വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും: കെഎല്‍സിഎ വെബിനാര്‍

വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും: കെഎല്‍സിഎ വെബിനാര്‍

എറണാകുളം: കെഎല്‍സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ വിശുദ്ധ ചാവറയച്ചനും വരാപ്പുഴ അതിരൂപതയും എന്ന വിഷയത്തില്‍ ഒക്ടോബര്‍ പതിനൊന്നാം തിയതി വൈകീട്ട് 5 മണിക്ക് വെബിനാര്‍ നടത്തും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്‍ ഡയറക്ടര്‍
ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍, ചരിത്രകാരി സിസ്റ്റര്‍ ഡോ.സൂസി കിണറ്റിങ്കല്‍ സിറ്റിസി, ഫാ. ആന്റണി ചെറിയകടവില്‍, കൂനമ്മാവ് സെന്റ് ചാവറ കുര്യാക്കോസ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഡിക്സണ്‍ ഫെര്‍ണാണ്ടസ്, എന്നിവര്‍ അനുബന്ധ പ്രഭാഷണങ്ങള്‍ നടത്തും. കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മോഡറേറ്ററായിരിക്കും. കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ.പോള്‍ അധ്യക്ഷത വഹിക്കുന്ന വെബിനാറിന് ജനറല്‍ സെക്രട്ടറി ലൂയീസ് തണ്ണിക്കോട്ട് സ്വാഗതം ആശംസിക്കും.

 


Tags assigned to this article:
cahvaraCHAVARAklcaverapoly diocese

Related Articles

മഹാരാഷ്ട്ര മന്ത്രിയ്ക്ക് കൊവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ്-19 സ്ഥിരീകരിച്ചു. 15 ദിവസമായി 54 കാരനായ മന്ത്രി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു

കൊച്ചി രൂപത കെഎൽസിഎ വാർഷിക ജനറൽ കൗൺസിലിൽ കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും അക്വിനാസ് കോളേജിലെ പ്രൊഫസർ ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു. പ്രളയദുരന്തത്തിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ

തെക്കന്‍ കുരിശുമലയിലെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന് സമാപിക്കും

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ്-പുതുവത്സരഘോഷം 24 ന് ആരംഭിച്ചു. 2019 ജനുവരി ഒന്നിന് അവസാനിക്കും. 24 ന് വൈകുന്നേരം 6.00 ന് ആഘോഷങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*