വിശുദ്ധ ഗൊണ്‍സാലോ ഗാര്‍ഷ്യ സങ്കീര്‍ത്തനങ്ങളോടെ കുരിശുമരണം

വിശുദ്ധ ഗൊണ്‍സാലോ ഗാര്‍ഷ്യ സങ്കീര്‍ത്തനങ്ങളോടെ കുരിശുമരണം

1557ല്‍ ഫെബ്രുവരി മാസം 5-ാം തീയതി മുംബൈക്കടുത്ത്‌ വസായി എന്ന സ്ഥലത്താണ്‌ പോര്‍ച്ചുഗീസുകാരനായ പിതാവിന്റെയും കൊങ്കണ്‍കാരിയായ അമ്മയുടെയും മകനായി ഗൊണ്‍സാലോയുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഗൊണ്‍സാലോ ഈശോസഭക്കാരുടെ വിദ്യാലയത്തിലാണ്‌ പഠിച്ചിരുന്നത്‌. തന്റെ അദ്ധ്യാപകനായ വൈദികനോടൊപ്പം 1572 മാര്‍ച്ച്‌ ആദ്യവാരം ഗൊണ്‍സാലോ ജപ്പാനിലേയ്‌ക്ക്‌ കപ്പല്‍ കയറി. ദീര്‍ഘനാള്‍ കപ്പല്‍ യാത്ര ചെയ്‌തപ്പോള്‍ കപ്പലിലുണ്ടായിരുന്ന ഒരു ജപ്പാന്‍കാരനില്‍ നിന്ന്‌ ജപ്പാന്‍ഭാഷ വശമാക്കിയ ഗൊണ്‍സാലോയ്‌ക്ക്‌ ജപ്പാനിലെത്തിയപ്പോള്‍ ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. ജസ്യൂട്ട്‌ മിഷണറിമാര്‍ അദ്ദേഹത്തെ ഒരു കാറ്റക്കിസ്റ്റ്‌ (ക്രൈസ്‌തവ വിശ്വാസവും മൂല്യങ്ങളും പഠിക്കുന്ന ആള്‍) ആയി തിരഞ്ഞെടുത്തു. അവിടുത്തെ ജസ്യൂട്ട്‌ സന്യാസസഭയില്‍ ചേരാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. എന്നാല്‍ ഇന്ത്യക്കാരനായതിനാല്‍ അധികാരികള്‍ സമ്മതിച്ചില്ല. പ്രതീക്ഷ നഷ്‌ടപ്പെട്ട അദ്ദേഹം ഒരു വ്യാപാരം തുടങ്ങാന്‍ തീരുമാനിച്ചു. വ്യാപാരം അനുദിനം അഭിവൃദ്ധി പ്രാപിച്ചു. ക്രമേണ അദ്ദേഹം ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലേയ്‌ക്ക്‌ തന്റെ വ്യാപാരം വ്യാപിപ്പിച്ചു.
അദ്ദേഹം ഫിലിപ്പൈന്‍സിലെ മനിലയിലേയ്‌ക്ക്‌ ഒരു അല്‌മായ പ്രേഷിതനായി പോയി. അവിടെ ഫാ. പീറ്റര്‍ ബാപ്പിസ്റ്റ എന്ന ഫ്രാന്‍സിസ്‌കന്‍ മിഷണറി അദ്ദേഹത്തെ സ്വാധീനിച്ചു. അവിടെ കുഷ്‌ഠരോഗികള്‍ക്കുവേണ്ടി ഒരല്‌മായ സഹോദരനായി പ്രവര്‍ത്തിച്ചു.
1592 മുതല്‍ ജപ്പാനിലെ രാഷ്‌ട്രീയാധികാരികള്‍ ക്രിസ്‌ത്യാനികള്‍ക്കെതിരായി പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും ജപ്പാന്‍ ഭാഷ സംസാരിച്ചിരുന്ന ഗൊണ്‍സാലോയോട്‌ അവര്‍ അനുഭാവം പുലര്‍ത്തി. കുറെ നാളുകള്‍ക്ക്‌ ശേഷം മതപീഡനം രൂക്ഷമായി. 1596 ഡിസംബറില്‍ മിഷണറിമാരെയെല്ലാം കൊന്നുകളയാന്‍ രാജാവ്‌ കല്‌പന പുറപ്പെടുവിച്ചു. അങ്ങനെ ഗൊണ്‍സാലോയേയും സുഹൃത്തുക്കളേയും അറസ്റ്റു ചെയ്‌തു ജയിലിലടച്ചു. തടവിലാക്കപ്പെട്ട മിഷണറിമാരെ നാഗസാക്കിയില്‍ കുരിശിലേറ്റി വധിക്കാനായി രുന്നു വിധി. വധസ്ഥലത്തേയ്‌ക്ക്‌ തടവുകാരെ കൊണ്ടുപോകും മുമ്പ്‌ അവരുടെ ഇടതു ചെവിയുടെ കീഴ്‌കാത്‌ മുറിച്ചു കളഞ്ഞിരുന്നു. വികലാംഗരാക്കപ്പെട്ട്‌, അപമാനിതരായി കൊലയ്‌ക്ക്‌ വിധിക്കപ്പെട്ട അവര്‍ പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്നത്‌ കാണുമ്പോള്‍ ക്രൈസ്‌തവര്‍ മതം ഉപേക്ഷിക്കുമെന്നും യേശുവിനെ തള്ളിപ്പറയുമെന്നും മതവിരോധികള്‍ കരുതി. എന്നാല്‍ ഈ സമയം ഗൊണ്‍സാലോയും കൂട്ടരും സങ്കീര്‍ത്തനങ്ങളാലപിക്കുകയും ദൈവത്തെ പുകഴ്‌ത്തുകയും ചെയ്‌തു. ജീവിതാന്ത്യം വരെ ഗൊണ്‍സാലോ തീക്ഷ്‌ണതയോടെ സുവിശേഷം പ്രസംഗിച്ചു. 1597 ഫെബ്രുവരി 5ന്‌ നാഗസാക്കിയില്‍ വച്ച്‌ പടയാളികള്‍ ഗൊണ്‍സാലോയെയും കൂട്ടരേയും കുരിശില്‍ തറച്ചുകൊന്നു.

1627 സെപ്‌തംബര്‍ 14-ാം തീയതി ഊര്‍ബന്‍ എട്ടാമന്‍ പാപ്പാ അദ്ദേഹത്തെ ദൈവദാസ പദവിയിലേയ്‌ക്ക്‌ ഉയര്‍ത്തി. 1862 ജൂണ്‍ 8-ാം തീയതി പിയൂസ്‌ 9-ാമന്‍ പാപ്പയാല്‍ ഗോണ്‍സാലോ വിശുദ്ധ പദവിയിലേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ടു. ഫെബ്രുവരി 5നാണ്‌ നാമഹേതുക തിരുനാള്‍. ഇന്ത്യയിലെ ആദ്യ വിശുദ്ധനാണ്‌ ഗൊണ്‍സാലോ ഗാര്‍ഷ്യ.
പ്രിയ കുട്ടികളേ, തന്റെ അവസാനശ്വാസം വരെ ക്രിസ്‌തുവിനെ പ്രഘോഷിച്ച വിശുദ്ധനെപ്പോലെ നമുക്ക്‌ ക്രിസ്‌തുവിനായി സാക്ഷ്യം വഹിക്കാം.


Related Articles

ഫാത്തിമാവിശുദ്ധരുടെ തിരുശേഷിപ്പ് മോഷ്ടിച്ചു

വെറോണ: ഫാത്തിമായില്‍ പരിശുദ്ധ കന്യകമാതാവിന്റെ ദര്‍ശനം സിദ്ധിച്ച വിശുദ്ധരായ ഫ്രാന്‍സിസ്‌കോ, ജസീന്ത മാര്‍ത്തോ എന്നിവരുടെ തിരുശേഷിപ്പ് ഇറ്റലിയിലെ വെറോണയിലെ ദേവാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു. ഈ വിശുദ്ധരുടെ വസ്ത്രത്തിന്റെ

ജീവിതവിജയത്തിന്റെ പാത തെളിക്കുമ്പോള്‍

കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന ഒരു അധ്യാപകസുഹൃത്ത് എനിക്കുണ്ട്. അദ്ദേഹം തന്റെ ജോലിയെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അവ

രോഗത്തെ സര്‍ഗാത്മകതയുടെ പ്രചോദന ലഹരിയാക്കി മാറ്റിയ ഴാങ്ങ് ഡൊമിനിക് ബോബി

  ലോക്ഡ് ഇന്‍ സിന്‍ഡ്രോം അങ്ങനെയുമൊന്നുണ്ട്. കണ്‍പോളകള്‍ മാത്രം ചിമ്മുവാനല്ലാതെ ശരീരത്തിന്റെ തനതായ യാതൊരു ചേഷ്ടകളും നിര്‍വഹിക്കാന്‍ പറ്റാതെ മരവിച്ചു കിടക്കുന്ന അവസ്ഥ. മസ്തിഷ്‌കത്തിലെ സെറിബ്രോ മെഡുല്ലോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*