Breaking News

വിശുദ്ധവാരത്തില്‍ പാപ്പായുടെ തിരുക്കര്‍മങ്ങള്‍ വിശുദ്ധ പത്രോസിന്റെ സിംഹാസന അള്‍ത്താരയില്‍

വിശുദ്ധവാരത്തില്‍ പാപ്പായുടെ തിരുക്കര്‍മങ്ങള്‍ വിശുദ്ധ പത്രോസിന്റെ സിംഹാസന അള്‍ത്താരയില്‍

 

വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയുടെ അനിതരസാധാരണമായ സാഹചര്യത്തില്‍ പുനര്‍ക്രമീകരിച്ച വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ കാര്യക്രമം അനുസരിച്ച് വിശ്വാസിഗണത്തിന്റെ അസാന്നിധ്യത്തില്‍ ഫ്രാന്‍സിസ് പാപ്പാ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മുഖ്യ അള്‍ത്താരയ്ക്കു പിന്നിലായുള്ള വിശുദ്ധ പത്രോസിന്റെ സിംഹാസന അള്‍ത്താരയില്‍ ദിവ്യബലിയും മറ്റു തിരുക്കര്‍മങ്ങളും അര്‍പ്പിക്കും.
വത്തിക്കാന്റെ ദൃശ്യശ്രാവ്യ മാധ്യമശൃംഖലകളിലൂടെ ഈ വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്കു തത്സമയം പങ്കുചേരാനാകുമെന്ന് പാപ്പായുടെ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ ഡയറക്ടര്‍ മോണ്‍. ഗ്വീദോ മരീനി അറിയിച്ചു. മാര്‍ച്ച് 29 മുതല്‍ ഡേലൈറ്റ് സേവിങ് ടൈം പ്രകാരം യൂറോപ്പിലെ സമയം ഇന്ത്യയിലെ സമയവുമായി ഒരു മണിക്കൂര്‍ കുറയുമെന്നതിനാല്‍ റോമിലെ സമയത്തിന്റെ മൂന്നര മണിക്കൂര്‍ മുന്നിലാകും ഈ തത്സമയ സംപ്രേഷണം.
ഏപ്രില്‍ അഞ്ച് ഓശാന ഞായര്‍ പ്രാദേശിക സമയം രാവിലെ 11 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2.30ന്) ഈശോയുടെ ജറുസലേം പ്രവേശനത്തിന്റെ അനുസ്മരണയില്‍ പരിശുദ്ധ പിതാവിന്റെ ഓശാന ദിവ്യബലിയര്‍പ്പണം. പ്രദക്ഷിണം ഉണ്ടാവുകയില്ല.
പെസഹാവ്യാഴം വൈകുന്നേരം ആറുമണിക്കാണ് (ഇന്ത്യയില്‍ രാത്രി 9.30) ഈശോയുടെ അന്ത്യഅത്താഴത്തിന്റെ ഓര്‍മപുതുക്കുന്ന ദിവ്യപൂജ. വിശുദ്ധ തൈലങ്ങളുടെ വെഞ്ചരിപ്പുമായി ബന്ധപ്പെട്ട ക്രിസം ദിവ്യബലി അന്നു രാവിലെ ഉണ്ടായിരിക്കില്ല. മഹാമാരിയില്‍നിന്നു വിമുക്തി നേടിയശേഷം സുരക്ഷിതമായ അന്തരീക്ഷത്തില്‍ ക്രിസം ദിവ്യബലി നടത്താമെന്നാണ് കൂദാശകള്‍ക്കും ആരാധനക്രമത്തിനുമായുള്ള വത്തിക്കാന്‍ സംഘം പുനഃക്രമീകരിച്ച പാസ്‌കല്‍ ത്രിദൂവും ഡിക്രിയില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ദുഃഖവെള്ളി വൈകുന്നേരം ആറുമണിക്ക് (ഇന്ത്യയില്‍ രാത്രി 9.30) ഈശോയുടെ പീഡാനുഭവത്തിന്റെ അനുസ്മരണം, കുരിശാരാധന. രാത്രി ഒന്‍പതിന് (ഇന്ത്യന്‍ സമയം രാത്രി 12.30) വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പടവുകളില്‍ പരിശുദ്ധ പിതാവ് കുരിശിന്റെ വഴി നയിക്കും. ബസിലിക്ക അങ്കണത്തിലെ ചത്വരം അപ്പോള്‍ വിജനമായിരിക്കും. സാധാരണ ഗതിയില്‍ റോമാ നഗരത്തിലെ ചരിത്രപ്രസിദ്ധമായ കൊളീസിയത്തിലാണ് പാപ്പാ കുരിശിന്റെ വഴി നയിക്കാറുള്ളത്.
ഏപ്രില്‍ 11 വലിയ ശനിയാഴ്ച യേശുവിന്റെ ഉത്ഥാനരാത്രി ജാഗരാനുഷ്ഠാനവും ദിവ്യബലിയും വിശുദ്ധ പത്രോസിന്റെ സിംഹാസന അള്‍ത്താരയില്‍ രാത്രി ഒന്‍പതിന് (ഇന്ത്യന്‍ സമയം രാത്രി 12.30).
ഈസ്റ്റര്‍ ദിനത്തില്‍ ഉയിര്‍പ്പിന്റെ ആഘോഷബലി രാവിലെ 11 മണിക്ക് (ഇന്ത്യയില്‍ ഉച്ചതിരിഞ്ഞ് 2.30). ദിവ്യബലിയുടെ അന്ത്യത്തില്‍ പരിശുദ്ധ പിതാവ് ബസിലിക്കയില്‍ നിന്ന് ഊര്‍ബി എത് ഓര്‍ബി (നഗരത്തിനും ലോകത്തിനുമായി) അപ്പസ്‌തോലിക ആശീര്‍വാദം നല്‍കും.
പാപ്പായുടെ തിരുക്കര്‍മ്മങ്ങളില്‍ തത്സമയംപങ്കുചേരാന്‍ വത്തിക്കാന്‍ ടെലിവിഷന്‍ യുട്യൂബ് ലിങ്ക് ഉപയോഗപ്പെടുത്താം https://www.youtube.com/watch?v=5YceQ8YqYMc
വത്തിക്കാന്‍ ന്യൂസ് മലയാളം വെബ് പേജ് ലിങ്ക് https://www.vaticannews.va/ml.html
വത്തിക്കാന്‍ ന്യൂസ് ഇംഗ്ലിഷ് വെബ് പേജ് ലിങ്ക്
ഇംഗ്ലിഷ് കമന്ററിയോടെ ശ്രവിക്കാന്‍ https://www.vaticannews.va/en.html


Tags assigned to this article:
covid 19holy weekjeeva news

Related Articles

വാര്‍ധക്യകാല രോഗങ്ങള്‍

 പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര്‍ വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍

തീരനിയന്ത്രണ കരട് വിജ്ഞാപനം – കെ എല്‍ സി എ നിവേദക സംഘം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് 2018 ഏപ്രില്‍ 18 ന് കേന്ദ്രമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ടൂറിസം മേഖലയ്ക്ക് ഗുണമുണ്ടാകണമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നും കൂട്ടത്തില്‍

അക്രമങ്ങള്‍ വേണ്ട ജനാധിപത്യബോധമുണ്ടാകട്ടെ

യൂണിവേഴ്‌സിറ്റി കോളജിനുമുന്നില്‍ നിന്നു സെക്രട്ടേറിയറ്റ് പടിക്കലേക്ക് വിദ്യാര്‍ഥിനി സമൂഹം പഠിക്കാനുള്ള അവകാശത്തിനായും കാമ്പസിനുള്ളിലെ സ്വാതന്ത്ര്യത്തിനായും പ്രക്ഷോഭജാഥയായി നീങ്ങുന്നതു കണ്ടതിനുശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൊടികളുടെ നിറമില്ലാതെ, രാഷ്ട്രീയ സംഘടനകളുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*