വിശുദ്ധർ പരിമളം പരത്തുന്നതെങ്ങനെ ?

അന്തരീക്ഷത്തില്‍ സുഗന്ധവാഹികളായ ചില പൂക്കളുടെ വാസനയുണ്ടെങ്കില്‍ പ്രേത്യകിച്ച് റോസ്, മുല്ല തുടങ്ങിയ പൂക്കളുടേത്-തീര്‍ച്ചയായും അത്തരം പൂക്കള്‍ പരിസരത്തുണ്ടെങ്കിലോ അതേ സുഗന്ധമുള്ള സുഗന്ധലേപനങ്ങള്‍ ഉണ്ടെങ്കിലോ മാത്രമെ അനുഭവപ്പെടുകയുള്ളു. ഇതൊന്നുമില്ലാതെ അത്തരം സുഗന്ധം അന്തരീക്ഷത്തില്‍ ഉണ്ടാവാമെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കണം.
ക്രിസ്തീയ സംസ്കാരം ധാരാളം രക്തസാക്ഷികളുടെയും വിശുദ്ധരുടെയും അനുഭവങ്ങളും കഥകളും നിറഞ്ഞതാണ്. പഞ്ചക്ഷതധാരികളായ ചില വിശുദ്ധരുടെ മുറിവുകളിലെ രക്തം സുഗന്ധം പരത്തിയിരുന്നതായി സാക്ഷ്യങ്ങളുണ്ട്. ഇത് വിശുദ്ധ പരിമളം (Odour of Sanctity) എന്ന് അറിയപ്പെടുന്നു.
റോസാപ്പൂവിന്റെ സുഗന്ധം ദൈവികസാന്നിധ്യത്തിന്റെ അടയാളമായും നമ്മുടെ പ്രാര്‍ഥനയ്ക്ക് ഉത്തരമായി ദൈവികാനുഗ്രഹം ലഭിക്കുന്നതിന്റെ സൂചനയായും കരുതപ്പെടുന്നു. കര്‍മലീത്ത സന്യാസികളായ ആവിലായിലെ വിശുദ്ധ തെരെസ, വിശുദ്ധ മരിയ എന്നിവര്‍ മരിച്ചപ്പോള്‍ ഒരു സ്വര്‍ഗീയ സുഗന്ധം അനുഭവപ്പെട്ടിരുന്നു. സെന്റ് തെരെസയുടെ സുഗന്ധം ആശ്രമം മുഴുവന്‍ മരണസമയത്ത് നിറഞ്ഞുനിന്നിരുന്നു. ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ മരണ
സമയത്ത് റോസാപ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു. മരണശേഷം കുറെ ദിവസങ്ങളോളം ഇതു നിലനിന്നിരുന്നു.
പഞ്ചക്ഷതധാരിയായിരുന്ന വിശുദ്ധ പാദ്രേപിയോയുടെ ക്ഷതങ്ങളില്‍ നിന്ന് വന്നിരുന്ന രക്തത്തിന് സുഗന്ധമുണ്ടായിരുന്നെന്ന് ആ മുറിവുകള്‍ പരിശോധിച്ച ഡോക്ടര്‍ തന്നെ പറയുന്നുണ്ട്. രോഗസൗഖ്യത്തിനായി പാദ്രേപിയോയോട് പ്രാര്‍ഥിച്ച പലരുടെയും രോഗസൗഖ്യത്തിന്റെ സമയത്ത് ലില്ലിപ്പൂവിന്റെ സുഗന്ധം അനുഭവപ്പെട്ടിരുന്നതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പരിശുദ്ധ അമ്മയുടെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളായ ലൂര്‍ദ്ദിലും ഫാത്തിമയിലും ചില സമയങ്ങളില്‍ വിശുദ്ധ വാസന അനുഭവപ്പെടാറുണ്ട്.
Related
Related Articles
വാര്‍ധക്യകാല രോഗങ്ങള്‍
പൊതുവായിപ്പറഞ്ഞാല്‍ 65 വയസ്സ് കഴിഞ്ഞ ഏതാണ്ട് 41 ശതമാനം ആള്‍ക്കാരുടെ ആരോഗ്യനിലവാരം തൃപ്തികരമാണെന്നുപറയാം. എന്നാല്‍ 59 ശതമാനം പേര് വിവിധ രോഗപീഢകളാല്‍ കഷ്ടപ്പെടുന്നു. സാമ്പത്തിക നിലവാരം അപര്യാപ്തമാകുമ്പോള്‍
JOMAH ചരിത്ര സെമിനാർ റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു
ചതിത്ര പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (joma) യുടെ ആഭിമുഖ്യത്തില്‍ കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്റെയും കേരളാ ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി
സംസ്ഥാനത്തെ ബിവ്റേജസ് ഔട്ലെറ്റുകള് അടയ്ക്കുന്നു
കൊച്ചി: മദ്യവില്പന കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്തെ ബിവ്റേജസ് വില്പനശാലകള് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതുസംബന്ധിച്ച് ബിവ്റേജസ് കോര്പറേഷന് എംഡിയുടെ അറിയിപ്പ് മാനേജര്‍മാര്‍ക്ക് ലഭിച്ചു. കൊവിഡ്