വിശ്വാസം അതല്ലെ എല്ലാം: പെസഹാക്കാലം രണ്ടാം ഞായർ

വിശ്വാസം അതല്ലെ എല്ലാം: പെസഹാക്കാലം രണ്ടാം ഞായർ

റവ. ഫാ. മിഥിൻ കാളിപറമ്പിൽ

പെസഹാക്കാലം രണ്ടാം ഞായർ
വിചിന്തനം: “വിശ്വാസം അതല്ലെ എല്ലാം” (യോഹാ 20:19-31)

തിരുസഭ കരുണയുടെ തിരുനാള്‍ കൊണ്ടാടുന്ന ഇന്നേ ദിനം വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുമുള്ള രചനഭാഗമാണ് ധ്യാനിക്കുവാനായി നല്‍കിയിരിക്കുന്നത്. യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരുടെ ഇടയില്‍ ഈശോ പ്രത്യേക്ഷപ്പെടുന്ന ആ സമയം തോമസ് അപ്പസ്‌തോലന്‍ അവരുടെ കൂടെ ഇല്ലായിരുന്നു. അദ്ദേഹം വന്നു കഴിയുമ്പോള്‍ കര്‍ത്താവ് അവര്‍ക്കു പ്രത്യക്ഷപ്പെട്ടു എന്നു പറയുമ്പോള്‍  വിശ്വസിക്കുന്നില്ല എന്നു പറയുന്നു. എട്ടു ദിവസങ്ങള്‍ക്കുശേഷം ഈശോ അവര്‍ക്ക് വീണ്ടും പ്രത്യക്ഷപ്പെട്ട് തോമസിന്റെ സംശയം തീര്‍ക്കുകയാണ്.
മൂന്നു വര്‍ഷങ്ങള്‍ ഈശോയുടെ കൂടെ നടന്നവനാണ് തോമസ് അതിനെന്താ എന്നു ചോദിച്ചാല്‍ അതുകൊണ്ടു തന്നെ വിശ്വസിക്കു കൂടുതല്‍ കടപ്പെട്ടവരില്‍ ഒരുവനാണ് അദ്ദേഹം. ഈശോ വന്‍ അദ്ഭുതങ്ങള്‍ ചെയ്യുന്നത് തോമസ് നേരിട്ട് കണ്ടിട്ടുണ്ട് തോമസ് തന്നെ ഈശോയുടെ നാമത്തില്‍ സുവിശേഷപ്രഘോഷണം നടത്തിയിട്ടുണ്ട് അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിയിട്ടുണ്ട് ഈശോയുടെ പഠിപ്പിക്കലുകളെല്ലാം ഒന്നുപോലും വിട്ടുകളയാതെ കേട്ടിട്ടുണ്ട്. പീഡാനുഭവവും ഉത്ഥാനവും മൂന്നു തവണ പ്രവചിച്ചതും കേട്ടിട്ടുണ്ട് എന്നിട്ടും ഈശോ ഉയിര്‍ത്തുവെന്നും തങ്ങള്‍ അവനെ കണ്ടു എന്നും മറ്റു ശിഷന്മാര്‍ പറഞ്ഞിട്ട് അദ്ദേഹം വിശ്വസിച്ചില്ല.

സത്യത്തില്‍ വിശ്വാസത്തിന്റെ പുറത്ത് ജീവിത്തിലെ പല കാര്യങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത് ഭര്‍ത്താവിനു ഭാര്യയിലും ഭാര്യയ്ക്ക് ഭര്‍ത്താവിലുമുള്ള വിശ്വാസം മാതാപിതാക്കള്‍ക്ക് മക്കളിലുള്ള വിശ്വാസം സുഹൃത്തുക്കള്‍ തമ്മിലും അയല്‍ക്കാര്‍ തമ്മിലുമുള്ള വിശ്വാസം. ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വാങ്ങുന്ന സാധനത്തിലും കടക്കാരനിലുമുള്ള വിശ്വാസം നമുക്ക് ആത്മവിശ്വാസം നല്‍കുന്നു. അവനവനില്‍ തന്നെയുള്ള വിശ്വാസം. അങ്ങനെ ജ്വലറിക്കടക്കാരന്‍ പണ്ട് പരസ്യത്തില്‍ പറഞ്ഞതുപോലെ വിശ്വാസം അതല്ലെ എല്ലാം. അതെ അതാണ് എല്ലാം. സഭയിലും വിശ്വാസമാണ് എല്ലാം. 1891ല്‍ ‘റോറും നൊവാറും’ എന്ന തൊഴിലിനെക്കുറിച്ചുള്ള ചാക്രിക ലേഖനം ഇറക്കുന്നതുവരെ ഇറങ്ങിയ മറ്റെല്ലാ ചാക്രിക ലേഖനങ്ങളും വിശ്വാസാധിഷ്ഠിതമായിരുന്നു.

നാം അനുദിനം ജപമാല ചൊല്ലുമ്പോഴും ഞായറാഴ്ചകളിലും പ്രധാന തിരുനാളുകളിലും വിശ്വാസപ്രമാണം ഏറ്റു ചൊല്ലാറുണ്ട്. നാം എന്താണ് വിശ്വസിക്കുന്നത് എന്നതാണ് നാം പോലും അറിയാതെ ഏറ്റു ചൊല്ലുന്നത്. ഏതാണ്ട് തോമസ്അപ്പസ്‌തോലനെപ്പോലെയാണ് നമ്മില്‍ പലരും, ദിവസേന പള്ളിയില്‍ പോകാറുണ്ട് വചനം കേള്‍ക്കാറുണ്ട്. വിശ്വാസപ്രമാണം ചൊല്ലുന്നുണ്ട്. എന്നാല്‍ ഈശോയില്‍ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ അത്രയ്ക്കങ്ങ് ഉറപ്പുപോര. നേരില്‍ കാണണം കണ്ടാലേ തൊട്ടാലേ വിശ്വസിക്കു. ആ മനോഭാവം മാറണം. ഇവരെ ഉദ്ദേശിച്ചാണ് കര്‍ത്താവ് ഇന്നത്തെ സുവിശഷത്തില്‍ പറയുന്നത് കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്ന്.

ഇനിയും ചിലര്‍ പറയുന്നത് അവര്‍ എല്ലാ മതത്തിലും വിശ്വസിക്കുന്നു എന്നതാണ്. അത് നുണയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ഒന്നിലും വിശ്വസിക്കുന്നില്ല. കാരണം കത്തോലിക്ക സഭ എന്താണ് പഠിപ്പിക്കുന്നത് എന്നു മനസിലാക്കിയാല്‍ അവര്‍ക്ക് അതില്‍ മാത്രമേ വിശ്വസിക്കാനാവൂ. മറ്റുള്ളവരെ ബഹുമാനിക്കുവാനും ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്‌നം എന്നു പറയുന്നത് സഭ എന്താണെന്നും നാം എന്താണ് വിശ്വസിക്കുന്നതെന്നും പഠിക്കുവാനും മനസിലാക്കുവാനും ശ്രമിക്കാതെ മുന്നോട്ടു നീങ്ങുന്നതാണ്. ശിഷ്യന്മാര്‍ പണ്ടു പ്രാര്‍ഥിച്ചതുപോലെ നമുക്കും പ്രാര്‍ഥിക്കാം. കര്‍ത്താവേ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ എന്ന് ഒപ്പം വിശ്വാസ പരിശീലനത്തില്‍ മുന്നേറുകയും മറ്റുള്ളവരെ വളര്‍ത്തുകയും ചെയ്യാം.

ഒന്നാം വായന
അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍നിന്ന് (5 : 12-16)

(കര്‍ത്താവില്‍ വിശ്വസിച്ച പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സംഖ്യ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു)

അപ്പസ്‌തോലന്‍മാരുടെ കരങ്ങള്‍ വഴി ജനമധ്യത്തില്‍ വളരെ അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിച്ചു കൊണ്ടിരുന്നു. അവര്‍ ഏക മനസ്‌സോടെ സോളമന്റെ മണ്‍ഡപത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു. മറ്റു ള്ളവരില്‍ ആരുംതന്നെ അവരോടു ചേരാന്‍ ധൈര്യപ്പെ ട്ടില്ല. എന്നാല്‍, ജനം അവരെ ബഹുമാനിച്ചു പോന്നു. കര്‍ ത്താവില്‍ വിശ്വസിച്ച പുരുഷന്‍മാരുടെയും സ്ത്രീകളു ടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു. അവര്‍ രോഗി കളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നു പോകു മ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗിക ളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമു ള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗ ശാന്തി ലഭിച്ചു.
കര്‍ത്താവിന്റെ വചനം.

പ്രതിവചനസങ്കീര്‍ത്തനം
(118 : 1-2, 15b, 16a-17, 22-23)

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍ അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ! അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് അഹറോന്റെ ഭവനം പറയട്ടെ! അവിടുത്തെ കാരുണ്യം ശാശ്വ തമാണെന്ന് കര്‍ത്താവിന്റെ ഭക്തന്‍മാര്‍ പറയട്ടെ!
കര്‍ത്താവിനു കൃതജ്ഞത …..
പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായി ത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു. കര്‍ ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചു ല്ലസിക്കാം.
കര്‍ത്താവിനു കൃതജ്ഞത …..
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങ യോട് അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍ക ണമേ! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനു ഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും. കര്‍ത്താവാണു ദൈവം; അവി ടുന്നാണു നമുക്കു പ്രകാശം നല്‍കിയത്.
കര്‍ത്താവിനു കൃതജ്ഞത …..

രണ്ടാം വായന
വെളിപാടിന്റെ പുസ്തകത്തില്‍നിന്ന് (1 : 9-11a, 12-13, 17-19 )

(ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു)

നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വമായ സഹനത്തിലും യേശുവില്‍ നിങ്ങ ളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്‍കിയ സാക്ഷ്യത്തെയും പ്രതി, പാത്‌മോസ് എന്ന ദ്വീപിലായി രുന്നു. കര്‍ത്താവിന്റെ ദിനത്തില്‍ ഞാന്‍ ആത്മാവില്‍ ലയിച്ചിരിക്കേ, കാഹളത്തിന്‍േറതുപോലുള്ള ഒരു വലിയ സ്വരം എന്റെ പിറകില്‍നിന്നു കേട്ടു: നീ കാണുന്നത് ഒരു ഗ്രന്ഥത്തില്‍ എഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ സഭകള്‍ക്കും അയച്ചുകൊടുക്കുക.
എന്നോടു സംസാരിച്ച സ്വരം ശ്രദ്ധിക്കാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ സ്വര്‍ണ നിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു. ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെ പ്പോലുള്ള ഒരുവന്‍! അവനു പാദം വരെ നീണ്ടുകിട ക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണം കൊണ്ടുള്ള ഇട ക്കച്ച.
അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തു കൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്. അതുകൊണ്ട്, ഇപ്പോള്‍ ഉള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വയുമായി നീ ദര്‍ശനത്തില്‍ കാണുന്ന സകലതും രേഖ പ്പെടുത്തുക.
കര്‍ത്താവിന്റെ വചനം.

അല്ലേലൂയാ!

അല്ലേലൂയാ! (Jn. 20 : 29) തോമ്മാ, നീ എന്നെ കണ്ടതു കൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്ന വര്‍ ഭാഗ്യവാന്‍മാര്‍ – അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തില്‍നിന്നുള്ള വായന (20: 19-31)

(എട്ടു ദിവസങ്ങള്‍ക്കുശേഷം യേശു വീണ്ടും വന്നു)

ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട് ശിഷ്യ ന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താ വിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ് ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചു കൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശു ദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപ ങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെ ട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കു ന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്ക പ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോ ടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്‍ മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണി കളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വ സിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവന്റെ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടു കൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചി രുന്നു. യേശു വന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടു വരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാ സിയായിരിക്കുക. തോമസ് പറഞ്ഞു: എന്റെ കര്‍ത്താവേ, എന്റെ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാള ങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തി ച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്ന തിനും വേണ്ടിയാണ്.
കര്‍ത്താവിന്റെ സുവിശേഷം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഹൂ ഈസ് ദാറ്റ് ഓള്‍ഡ് മാന്‍?

വലിയ വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്ന ഒരാള്‍ക്ക് ഒരിക്കല്‍ ഒരു ലോട്ടറി അടിച്ചു. വലിയൊരു തുക സമ്മാനമായി ലഭിച്ചു. അതോടുകൂടി അയാളുടെ ജീവിതശൈലി ആകെ മാറി. വലിയ വീട്, കാര്‍,

റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍

എറണാകുളം: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ നിയമിതനായി. 1998 മുതല്‍ അദ്ദേഹം സെമിനാരിയില്‍ ബൈബിള്‍ അദ്ധ്യാപകനാണ്. 2015

പാചക വാതക വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഈ മാസം രണ്ടാം തവണയാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഹീക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാത്രം 100

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*