Breaking News

വിശുദ്ധ ജനുവരിയുസിന്റെ രക്തം അലിഞ്ഞു

വിശുദ്ധ ജനുവരിയുസിന്റെ രക്തം അലിഞ്ഞു

 

ഇറ്റലി: നാപ്പിള്‍സ് കത്തീഡ്രലില്‍ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ജനുവരിയൂസിന്റെ കട്ടപിടിച്ചിരിക്കുന്ന രക്തം ദ്രവരൂപത്തിലായി. സാധരണ ദിവസങ്ങളില്‍ ഖരരൂപത്തില്‍ കാണപ്പെടാറുളള വിശുദ്ധന്റെ രക്തം ജലരൂപത്തില്‍ പ്രത്യക്ഷമാകുകയായിരുന്നു. വിശുദ്ധ ജനുവരിയൂസിന്റെ തിരുനാള്‍ ദിനങ്ങളില്‍ കട്ടപിടിച്ച രക്തം ദ്രവരൂപത്തില്‍ ആകുന്നത് പതിവാണ്. അത്ഭുതകരമായ ഈ മാറ്റം ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധവും വരള്‍ച്ചയും രോഗങ്ങളും ദുരന്തങ്ങളും ഉണ്ടാകുമെന്നാണ് പ്രദേശിക വിശ്വാസം. ഈ വര്‍ഷം തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19ന് വിശുദ്ധന്റെ രക്തം സൂക്ഷിച്ചിരുന്ന വയലില്‍ (തിരുശേഷിപ്പ് സൂക്ഷിക്കുന്ന പേടകം) കട്ടപിടിച്ച രക്തം ദ്രവ രൂപത്തില്‍ കാണപ്പെട്ടു. നാപ്പിള്‍സ് ആര്‍ച്ച്ബിഷപ് ദോമിനികോ ബറ്റാലിയ, മഠാധിപതി മോണ്‍. വിന്‍ചെന്‍സോ ഗ്രിഗോറിയോ, നഗരത്തിന്റെ മേയര്‍ ലൂയിജി മജിസ്ത്രിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിശുദ്ധന്റെ രക്തമടങ്ങുന്ന വയല്‍ പുറത്തെടുത്തത്.

നാപ്പിള്‍സ് നഗരത്തിന്റെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ ജനുവരിയുസ്. മൂന്നാം നൂറ്റാണ്ടില്‍ നാപ്പിള്‍സില്‍ ജനിച്ച ജനുവരിയുസ് ബെനവെന്തോയിലെ മെത്രാനായിരുന്നു. ഡയോക്‌ളീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് വിശ്വാസത്തെ പ്രതി രക്തസാക്ഷിയായി. ചക്രവര്‍ത്തി തടവിലാക്കിയ ക്രൈസ്തവരെ കാണുവാനെത്തിയ മെത്രാനെ അറസ്റ്റ് ചെയ്ത് കാരാഗ്രഹത്തില്‍ അടക്കുകയായിരുന്നു. തുടര്‍ന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. വിശുദ്ധ ജനുവരിയൂസിന്റെ രക്തം അടങ്ങുന്ന തിരുശേഷിപ്പ് നാപ്പിള്‍സ് കത്തീഡ്രലില്‍ സൂക്ഷിച്ചു.


ആര്‍ച്ച്ബിഷപ് ദോമിനികോ വിശുദ്ധന്റെ തിരുരക്തം അടങ്ങുന്ന വയല്‍ അള്‍ത്താരയില്‍ കൊണ്ടുവന്നു വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. തങ്ങള്‍ക്ക് അടയാളം നല്‍കിയ ദൈവത്തിന് ദിവ്യബലി മധ്യേ ആര്‍ച്ച്ബിഷപ് നന്ദി പറഞ്ഞു.
വിശുദ്ധ ജനുവരിയൂസിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19 നും, മേയ് മാസത്തിലെ ആദ്യ ശനിയാഴ്ചയും, മൗണ്ട് വിസൂവിയൂസ് അഗ്‌നിപര്‍വതത്തിലെ വിസ്‌ഫോടനത്തിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ 16 നുമാണ് ഇത്തരത്തില്‍ അത്ഭുതം നടക്കാറുള്ളത്. പ്രദേശിക സഭ വലിയ ആഘോഷത്തോടെ നടത്തുന്ന ഈ അത്ഭുതം കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
st januvarius

Related Articles

വ്യായാമത്തിന്റെ രസതന്ത്രം

  2300 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കേ ഇന്ത്യയിലെ കുശാന ഭരണകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരകന്‍ ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ഭാരതത്തിന്റെ പൈതൃകസമ്പത്തുകളില്‍ അമൂല്യശാസ്ത്രശാഖയായ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാക്കളില്‍ അഗ്രഗണ്യനാണ്

കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.

റവ. ഡോ പോള്‍ മുല്ലശേരി കൊല്ലം രൂപതയുടെ മെത്രാനായി അഭിഷിക്തനായി

കൊല്ലം: ഏഷ്യയിലെ പ്രഥമ രൂപതയായകൊല്ലം രൂപതയുടെ 4-ാമത് തദ്ദേശീയമെത്രാനായി നിയമിക്കപ്പെട്ട റവ. ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകചടങ്ങുകളുടെ ഒരുക്കം പൂര്‍ത്തിയായി. 2018 ജൂണ്‍ 3ന് ഞായറാഴ്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*