Breaking News

വിശ്വാസിയുടെ പൗരബോധം

വിശ്വാസിയുടെ പൗരബോധം

സീസറിനുള്ളത് സീസറിനു നല്കാൻ എപ്പോഴും ബാധ്യസ്ഥനാണ് ഏതു ദൈവ വിശ്വാസിയും. കൊറോണക്കാലത്തെ പൊങ്കാലകളും ഊട്ടുസദ്യകളും മതപഠനകേന്ദ്രങ്ങളും കൺവെൻഷനുകളും പൗരബോധത്തിനു മാത്രമല്ല ക്ഷീണം വരുത്തുന്നത്, യഥാർത്ഥ ദൈവബോധത്തിനുമാണ്.

കൊറോണ എന്ന പദത്തിന് കിരീടം എന്നും അർത്ഥമുണ്ട്. നമുക്ക് ഒരു ആത്മീയ കിരീടമായിത്തീരുന്ന ഒന്നാകണം ഈ ക്ലേശകാലം.

മെത്രാന്മാരും അച്ചന്മാരും ശരിയായ കത്തോലിക്കാ വിശ്വാസത്തിലധിഷ്ഠിതവും പൗരബോധത്തിൽ ഊന്നിയതുമായ നിലപാടുകൾ എടുക്കേണ്ട സമയമാണിത്. ആളുകൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ സാധിക്കുന്നത്ര കുറയ്ക്കുക. തിരുനാൾ മേളങ്ങൾ ഒഴിവാക്കുക.

ഈയവസ്ഥയിൽ കുടുംബങ്ങളിലെ പ്രാർത്ഥനയും തിരുവചന വായനകളും (പ്രത്യേകിച്ച്, സങ്കീ 23, 34, 91, 121, 124; വിലാപങ്ങളുടെ ഗ്രന്ഥം) കാര്യമായി പ്രോത്സാഹിപ്പിക്കുക. പകർച്ചവ്യാധികളിൽ കരുത്തുറ്റ മധ്യസ്ഥരെന്ന് സഭാ ചരിത്രത്തിലൂടെ വ്യക്തമായിട്ടുള്ള വി. റോക്കി, വി. സെബസ്ത്യാനോസ് എന്നിവരുടെ പ്രാർത്ഥനാ സഹായം തേടാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക. അങ്ങനെ കൊറോണക്കാലത്ത് അല്മായരിലെ രാജകീയ പൗരോഹിത്യത്തിൻ്റെ ആചരണം സമൃദ്ധമായി നടക്കട്ടെ.

ബലിയർപ്പണത്തിൻ്റെ എക്സ്ട്രീം നടപടികൾ (രോഗബാധിതരുടെ ശാരീരിക ശുശ്രൂഷയ്ക്കും രോഗീലേപനം പോലുള്ള ആത്മീയ ശുശ്രൂഷകൾക്കുമുള്ള സന്നദ്ധത) പുരോഹിതരും സന്യസ്തരും സന്തോഷത്തോടെ ഏറ്റെടുക്കും.


Related Articles

ഫ്രാൻസിസ് പാപ്പായ്ക്കു അറേബ്യയുടെ ഉജ്വല വരവേല്പ്

ഫെബ്രുവരി 3ന് യുഎഇയിലെ സമയം രാത്രി 10.15ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പാപ്പായ്ക്കു ലഭിച്ചത് രാജകീയ വരവേല്പായിരുന്നു. പാപ്പായുടെ വിമാനം അറേബ്യന്‍ മണ്ണില്‍ ഇറങ്ങിയതും അബുദാബിയുടെ

കൊച്ചി രൂപത 463 വര്‍ഷത്തിന്റെ ചെറുപ്പം കേരളക്രൈസ്തവ സഭയുടെ ഉത്ഭവവും വളര്‍ച്ചയും

നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ (മര്‍ക്കോ 16:15) എന്ന ക്രിസ്തുമനസ് ശിരസാവഹിച്ച് ക്രിസ്തുശിഷ്യര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും സന്തോഷത്തോടെ, ഉത്സാഹത്തോടെ യാത്രചെയ്തു. ചില ശിഷ്യര്‍

ചെറുത്തുനില്പിന്റെ യുക്രെയ്ന്‍ ഇതിഹാസം

സാമ്രാജ്യത്വമോഹം തലയ്ക്കുപിടിച്ച റഷ്യന്‍ സ്വേച്ഛാധിപതി വഌഡിമിര്‍ പുടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് യുക്രെയ്‌നിലെ സ്വാതന്ത്ര്യദാഹികളായ ജനത ചെറുത്തുനില്പിന്റെ ജീവന്മരണപോരാട്ടം തുടരുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ക്ലസ്റ്റര്‍ റോക്കറ്റുകളും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*