വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് സ്മാരക മ്യൂസിയം പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തി

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് സ്മാരക മ്യൂസിയം പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തി

എറണാകുളം: കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയോടനുബന്ധിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ താമസിച്ചിരുന്ന ആശ്രമത്തിന്റെ പുനര്‍നിര്‍മാണം കേരള സര്‍ക്കാരിന്റെ സഹായത്തോടുകൂടി നടത്തുന്നു. ചരിത്ര മ്യൂസിയത്തിന്റെ കല്ലിടല്‍ കര്‍മം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. ഒന്നരക്കോടി രൂപയാണ് മ്യൂസിയത്തിന്റെ നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. 1864 മുതല്‍ 1871 വരെയാണ് ചാവറയച്ചന്‍ ഇവിടെ താമസിച്ചിരുന്നത്.
ആര്‍ച്ച്ബിഷപ്പിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, എംഎല്‍എമാരായ വി. ഡി സതീശന്‍, എസ്. ശര്‍മ, സെന്റ് ഫിലോമിനാസ് ഇടവക വികാരി ഫാ. ഡിക്‌സണ്‍ ഫെര്‍ണാണ്ടസ്, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ഫാ. ആന്റണി കൊപ്പാണ്ടുശേരി, ഫാ. അനില്‍ ആന്റണി, ഫാ. മാനുവല്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ശാന്ത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹിമ ഹരീഷ്, വാര്‍ഡ് മെമ്പര്‍ ഡെലീന ബിജു, തോമസ് കാനപ്പിള്ളി, ജോണ്‍സണ്‍ പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles

ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട്: ലോക മിഷന്‍ വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന്‍ ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ

മത്സ്യത്തൊഴിലാളികളെ ആദരിച്ചു

ചെല്ലാനം: മത്സ്യത്തെ പിടിക്കുന്നവരെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന ബൈബിള്‍ വാക്യമാണ് ജലപ്രളയത്തില്‍ നിന്നും അനേകരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രചോദനം ഏകിയതെന്ന് കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയില്‍.

ഹാഥ്‌രസ് നാം ഭയന്ന് ജീവിക്കണോ?

ലിഡ ജേക്കബ് ഐഎഎസ് (റിട്ട) നമ്മുടെ സമൂഹത്തെ വളരെയധികം ഞെട്ടിച്ച ഒന്നാണ് ഉത്തര്‍ പ്രദേശിലെ ഹാഥ്രസില്‍ സംഭവിച്ചത്. ഹാഥ്രസിനെകുറിച്ച് ചിന്തിക്കുമ്പോള്‍ ഇതോടൊപ്പം തന്നെ ഉണ്ടായിട്ടുള്ള മറ്റു സംഭവങ്ങളും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*