Breaking News

വിശുദ്ധ ബീഡ് ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ്

വിശുദ്ധ ബീഡ് ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ്

എ.ഡി 672ല്‍ ഇംഗ്ലണ്ടിലെ ‘ജാരോ’ എന്ന സ്ഥലത്താണ് ബീഡിന്റെ ജനനം. ഇംഗ്ലീഷില്‍ ബീഡ് എന്ന വാക്കിന്റെ അര്‍ത്ഥം ‘പ്രാര്‍ത്ഥന’ എന്നാണ്. ലളിതമായ ജീവിതം നയിച്ചിരുന്ന ബീഡ് ബൈബിളിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനകളും നിരൂപണങ്ങളും ദൈവശാസ്ത്രത്തിലും ചരിത്രത്തിലും ധാരാളം പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് ഉന്നത സ്ഥാനമുണ്ട്. അദ്ദേഹത്തിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമന്‍ സംസ്‌കാരവും മധ്യകാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലായത്.
ബെനഡിക്ടന്‍ സന്യാസ സമൂഹത്തിലെ അംഗമായിരുന്ന ബീഡ് അതിബുദ്ധിമാനായിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ ആഴത്തിലുള്ളതായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം എഴുതിയിട്ടുള്ള കാര്യങ്ങള്‍ ദൈവാലയങ്ങളില്‍ പരസ്യമായി വായിക്കുമായിരുന്നു. ബൈബിള്‍ വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. ബൈബിള്‍ ദിവസവും വ്യാഖ്യാനിച്ച് സാധാരണക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം ഉത്സുകനായിരുന്നു. വിശുദ്ധന്റെ ജീവിതം പ്രാര്‍ത്ഥനയും, പ്രവര്‍ത്തനങ്ങളും നിറഞ്ഞതായിരുന്നു. ഇംഗ്ലണ്ട് വിട്ട് മറ്റെങ്ങോട്ടും അദ്ദേഹം ഒരിക്കലും പോയിട്ടില്ല. ‘ഇംഗ്ലീഷ് ചരിത്രത്തിന്റെ പിതാവ്’ എന്നും വിശുദ്ധ ബീഡ് അറിയപ്പെടുന്നു. എ.ഡി 735 മെയ് 25ന് അദ്ദേഹം ദിവംഗതനായി.
അദ്ദേഹത്തിന്റെ മരണവും പ്രത്യേകത നിറഞ്ഞതായിരുന്നു. രാത്രിയില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയ്ക്കിടെ തന്റെ അന്ത്യം സമീപിച്ചിരിക്കുന്നതായി വിശുദ്ധന് തോന്നി. അതിനാല്‍ അദ്ദേഹം അന്ത്യകൂദാശകള്‍ സ്വീകരിച്ചുകൊണ്ട് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. മാതാവിന്റെ സ്‌തോത്രഗീതം ആലപിച്ചുകൊണ്ട് വിശുദ്ധന്‍ തന്റെ സഹോദരന്മാരെ ആശ്ലേഷിച്ചു. തുടര്‍ന്ന് നിലത്ത് വിരിച്ച പരുക്കന്‍ വസ്ത്രത്തില്‍ കിടന്നുകൊണ്ട് മൃദുവായി ”പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” ചൊല്ലിക്കൊണ്ട് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
1899ല്‍ അദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. ഇംഗ്ലീഷ് എഴുത്തുകാരുടെയും ചരിത്രകാരന്മാരുടെയും മദ്ധ്യസ്ഥനാണ് വിശുദ്ധ ബീഡ്. മെയ് 25നാണ് നാമഹേതുക തിരുനാള്‍.


Related Articles

ദാവീദ് രാജാവിന്റെ രണ്ടാം പ്രവാസക്കാലം

ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്നല്ലോ ദാവീദ്. ആദ്യരാജാവായ സാവൂളിന്റെ അടുത്ത അനുചരനായിരുന്നു ദാവീദെങ്കിലും ദാവീദിന്റെ ജനപ്രീതികണ്ട് അസൂയമൂത്ത സാവൂള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. സാവൂളിന്റെ കരങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍

മിക്കി മൗസ്‌ നവതിയിലേക്ക്: കളി എലിയോടോ?

  കളിയായി ഒരാളുടെ തലക്കിട്ട് കിഴുക്കിയാല്‍ അധികൃതര്‍ ഇടപെടണമെന്നില്ല, കുറ്റവാളിയെ ശിക്ഷിക്കണമെന്നുമില്ല. പക്ഷേ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിനോട് കളിച്ചാല്‍ കളിമാറിയെന്നിരിക്കും. ആരോപണവിധേയനായവനെ പടിയടച്ച് പിണ്ഡം വച്ചുകളയും. കഴിഞ്ഞ

ഇസ്രായേലിന്റെ പ്രഥമ രാജാവ്

ഈജിപ്തിന്റെ അടിമത്തത്വത്തില്‍ നിന്നും രക്ഷപ്പെട്ട് കാനാന്‍ ദേശത്തെത്തിയ ഇസ്രായേല്‍ ജനതയ്ക്ക് ഏറെകാലത്തോളം രാജാവുണ്ടായിരുന്നില്ല. യഹോവ തിരഞ്ഞെടുത്ത ന്യായാധിപന്മാരാണ് അവരെ നയിച്ചിരുന്നത്. എന്നാല്‍ മറ്റു ദേശക്കാരെ പോലെ തങ്ങള്‍ക്കും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*