വിശ്വാസികള്‍ക്ക് കുമ്പസാരിക്കാന്‍ അവസരമൊരുക്കി ഇടവക വികാരി.

കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ഇടവക അംഗങ്ങള്‍ക്ക് കുമ്പസാരിക്കാനുള്ള വഴിയൊരുക്കുകയാണ് കൊല്ലം രൂപതയിലെ ക്ലാപ്പാന ഇടവക വികാരി ഫാ.ഫില്‍സണ്‍ ഫ്രാന്‍സിസ്.
ഡിസംബര്‍ 1 മുതല്‍ 4 വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4.30 വരെ കുമ്പസാരവും, 5 മണി മുതല്‍ 7.30 വരെ വചനപ്രഘോഷണവും, ദിവ്യകാരുണ്യ ആരാധനയും, ദിവ്യബലിയുമാണ് നടത്തിവരുന്നത്.
കോവിഡ് പ്രാട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് കുമ്പസാരം നടത്തുന്നത്.
യൂണിറ്റ് അടിസ്ഥാനത്തില്‍ കുമ്പസാരിക്കാനുള്ളവരുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സമയക്രമം നേരത്തെ അവരെ അറിയിക്കുകയും നല്‍കിയിരിക്കുന്ന സമയക്രമം അനുസരിച്ച് ദേവാലയത്തില്‍ എത്തുകയുമാണ് ചെയ്യുന്നത്.
കൊല്ലത്തെ കോവില്‍ത്തോട്ടം സാന്‍പിയോ കപ്പൂച്ചിന്‍ ആശ്രമത്തിന്റെ സഹായത്തോടെ ഫാ.ഡാനി കപ്പൂച്ചിന്റെ നേതേൃത്വത്തില് ഫാ. ജെസ്മോന്,ഫാ.നോബര്‍ട്ട്, ബ്ര. ബിബിന്‍ എന്നിവരുടെ സഹായത്താലാണ് കുമ്പസാരം ഒരുക്കിയിരിക്കുന്നത്. ‘ഓണ്‍ലൈന്‍ കുര്‍ബാനകളില്‍ പങ്കെടുകത്താല് മാത്രം വിശ്വാസികള്‍ക്ക് പൂര്‍ണ്ണത ലഭിക്കില്ല, അതിന് ദേവാലയത്തില്‍ വരികയും ദിവ്യബലിയില്‍ പങ്കെടുത്ത് വിശ്വാസത്തില്‍ ആഴപ്പെടുകയും ചെയ്യണം അതിനാണ് വിശ്വാസികള്‍ക്കായി ഈ അവസരമൊരുക്കുന്നതെന്ന’് ഫാ.ഫില്‍സണ്‍ പറഞ്ഞു.
Related
Related Articles
പിടിയരിച്ചോറുമായി കര്‍മലീത്താസഭ
എറണാകുളം: വരാപ്പുഴ വികാരിയത്തിന്റെ വികാര്‍ അപ്പസ്തോലിക്കായിരുന്ന ബെര്ണര്ദീന് ബച്ചിനെല്ലി ഒസിഡിയുടെ 150-ാം ചരമവാര്‍ഷികത്തോടുബന്ധിച്ച് മഞ്ഞുമ്മല്‍ ഒസിഡി പ്രോവിന്‍സ് ‘പിടിയരിച്ചോറ്’ കാരുണ്യപദ്ധതി തുടങ്ങി. ബെര്ണര്ദീന് പിതാവ് ഒന്നര നൂറ്റാണ്ടിനു
നിവാര്‍ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്
24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്-പുതുശേരി തീരത്തെത്തും ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്നാട്- പുതുശേരി തീരത്ത് വീശിയടിക്കും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍
ലത്തീന്‍ സമൂഹത്തിന്റെ സ്വപ്നങ്ങള്‍ പൂവണിയുന്ന കാലം വിദൂരമല്ല
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയായി ഒന്‍പതു വര്‍ഷം സേവനം ചെയ്തശേഷം വിരമിക്കുന്ന