വിശ്വാസം ആഴപ്പെടണം: ഡോ. ഡാനിയേല്‍ ബഷീര്‍

വിശ്വാസം ആഴപ്പെടണം: ഡോ. ഡാനിയേല്‍ ബഷീര്‍

(പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയിലെ ജീസസ് യൂത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍)
2011ല്‍ തന്റെ കുടുംബം നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. മാനസികമായും ശാരീരികമായും ഏറെ തളര്‍ന്ന ദിവസങ്ങള്‍. പ്രശ്‌നങ്ങള്‍ കൂടിവന്നപ്പോള്‍ പ്രതീക്ഷകളൊക്കെ നഷ്ടപ്പെട്ടു. ജീവിതമവസാനിപ്പക്കാന്‍ തീരുമാനിച്ചു. കൈത്തണ്ട മുറിക്കുവാനോ, തൂങ്ങിമരിക്കുവാനോ ധൈര്യമില്ലായിരുന്നു. വീടിന് അല്പം അകലെയായി ഒരു റെയില്‍വേസ്റ്റേഷനുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍പോയി അതിവേഗം വരുന്ന ട്രെയിനു മുന്നില്‍ ചാടി ജീവിതം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു. അധികം വേദനയില്ലാതെ അര്‍ത്ഥമില്ലാത്ത ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് റെയില്‍വേ പാത മുറിച്ചു കടക്കുമ്പോള്‍ ദൈവം എന്നോട് സംസാരിച്ചു. മന്ത്രിക്കുന്ന ഒരു ശബ്ദം ഞാന്‍ കേട്ടു. ”ഡാനിയേല്‍ നീ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചു തുടങ്ങണമെന്ന്” എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. പക്ഷേ ഒത്തിരിനേരം കരഞ്ഞു. അതു കഴിഞ്ഞപ്പോള്‍ ഹൃദയത്തില്‍ ഞാന്‍ സമാധാനം കണ്ടെത്തി. ഒരു മാസത്തിന് ശേഷം ജീസസ്‌യൂത്ത് സംഘടനയില്‍ നിന്ന് തനിക്കൊരു ഫോണ്‍ വന്നു. ഒരു മാസത്തെ മിഷന്‍സേവന പരിശീലനത്തിന് വേണ്ടി തായലന്റിലേക്ക് പോകുന്നുണ്ടോ എന്നാണ് ചോദിച്ചത്. പാക്കിസ്ഥാനു പുറത്തു പോകുവാനുള്ള ആദ്യ അവസരം ആയതിനാല്‍ അതെ എന്നു പറഞ്ഞു. തായ്‌ലന്റില്‍ സന്തോഷമായിരിക്കുമെന്നും വേനലവധിക്കാലം സന്തോഷത്തോടെ ചിലവഴിക്കാന്‍ സാധിക്കുമെന്നും വിചാരിച്ചു.
മിഷന്‍ പ്രവര്‍ത്തനപരിശീലനത്തിന്റെ ആദ്യആഴ്ചയില്‍ ദിവ്യകാരുണ്യ നാഥനുമായി ഞാന്‍ കണ്ടുമുട്ടി. അന്നു മുതല്‍ എന്റെ ജീവിതത്തില്‍ ആകമാനം കര്‍ത്താവ് മാറ്റങ്ങള്‍ വരുത്തി. മിഷന്‍ പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള എന്റെ വിളി ഞാന്‍ കണ്ടെത്തുകയായിരുന്നു. എല്ലാ ദിവസവും ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയുന്നതു കൊണ്ട് താന്‍ സന്തോഷവാനാണ്. വിശുദ്ധ ജോണ്‍പോള്‍ പാപ്പാ പറഞ്ഞതുപോലെ എല്ലാ സാഹസികതയിലും ക്രിസ്തുവിനൊപ്പമുള്ളതാണ് ജീവിതം. സിനഡുകഴിഞ്ഞ് വൈദികനാകുവാന്‍ സെമിനാരിയില്‍ ചേരാനാണ് തീരുമാനം. പാക്കിസ്ഥാനിലുള്ള എല്ലാവരും പാപ്പയെ ഒത്തിരി സ്‌നേഹിക്കുന്നു. പാപ്പയെ ഒരു ദിവസം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനിലെ വിശ്വാസികള്‍.Related Articles

ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍

സത്യാനന്തര കാലത്തെ വിരാള്‍പുരുഷനാണ് ഡോണള്‍ഡ് ട്രംപ് എങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ എന്ന എഴുപത്തേഴുകാരന്‍ മറ്റൊരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. സത്യസന്ധത, നീതിബോധം, സാഹോദര്യം,

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ഇന്ത്യയും കൊറോണയുടെ ഇരുപതിനായിരം ക്ലബ്ബില്‍

*ലോകത്ത് കൊറോണ രോഗികള്‍ 2,558,951, മരണം 177,704 ന്യൂഡല്‍ഹി: ഇരുപതിനായിരം കൊവിഡ്-19 രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനംപിടിച്ചു. 20,225 രോഗികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 655 പേരാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*