Breaking News

വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്

വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്

മട്ടാഞ്ചേരി: വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്. മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് പള്ളി സ്ഥിതി ചെയ്യു ജീവമാത ഇടവക ദേവാലയത്തിലാണ് ദൈവപുത്രന്റെ വരവ് സൂചിപ്പിക്കുന്ന നക്ഷത്രം ഒരുക്കിയിരിക്കുന്നത്. 52 അടി ഉയരവും 750 കിലോ ഭാരവുമാണ് നക്ഷത്രത്തിനുള്ളത്. പൂര്‍ണമായും സ്വക്‌യര്‍ ട്യൂബില്‍ തയ്യാറാക്കി വെള്ളതുണിയില്‍ പൊതിഞ്ഞിരിക്കുകയാണ്. ഈ ഭീമന്‍ നക്ഷത്രത്തിന്റെ സ്വിച്ച് ഓ കര്‍മം കെആര്‍എല്‍സിസി പ്രസിഡന്റും, കൊച്ചി മെത്രാനുമായ ഡോ. ജോസഫ് കരിയില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി ഫാ. ഡൊമിനിക് അലുവാപറമ്പില്‍ അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷം കേരളത്തില്‍ നിര്‍മിച്ചിട്ടുള്ള ഏറ്റവും വലിയ നക്ഷത്രമാണ് മട്ടാഞ്ചേരിയിലേത്. അഞ്ച് മൂലകളും ഓരേ വലിപ്പത്തില്‍ നിര്‍മിച്ച നക്ഷത്രത്തില്‍ യേശുവിന്റെ തിരുപിറവിയോട് അനുബന്ധിച്ചുല്‌ള അഞ്ച് സംഭവങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പുതുവര്‍ഷം ആഘേഷിക്കുവാനും കൊച്ചിന്‍ കാര്‍ണിവെലില്‍ പങ്കെടുക്കുവാനും എത്തുന്ന വിദേശികളടക്കമുള്ളവര്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാന്‍ അവസരം ഉണ്ടാകും.

 


Related Articles

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷങ്ങള്‍

കൊച്ചി: കേരളത്തിലേക്ക് മടങ്ങാനായി മണിക്കൂറുകള്‍ക്കുള്ളില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് ലക്ഷക്കണക്കിനുപേര്‍. അനിശ്ചിതത്വത്തിനൊടുവില്‍ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നലെയാണ് ആരംഭിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന്‍ സാങ്കേതിക

വാക്കിനെ ആര്‍ക്കാണ്‌ പേടി?

ഹെംലക്ക്‌ ചെടിയുടെ ചാറുമായി സോക്രട്ടീസ്‌ നില്‍പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത്‌ രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്‌, സോക്രട്ടീസ്‌; കറുപ്പിന്റെ വിധിയാളന്‍മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്‌. ജ്ഞാനത്തിന്റെ ശബ്ദത്തെ

ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം

എറണാകുളം: കളമശേരി ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിവിധ കമ്പനികള്‍ നടത്തിയ റിക്രൂട്ട്‌മെന്റിലൂടെ 78 ശതമാനം വിദ്യാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. പ്ലേസ്‌മെന്റില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*