വിസ്മയ നാദം ഇനിയില്ല; ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു

ചെന്നൈ : പ്രശസ്ത ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊറോണ വൈറസ്് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
സെപ്തംബര്‍ എട്ടിന് അദ്ദേഹത്തിന് കൊറോണ വൈറസില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിന്റെ സ്ഥിതി മോശമായി തുടര്‍ന്നു. തുടര്‍ന്ന് സെപ്തംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന് രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
16 ഭാഷകളിലായി 40,000ലേറെ
ഗാനങ്ങൾ പാടിയിട്ടുള്ള എസ്.പി.ബി.,
“അന്വേഷിക്കുവിനാദ്യം”,
“എന്റെയടുത്ത് നിൽക്കുവാൻ”,
“അബ്രഹാമിൻ ദൈവംനൽകും”,
“വാവാ പൈതലാം ഈശോയെ”,
“ജെറുസലേമേ ജെറുസലേമേ”,
തുടങ്ങിയ പ്രശസ്തമായ ക്രിസ്തീയ ഗാനങ്ങളും പാടിയിട്ടുണ്ട്.
Related
Related Articles
സ്വയം വിഗ്രഹങ്ങളാകുന്ന ഭരണാധികാരികളും മുറിവുകള്‍ പേറുന്ന ജനങ്ങളും
ഈജിപ്തിലെ മഹാമാരികള്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ട എല്ലാ സാമ്രാജ്യങ്ങളുടെയും സാധാരണ അവസ്ഥയാണ്. അങ്ങനെയുള്ള ഭരണകൂടങ്ങളില്‍ ജലം ജീവജാലങ്ങളുടെ ദാഹം ശമിപ്പിക്കില്ല. മണ്ണ് ഫലഭൂയിഷ്ഠമാകില്ല. ജീര്‍ണത എല്ലാ തലങ്ങളിലേക്കും പടര്‍ന്നുകയറും. തവളകളും
കള്ളുഷാപ്പിനെതിരെ അമ്മമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം
കോട്ടപ്പുറം: മുനമ്പം കടപ്പുറത്ത് അനധികൃതമായി വന്ന കള്ളുഷാപ്പിനെതിരെ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ചു കെസിവൈഎം കോട്ടപ്പുറം രൂപത സമരപന്തല്‍ സന്ദര്‍ശിച്ചു. റോഡ് സൈഡില്‍
മത സംസ്കൃതി പുരസ്കാരം സമ്മാനിച്ചു
കണ്ണൂര്‍: വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തില്‍ കണ്ണൂര്‍ രൂപത കെഎല്‍സിഎ ഏര്‍പ്പെടുത്തിയ മത സംസ്കൃതി പുരസ്കാരം എഴുത്തുകാരനും പ്രഭാഷകനുമായ വാണിദാസ് എളയാവൂരിന് സമ്മാനിച്ചു. അവാര്‍ഡു സമ്മേളനം ബിഷപ്