‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’രണ്ടാം പതിപ്പ് പുറത്തിറങ്ങി

by admin | June 20, 2022 5:36 am

എറണാകുളം: ജീവനാദം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’
എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി. 2022 ഏപ്രില്‍ 27ന് ബിഷപ് ഡോ. അലക്സ് വടക്കുംതല, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലിന് നല്‍കിയാണ് ആദ്യ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പുസ്തകം വിറ്റുതീര്‍ന്നിരുന്നു. തുടര്‍ന്നാണ് രണ്ടാം പതിപ്പ് പുറത്തിറക്കിയത്. രതീഷ് ഭജനമഠമാണ് പുസ്തകത്തിന്റെ രചയിതാവ്.

ജീവനാദം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘സെയ്ന്റ് ദേവസഹായം: സാക്രിഫൈസ് ആന്‍ഡ് ക്രൗണ്‍ ഓഫ് ഗ്ലോറി’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വില്‍പനയും പുരോഗമിക്കുന്നു. ജെക്കോബി, റവ. ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത 370 പേജ് വരുന്ന പുസ്തകം വിശുദ്ധന്റെ ജീവിതം, സുവിശേഷസാക്ഷ്യം, രക്തസാക്ഷിത്വം എന്നിവ ചരിത്രരേഖകളുടെയും പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ സാമൂഹിക, രാഷ്ട്രീയ സാഹര്യങ്ങളുടെയും അടിസ്ഥാനത്തില്‍ സമഗ്രമായും ആധികാരികമായും വിശകലനം ചെയ്യുന്നു. പുസ്തകങ്ങള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് 9895439775 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

 

Click to join Jeevanaadam Whatsapp Group[1]

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]

Endnotes:
  1. Click to join Jeevanaadam Whatsapp Group: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ
  2. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Dk0CZTu6I3T4N8w23IiWDQ

Source URL: https://jeevanaadam.in/%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%b8%e0%b4%ad/