വിശ്വാസതീക്ഷ്ണതയില്‍ അടൈക്കല മാതാ തീര്‍ത്ഥാടന കേന്ദ്രം

വിശ്വാസതീക്ഷ്ണതയില്‍ അടൈക്കല മാതാ തീര്‍ത്ഥാടന കേന്ദ്രം

വിശ്വാസതീക്ഷ്ണതയുള്ളവരുടെ പ്രത്യാശാഗോപുരമാണ് തമിഴ്‌നാട്ടിലെ ഏലാക്കുറിച്ചിയിലെ അടൈക്കല മാതാവിന്റെ (അഭയമാതാവ്) തീര്‍ത്ഥാടന കേന്ദ്രം. അഭയം തേടി ഇവിടെ എത്തിയവരാരും നിരാശരായി പോയിട്ടില്ല. അത്ഭുതങ്ങളുടെ അനന്തപ്രവാഹം ഇവിടെ എന്നുമുണ്ടായിക്കൊണ്ടിരിക്കുന്നു.
1716ല്‍ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലെത്തിയ ജോസഫ് കോണ്‍സ്റ്റന്റൈന്‍ ബസ്‌കി എന്ന ഈശോസഭാ വൈദികനാണ് ഈ ദൈവാലയം സ്ഥാപിച്ചത്. അക്കാലത്ത് തഞ്ചാവൂര്‍ പ്രദേശം രാജഭരണത്തിന്റെ കീഴിലായിരുന്നു. മറാത്ത രാജാക്കന്മാരാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. കടുത്ത ക്രൈസ്തവ വിരോധിയായിരുന്ന രാജാവ് ക്രിസ്ത്യാനികളോട് ക്രൂരമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനത്തിനിരയായ ഒരുപറ്റം ക്രൈസ്തവര്‍ പ്രാണരക്ഷാര്‍ത്ഥം ഏലാകുറിച്ചിയിലേക്ക് പലായനം ചെയ്തു. നിരവധിപേര്‍ വധിക്കപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് ജോസഫ് കോണ്‍സ്റ്റന്റൈന്‍ ബസ്‌കി ഇവിടെ എത്തുന്നതും. പുള്ളിയാന്‍കുടിയിലുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും, വിശ്വാസികളുടെ ആധ്യാത്മിക പിതാവായിരുന്ന ഫാ. ജോസഫ് കാര്‍വോല തടവിലാക്കപ്പെട്ട് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാളുകളായിരുന്നു അത്.
ഇവിടത്തെ ഭീകരാന്തരീക്ഷം മനസിലാക്കിയ ഫാ. ബസ്‌കി തന്റെ സഭാവസ്ത്രങ്ങള്‍ മാറ്റി കാഷായവസ്ത്രം ധരിച്ച് തലപ്പാവ് കെട്ടി, വീരമാമുനിവര്‍ എന്ന നാമം സ്വീകരിച്ച് ഏലാക്കുറിച്ചി അരിയല്ലൂര്‍ ജില്ലയില്‍ തിരുക്കാവലൂര്‍ എന്ന പ്രദേശത്ത് ഒരു പ്രാര്‍ഥനാലയം സ്ഥാപിച്ചു. പ്രാര്‍ഥനയും പുസ്തകരചനയുമായി അദ്ദേഹം അവിടെ കാലം ചെലവഴിച്ചു.
രാജാവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതായ ക്രിസ്ത്യാനികള്‍ വീരമാമുനിവരുടെ അടുത്ത് അഭയം തേടിയെത്തി. അഭയം തേടി വന്നവര്‍ക്ക് അഭയം കൊടുത്ത സ്ഥലമായതുകൊണ്ടാണ് മാതാവിന് അടൈക്കലമാത (അഭയമാതാവ്) എന്ന നാമം സിദ്ധിച്ചത്. 1735ല്‍ അരിയനല്ലൂര്‍ രാജാവായ രംഗപ്പ മലവരയര്‍ക്ക് മുതുകില്‍ ഒരു മുഴവരികയും അത് വളര്‍ന്ന് വലുതാകുകയും ചെയ്തു. പത്തുവര്‍ഷം കൊണ്ട് അതു കാന്‍സര്‍രോഗമായി മാറി. ചികിത്സയ്ക്കും മരുന്നുകള്‍ക്കും രാജാവിനെ സുഖപ്പെടുത്താനായില്ല. രോഗവിമുക്തി പ്രാപിക്കുന്നത് അസാധ്യമാണെന്ന് ചികിത്സകര്‍ വിധിയെഴുതി. ഇത് രാജാവിനെ മരണഭീതിയിലാക്കി.
അപ്പോഴാണ് രാജാവ് വീരമാമുനിവര്‍ എന്ന സന്യാസിയെക്കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന് ഒറ്റമൂലി ചികിത്സ അറിയാമെന്നു കരുതി രാജാവ് ആ മുനിയുടെ അടുക്കശലത്തി. എന്നാല്‍ തനിക്ക് ചികിത്സ ഒന്നും അറിയില്ലായെന്ന് മുനി രാജാവിനോട് പറഞ്ഞു. തന്നെ ചികിത്സിച്ചില്ലെങ്കില്‍ വധിക്കുമെന്ന് രാജാവ് ഭീഷണിപ്പെടുത്തി.
ചികിത്സ കൊടുത്തില്ലെങ്കില്‍ വധിക്കുമെന്ന നിലയിലെത്തിയപ്പോള്‍ ഫാ. ബസ്‌കി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. എന്നിട്ട് അദ്ദേഹം ഒറ്റമൂലി അന്വേഷിച്ച് പരിസരത്ത് നടന്നു. അപ്പോള്‍ ഒരു നീരുറവ കണ്ടെത്തി. അനുഗൃഹീതയായ മാതാവ് അത്ഭുതം പ്രവര്‍ത്തിച്ച് തനിക്കു നല്‍കിയ നീരുറവയാണതെന്ന് വീരമാമുനിവര്‍ക്ക് മനസിലായി. അദ്ദേഹം നീരുറവയില്‍ നിന്ന് വെള്ളവും ചെളിയുമെടുത്ത് ഒരു മിശ്രിതമുണ്ടാക്കി രാജാവിന്റെ രോഗം ബാധിച്ചിടത്ത് പുരട്ടി. അത്ഭുതമെന്നു പറയട്ടെ രാജാവിന്റെ മുഴ അപ്രത്യക്ഷമായി. ഏഴു വര്‍ഷമായിട്ട് ഉറങ്ങാതിരുന്ന രാജാവ് ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി. ഉറക്കമുണര്‍ന്ന രാജാവ് പൂര്‍ണ സുഖം പ്രാപിച്ചു.
ഇതിന്റെ നന്ദിയായി രംഗപ്പ രാജാവ് 175 ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം ഈ ദേവാലയത്തിന് നല്‍കി. രാജാവിന് രോഗശാന്തി കൊടുത്ത ആ നീരുറവയുടെ സ്ഥാനത്താണ് ഇന്ന് മാതാകുളം ഉള്ളത്. ഇതിന്റെ മധ്യത്തിലായി പ്രതിഷ്ഠിക്കാന്‍ പരിശുദ്ധ മാതാവിന്റെ 53 അടി ഉയരമുള്ള വെങ്കല തിരുസ്വരൂപത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ലോകത്തില്‍ പരിശുദ്ധ മാതാവിന്റെ ഏറ്റവും വലിയ തിരുസ്വരൂപ പ്രതിഷ്ഠയുടെ കീര്‍ത്തി ഈ ദേവാലയത്തിന് സ്വന്തമാകും.
അടൈക്കല മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലെ രണ്ടാമത്തെ അത്ഭുതം ഇതാണ്: രണ്ടായിരത്തി പത്താമാണ്ട് ആഗസ്റ്റ് മാസം 21-ാം തീയതി മന്നാര്‍കുടി ഗ്രാമത്തിലെ രൂബിയ എന്ന പെണ്‍കുട്ടി അടൈക്കല മാതാ പുണ്യസങ്കേതം സന്ദര്‍ശിച്ചു. അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ മാതാവിന്റെ പ്രതിമ പുഞ്ചിരിക്കുന്നതായും വലതുകൈയിലേന്തിയിരിക്കുന്ന ജപമാലയിലെ മുത്തുകള്‍ ചലിക്കുന്നതായും കാണപ്പെട്ടു. ഇടവിടാതെ ജപമാല ജപിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ ദര്‍ശനം.


Related Articles

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രില്‍ മുതല്‍ അഞ്ചുമാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള

ജനപ്രതിനിധികളുടെ ശക്തമായ പിന്തുണ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാകുംസഹായത്തിനായി ഇടപെടല്‍ നടത്തും ഹൈബി ഈഡന്‍ എംപി വളരെ പ്രസക്തമായ നിര്‍ദേശങ്ങളാണ് ചെല്ലാനം തീരസംരക്ഷണത്തിനായി കെആര്‍എല്‍സിസി – ‘കടല്‍’ നേതൃത്വത്തില്‍ അവതരിപ്പിച്ചിരിക്കുന്ന

പാവങ്ങളാകാന്‍ പരക്കംപാച്ചില്‍

അഡ്വ. ഷെറി ജെ. തോമസ് (കെ.എല്‍.സി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി) രാജ്യത്ത് സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം നല്കണം എന്ന 103ാമത് ഭരണഘടനാഭേദഗതി നിയമം നടപ്പിലായതോടുകൂടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*