വിവാദം കനത്തപ്പോള്‍ സ്പ്രിംഗ്ലറിന് ലോക്ക്

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന്റെ സൈറ്റിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യേണ്ടെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം.
സര്‍ക്കാര്‍ സൈറ്റിലേക്ക് മാത്രം വിവരങ്ങള്‍ നല്കിയാല് മതിയെന്ന് തദ്ദേശ വകുപ്പ് ഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. അമേരിക്കന്‍ കമ്പനിയുടെ സൈറ്റിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനെ പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചിരുന്നു.
സ്പ്രിംഗ്ലറിലേക്ക് നേരിട്ട് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന വെബ്സൈറ്റിന് പകരം സര്‍ക്കാര്‍ സൈറ്റിലേക്ക് ഇനിമുതല്‍ വിവരങ്ങള്‍
നല്കിയാല് മതിയെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് തദ്ദേശവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ സ്പ്രിംഗ്ലറിന്റെ സൈറ്റിലേക്ക് നേരിട്ടായിരുന്നു
ഐസൊലേഷനില്‍ അടക്കമുള്ള രോഗികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട ഡേറ്റ പോയിരുന്നത്. സര്‍ക്കാര്‍ സൈറ്റില്‍ നിന്ന് അമേരിക്കന്‍ കമ്പനിക്ക് ഡേറ്റയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിന്നീട് ലഭിക്കുമോ എന്നതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
സ്പ്രിംഗ്ലര്‍ കമ്പനി കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നതിനുള്ള നിര്‍ദേശമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. അതാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.