വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കരുത് : കേരള കാത്തലിക് ഫെഡറേഷന്‍

വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കരുത് : കേരള കാത്തലിക് ഫെഡറേഷന്‍

എറണാകുളം: ഭാരത്തിലെ വിവിധ മതസമൂഹങ്ങള്‍ നൂറ്റാണ്ടുകളായി പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന വിവിധ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കടന്നു കയറി ആചാര-വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കുവാനും ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്തുവാനും കുറച്ചുനാളുകളായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും, കേന്ദ്ര വനിത കമ്മീഷനും മറ്റു കമ്മീഷനുകളും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുകളും, വിവിധ ഭരണഘടനാസ്ഥാപനങ്ങളും ശ്രമിച്ചു വരുന്നതായി കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) ആരോപിച്ചു. വിവിധ മതസമൂഹങ്ങളുടെ ആചാര-അനുഷ്ഠാന-വിശ്വാസങ്ങളില്‍ കടന്നുകയറി ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്നും ഭരണഘടനാസ്ഥാപനങ്ങള്‍ പിന്‍തിരിയണമെന്ന് പിഒസിയില്‍ ചേര്‍ന്ന കെസിഎഫ് സംസ്ഥാന ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 28 വരെ ആര്‍ട്ടിക്കിളുകള്‍ ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളുടെ ആരാധന-പ്രവര്‍ത്തന സ്വാതന്ത്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അസഹിഷ്ണുതയ്ക്ക് കാരണമാകാത്ത മതങ്ങളുടെ ഒരു ആചാരവും ഒരു പ്രവൃര്‍ത്തിയും ഭരണഘടനാവിരുദ്ധമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും തകര്‍ക്കുന്ന മതപരമായ പ്രവര്‍ത്തനങ്ങളെ ഭരണഘടനാ ലംഘനമായി കണക്കാക്കി നിരോധിക്കാവുന്നതാണ്. എന്നാല്‍ രണ്ടായിരം വര്‍ഷം പാരമ്പര്യമുള്ള കുമ്പസാരം ക്രൈസ്തവരുടെ ധര്‍മ്മവും അവകാശവും അനുഷ്ഠാനവുമാണ്. അതു നിരോധിക്കണമെന്നോ സ്ത്രീകള്‍ കുമ്പസാരിക്കരുത് എന്ന് പറയുവാനോ ഒരു ഭരണഘടന സ്ഥാപനത്തിനോ സര്‍ക്കാരിനോ അവകാശമില്ല. കുമ്പസാരത്തെ അവഹേളിച്ചും വനിതകള്‍ കുമ്പസാരിക്കരുത് എന്ന് പറഞ്ഞും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ പരസ്യമായി മാപ്പ് പറയണം. വിവാദലേഖനം പ്രസിദ്ധീകരിച്ച ആഗസ്റ്റ് മാസത്തെ വിജ്ഞാനകൈരളി പിന്‍വലിക്കുകയും വേണമെന്ന് കെസിഎഫ് ആവശ്യപ്പെട്ടു. ഏത് മതസമൂഹമായാലും ആ മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തടയാന്‍ സര്‍ക്കാരും ഭരണഘടന സ്ഥാപനങ്ങളും തയ്യാറാകരുതെന്നും കെസിഎഫ് ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.
കെസിഎഫ് സംസ്ഥാന പ്രസിഡന്റ് പി. കെ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ 22-ാം വാര്‍ഷിക പൊതുയോഗം കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടം ചെയ്തു. യോഗത്തില്‍ അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഷാജി ജോര്‍ജ്, മേരി കുര്യന്‍, രാജു ഈരശേരില്‍, പി. ജെ പാപ്പച്ചന്‍, എജി പറപ്പാട്ട്, ഹെര്‍മന്‍ അലോഷ്യസ്, ബാബു കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സഭാ ചരിത്ര പഠനസെമിനാറില്‍ ഫാ. ജോളി വടക്കന്‍, പീറ്റര്‍ സി. എബ്രാഹം മൈലപ്ര എന്നിവര്‍ സംസാരിച്ചു. ജേക്കബ് എം. അബ്രാഹം മോഡറേറ്ററായിരുന്നു.


Related Articles

എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം മാര്‍ച്ച് മാസം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

എഫ്. ഡി. എം സന്യാസസഭയുടെ വിശദീകരണം

ഡോട്ടേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സി (FDM Daughters of Our Lady of Mercy) എന്ന ഞങ്ങളുടെ സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*