വിശ്വാസ പരിശീലനം ആത്മാവിന്റെ വളര്‍ച്ചയ്ക്ക്: ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തെച്ചേരില്‍

വിജയപുരം: ആത്മാവിന്റെ വളര്‍ച്ചക്കുപകരിക്കുന്ന വിശ്വാസത്തില്‍ ആഴപ്പെട്ട് ക്രിസ്തുവിനു സാക്ഷ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ വേണം പുതിയ വര്‍ഷത്തെ മതബോധന പരിശീലന പരിപാടികള്‍ ആരംഭിക്കേണ്ടതെന്ന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞു. വിജയപുരം രൂപതയുടെ മതബോധനദിനം കോട്ടയം അമലനിലയം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
വണ്ടിപ്പെരിയാര്‍ യൂണിറ്റിലെ വിദ്യാര്‍ത്ഥിനികളുടെ പ്രാര്‍ത്ഥനാ നൃത്തത്തോടെ ആരംഭിച്ച യോഗത്തില്‍ രൂപതയിലെ 84 ഇടവകകളിലെ മതബോധനയൂണിറ്റുകളില് നിന്നുള്ള അദ്ധ്യാപകരും, പിടിഎ ഭാരവാഹികളും കുട്ടികളുടെ പ്രതിനിധികളും മാതാപിതാക്കളും പങ്കെടുത്തു.
മതബോധന അദ്ധ്യാപക ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 15 പേരെ സമ്മേളനത്തില്‍ ആദരിച്ചു. വിവിധ വിഭാഗങ്ങളില്‍ സമ്മാനാര്ഹരായവര്ക്കു പുരസ്കാരങ്ങള്‍ ബിഷപ് സമ്മാനിച്ചു.
ഏറ്റവും നല്ല മതബോധന യൂണിറ്റിനുള്ള ബിഷപ് ബൊനവന്തൂരാ അരാനാ മെമ്മോറിയല്‍ അവാര്‍ഡ് വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ യൂണിറ്റും, ബിഷപ് അംബ്രോസ് അബസോള മെമ്മോറിയല്‍ അവാര്‍ഡ് മൂവാറ്റുപുഴ ക്രിസ്തുരാജാ യൂണിറ്റും, ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ സ്മാരക അവാര്‍ഡ് പയസ് നഗര്‍ പയസ് ടെന്‍ യൂണിറ്റും, ബിഷപ് പീറ്റര്‍ തുരുത്തിക്കോണം സ്മാരക അവാര്‍ഡ് പെരുവ സെന്റ് ഫ്രാന്‍സിസ് ഡീ സാലസ് യൂണിറ്റും കരസ്ഥമാക്കി. പാമ്പനാര്‍ സേക്രട്ട് ഹാര്‍ട്ട് ഇടവകയിലെ സുഭാഷിണി മേരി പത്താം ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള ‘ഫാ.ജോസഫ് വേണാട്ട് ജന്മശതാബ്ദി’ അവാര്‍ഡും, പന്ത്രണ്ടാം ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കിനുള്ള അവാര്‍ഡ് വണ്ടിപ്പെരിയാര്‍ ഇടവകയിലെ ത്രേസ്യാമ്മ സെബാസ്റ്റ്യനും ഏറ്റവും നല്ല കൈയ്യെഴുത്തു മാസികക്കുള്ള അവാര്‍ഡ് പൊടിമറ്റം ഇടവക യൂണിറ്റും കരസ്ഥമാക്കി.
രൂപതാ മതബോധന സെക്രട്ടറി സിസ്റ്റര്‍ മേരി അംബിക സിഐഎച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോട്ടയ്ക്കാട്ട് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നെല്‍സണ്‍, സിസ്റ്റര്‍ ജ്യോതിസ് സിഐഎച്ച് എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
രണ്ടു നഗരങ്ങളുടെ കഥ – വീണ്ടും വായിക്കുമ്പോള്‍
തടവുകാരന് ചിന്തിക്കുകയാണ്: ഇതു തന്റെ ജീവിതത്തിലെ അന്ത്യരാവാണ്. അയാള്‍ ഭീതിയോടെ അന്ത്യമണിക്കൂറുകള്‍ എണ്ണുകയാണ്. ഒമ്പത്, പത്ത്, പതിനൊന്ന്……… നേരം പുലരുമ്പോള്‍ 52 ശിരസ്സുകള്‍ അറ്റുവീഴും. അതിലൊന്നു തന്റേതായിരിക്കും.
സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂലമ്പള്ളി കുടിയിറക്കലും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പോരാടിയ സെലസ്റ്റിൻ മാസ്റ്ററുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.
ദലിത് ക്രൈസ്തവ അവകാശപോരാട്ടങ്ങള്‍
സ്വന്തം രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടി, തുല്യനീതിക്കു വേണ്ടി പോരാടുന്ന ദലിത് ക്രൈസ്തവരുടെ സമരചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളമാണ്. ഒരുപക്ഷേ മനുഷ്യാവകാശത്തിനു വേണ്ടി ഇത്രയും ദീര്‍ഘനാള്‍