വിശ്വാസവിരുദ്ധ പരമാര്‍ശം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം -കെസിബിസി

എറണാകുളം: ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന വിശുദ്ധ കൂദാശയെ നിന്ദിച്ചും അവഹേളിച്ചും കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വിജ്ഞാനകൈരളി മാസികയില്‍ പ്രഫ. വി. കാര്ത്തികേയന് നായര്‍ നടത്തിയ പരാമര്‍ശനം ക്രൈസ്തവരെ മാത്രമല്ല, മതസ്വാതന്ത്ര്യത്തിലും ജനാധിപത്യമൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരേയും അസ്വസ്ഥരാക്കുന്നതാണ്.
നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) വൊളന്റീയര്മാരിലൂടെ സംസ്ഥാനത്തെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന പ്രസ്തുത മാസികയിലെ പരാമര്‍ശം നിരുത്തരവാദപരവും ദുരുദ്ദേശ്യപരവും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യത്തിന്റെ ലംഘനവുമാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാപനത്തില്‍ നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ആശങ്കാജനകമാണ്. ”ഇനിമുതല്‍ ഒരു സ്ത്രീയും കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടിയായാലും ആരുടേയും മുമ്പില്‍ കുമ്പസാരിക്കരുത് ”എന്ന പരാമര്‍ശം പ്രത്യേകിച്ച് ക്രൈസ്തവ സ്ത്രീകളേയും സന്ന്യാസിനികളേയും അവഹേളിക്കുന്നതു മാത്രമല്ല പുതുതലമുറയില്‍ മതനിരാസം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗംകൂടിയാണ.് ജനാധിപത്യ മൂല്യങ്ങളും മതസ്വാതന്ത്യവും ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ മതവിരുദ്ധ ചിന്താഗതി വളര്‍ത്താന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നത് അപലനീയമാണ്. മാസങ്ങള്‍ക്കുമുമ്പ് ദേശീയ വനിതാ കമ്മീഷന് അംഗം കുമ്പസാരമെന്ന കൂദാശയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരേ പ്രതികരിച്ച ഇടതു രാഷ്ട്രീയ നേതാക്കള്‍ ഇത്തരത്തിലുള്ള ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് പല തലങ്ങളില്‍ നിന്നും ആക്ഷേപം ഉണ്ടായിട്ടും ഇതുവരെയും ഒരു നിലപാടും വ്യക്തമാക്കാത്തത് ദുരൂഹമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനം പകരുന്നു എന്നവകാശപ്പെടുന്ന വിജ്ഞാന കൈരളി മാസിക സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ നിലപാടിനെയാണോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വിശ്വാസീസമൂഹം അതീവ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ അധ്യക്ഷതയില്‍ പിഒസിയില്‍ ചേര്‍ന്ന കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ അവലോകനയോഗം ആവശ്യപ്പെട്ടു.
Related
Related Articles
‘ജീവനാദം’ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു
എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ മുഖപത്രമായ ജീവനാദം വാരികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി, സിപ്പി പള്ളിപ്പുറം, ജോയി ഗോതുരുത്ത്, ഷാജി ജോര്‍ജ്,
ഫാ സ്റ്റാൻ സ്വാമിക്കെതിരെ മനുഷ്യാവകാശ ധ്വംസനം ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക് കളങ്കമാണ് ഈ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് ബിഷപ്പ് ഡോ. അലക്സ് വടക്കുംതല .
‘കൃതി’യില്‍ ചവിട്ടുനാടകം ‘ജൂലിയസ് സീസര്‍’
എറണാകുളം: അന്താരാഷ്ട്ര പുസ്തകോല്സവത്തോടു അനുബന്ധിച്ച് എറണാകുളം മെറൈന്ഡ്രൈവില്വച്ച് നടത്തപ്പെടുന്ന കൃതി 2019 വേദിയില്‍ 16ന് വൈകുന്നേരം 6.30ന്, കേരള ഫോക്ലോര് അക്കാദമിക്ക് വേണ്ടി കൊച്ചിന് ചവിട്ടുനാടക കളരി