. അങ്ങനെ ഒന്നില്ലെങ്കില്‍ ഒരു ശീലം തുടങ്ങണം. അത്തരത്തിലുള്ള പ്രോഗ്രാം ചാര്‍ട്ടുകളെല്ലാം ഈശോയെപ്പോലെ ദൈവവചനത്തിലധിഷ്ഠിതവും ആത്മീയതയിലൂന്നിയതുമാണോ എന്ന് പരിശോധിക്കണം. അങ്ങനെയുള്ളതാണെങ്കില് നമ്മുടെ ജീവിതം നമുക്കു തന്നെയും മറ്റുള്ളവര്‍ക്കും മിചോനത്തിന്റെ സദ്വാര്‍ത്തയായി മാറും ദൈവം മാറ്റും.
Related
Related Articles
പ്രളയബാധിതര്‍ക്ക് തുണയാകുക ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ ജീവനുകള്‍ക്ക് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ഥിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും ദുരിതത്തില്‍ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്
നവംബർ 1 പറയുന്നു… ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന്
കേരളം പിറന്നതും വളര്‍ന്നതും ത്യാഗങ്ങളുടെയും ദര്‍ശനങ്ങളുടെയും ചരിത്രത്തിലാണ്. നവോത്ഥാനം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചരിത്രാനുഭാവത്തിലൂടെ മാത്രമേ കേരളത്തിന്റെ സമകാലീന അനുഭവങ്ങളെ വ്യാഖ്യാനിക്കാനാകൂ. രാഷ്ട്രീയമായും ബൗദ്ധികമായും സാംസ്കാരികമായും സാമൂഹ്യമായും
സുകൃതങ്ങളുടെ പുണ്യധാമം
വിശുദ്ധി സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ‘ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍’ (ഗൗദേത്തേ എത് എക്സുല്‍താത്തേ) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ പറയുന്നുണ്ട്. ഓരോ വിശുദ്ധനും ഒരു മിഷനാണ്.
No comments
Write a comment
No Comments Yet!
You can be first to comment this post!