വിസ്മയക്കാഴ്ചയൊരുക്കി ജപമാല പ്രദര്‍ശനം

കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ മതബോധനവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ജപമാല പ്രദര്‍ശനം ഏറെപ്പേരെ ആകര്‍ഷിച്ചു. ഇടവകയിലെ 1250 ഭവനങ്ങള്‍ക്ക് ഒരു വീടിന് ഒരു ജപമാല എന്ന രീതിയിലാണ് മൂന്നു മാസങ്ങള്‍കൊണ്ട് അടക്ക, ജാതിക്ക, മുട്ടത്തോട്, നൂല്, കുപ്പികള്‍, അത്തിപ്പഴം, പച്ചക്കറികള്‍, ഫ്രൂട്ട്സ്, തെര്‍മോകോള്‍ മുതലായ വസ്തുക്കള്‍ കൊണ്ടാണ് ജപമാലകള്‍ നിര്‍മിച്ചത്. ഒക്ടോബര്‍ 28ന് ദിവ്യബലിക്കുശേഷം കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍ ജപമാലപ്രദര്ശനം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 8മണി മുതല്‍ രാത്രി 8 മണി വരെ പ്രദര്‍ശനം ഉണ്ടായിരുന്നു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് നിരവധി പേര് പ്രദര്‍ശനം കാണാന്‍ എത്തി.
ഫാ. ജെയിംസ് അറക്കത്തറ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജര്മയിന്, പിടിഎ പ്രസിഡന്റ് ഷീജോ വെളിയത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ജോണ്സണ് വാളര്‍, സാമൂഹ്യ ശുശ്രൂഷസമിതി കണ്‍വീനര്‍ സേവ്യര്‍ കൂളിയാത്ത് എന്നിവര്‍ നേതൃത്വം നല്കി.
Related
Related Articles
കടലില്‍ മുങ്ങിത്താണവര്‍ക്ക് രക്ഷകനായി ദേവാങ്ക്
തൃപ്രയാര്‍: കടലില്‍ വള്ളം മറിഞ്ഞ് കാണാതാവരെ രക്ഷിച്ച് പത്തൊമ്പതുകാരനായ ദേവാങ്ക്. പുലര്‍ച്ചെ വള്ളം മറിഞ്ഞ് കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിയാതെ തിരച്ചില്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചപ്പോഴാണ്
എസ്. എസ്. എൽ. സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 97.84 ശതമാനം വിജയം
തിരുവനതപുരം:വിദ്യഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സെക്രട്ടറിയറ്റ് ചേമ്പറിലാണ് ഫലപ്രഖ്യപനം നടത്തിയത്. കേരളത്തിൽ 441103 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 421162 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 2
സ്വയംതൊഴില്‍: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒരു കോടി രൂപ വിതരണം ചെയ്തു
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 33 അയല്‍ക്കുട്ടങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ഒരു കോടി രൂപ വിതരണം ചെയ്തു. കൂടാതെ വെള്ളപ്പൊക്കത്തില്‍