വി ദേവസഹായം: കാറ്റാടി മലയിലേക്ക് തീർത്ഥാടകപ്രവാഹം

വി ദേവസഹായം: കാറ്റാടി മലയിലേക്ക് തീർത്ഥാടകപ്രവാഹം

24-ന് വീടുകളില്‍ പ്രതിഷ്ഠാപന പ്രാര്‍ഥന

നാഗര്‍കോവില്‍: ഇന്ത്യയിലെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന് നന്ദിസൂചകമായി ഭാരതസഭ ജൂണ്‍ അഞ്ചിന് ആരല്‍വായ്‌മൊഴിക്കു സമീപം കാറ്റാടിമലയിലെ തീര്‍ഥാടനകേന്ദ്രത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ദിവ്യബലിക്ക് നാഗര്‍കോവില്‍ പട്ടണം സമീപകാലത്തു കണ്ട ഏറ്റവും വലിയ ജനസഞ്ചയം പങ്കാളികളായി. ഒരു ലക്ഷത്തിലധികം വിശ്വാസികളാണ് തിരുകര്‍മങ്ങളില്‍ പങ്കുചേര്‍ന്നത്.

മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ്പും തമിഴ്‌നാട് മെത്രാന്‍ സമിതി അധ്യക്ഷനും ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതി (സിസിബിഐ) വൈസ് പ്രസിഡന്റുമായ ഡോ. ജോര്‍ജ് അന്തോണിസാമി ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ത്യയിലെ അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി, ഫ്രാന്‍സിസ് പാപ്പായുടെ ഏഴംഗ കര്‍ദിനാള്‍ ഉപദേശക കൗണ്‍സിലിലെ അംഗവും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷനുമായ ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സിസിബിഐ അധ്യക്ഷന്‍ നിയുക്ത കര്‍ദിനാളും ഗോവ-ദമന്‍ ആര്‍ച്ച്ബിഷപ്പും ഈസ്റ്റ് ഇന്‍ഡീസിന്റെ സ്ഥാനിക പാത്രിയര്‍ക്കീസുമായ ഡോ. ഫിലിപ് നേരി ഫെറാവോ, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് നെറ്റോ, ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോട്ടാര്‍ ബിഷപ് നസറീന്‍ സൂസൈ, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ത്താണ്ഡം ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ്, ശിവഗംഗ രൂപതയുടെ മുന്‍ ബിഷപ് ഡോ. സൂസൈ മാണിക്യം, സിബിസിഐ സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവരും ആയിരത്തിലധികം വൈദികരും സഹകാര്‍മികരായി. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള സന്ന്യസ്തരും അല്മായരും തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ സാഹചര്യത്തില്‍ യേശുവിന് സാക്ഷ്യം വഹിക്കാന്‍ ധൈര്യ
പൂര്‍വം മുന്നോട്ടുവന്നുവെന്നതാണ് വിശുദ്ധ ദേവസഹായത്തിന്റെ മഹത്വമെന്ന് ആശീര്‍വാദ സന്ദേശം നല്കിയ നുണ്‍
ഷ്യോ ഡോ. ലെയോപോള്‍ദോ ജിറേല്ലി പറഞ്ഞു. മനുഷ്യരെല്ലാം ദൈവസ്നേഹത്തിന് പാത്രമായവരാണെന്ന് ദേവസഹായം തിരിച്ചറിഞ്ഞു. ദൈവം ഉപാധികളില്ലാതെ നല്കിയ സ്നേഹം അദ്ദേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കി. യേശുവിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജം. മനുഷ്യരെ സേവിക്കാന്‍ യേശുവിന്റെ മാര്‍ഗമാണ് വിശുദ്ധ ദേവസഹായം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര, തിരുവനന്തപുരം, തക്കല, മാര്‍ത്താണ്ഡം, പൂത്തുറ, കോട്ട, തൂത്തുക്കൂടി, ശിവഗംഗ രൂപതകളിലെ വിശ്വാസി സമൂഹമാണ് പ്രധാനമായും കൃതജ്ഞതാബലിയില്‍ പങ്കെടുത്തത്. ദേവസഹായം രക്തസാക്ഷിത്വം വരിച്ച കാറ്റാടിമലയുടെ താഴ്‌വാരത്തില്‍ പ്രത്യേകം ക്രമീകരിച്ച വേദിയിലാണ് ഭാരതസഭയുടെ കൃതജ്ഞതാബലി അര്‍പ്പിച്ചത്. വിശ്വാസികള്‍ക്കായി മൂന്നു കൂറ്റന്‍ പന്തലുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് വീഡിയോ പാനലുകളും സ്ഥാപിച്ചിരുന്നു. ഉച്ചയ്ക്കുശേഷം 2.30-ന് സാംസ്‌കാരിക പരിപാടികള്‍ ആരംഭിച്ചു. ദേവസഹായത്തിന്റെ ജീവിതം ആസ്പദമാക്കിയ നാടകവും നൃത്തപരിപാടികളും ഉണ്ടായിരുന്നു. നാലുമണിക്ക് വിശിഷ്ടാതിഥികളെ ദേവസഹായം മൗണ്ടിലേക്ക് വരവേറ്റു. തുടര്‍ന്നു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ തമിഴ്നാട് നിയമസഭാ സ്പീക്കര്‍ മുത്തുവേലായുധ പെരുമാള്‍ അപ്പാവു, മന്ത്രിമാരായ ജിഞ്ചന്‍ മസ്താന്‍, മനോതങ്കരാജ്, അനിതാ രാധാകൃഷ്ണന്‍, നാഗര്‍കോവില്‍ കോര്‍പറേഷന്‍ മേയര്‍ മഹേഷ്, വിജയവസന്ത് എംപി, ന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോണ്‍സ്, എംഎല്‍എമാരായ ദളവസുന്ദരം, രാജേഷ് പ്രിന്‍സ്, സ്വാമിത്തോപ്പ് അയ്യാവൈകുണ്ഠപതി ബാലജനാധിപതി, മുസ്ലീം ജമാ അത്ത് പ്രതിനിധി അബുഷാലി തുടങ്ങിയവര്‍ സംബന്ധിച്ചു. അഞ്ചുമണിക്കായിരുന്നു സാഘോഷ പൊന്തിഫിക്കല്‍ ദിവ്യബലി.

പ്രവേശനഗാനത്തോടൊപ്പം പ്രദക്ഷിണമായി അപ്പസ്‌തോലിക നുണ്‍ഷ്യോയും കര്‍ദിനാള്‍മാരും ബിഷപ്പുമാരും അള്‍ത്താരയിലേക്കു പ്രവേശിച്ചു. ആരതിയോടെയാണ് ദിവ്യബലിക്ക് തുടക്കംകുറിച്ചത്. 22 വനിതകള്‍ ആരതിക്കായി അണിനിരന്നു. ആരാധനകര്‍മങ്ങള്‍ക്കുള്ള ആമുഖം ഫാ. എഡ്വിന്‍ അവതരിപ്പിച്ചു. നുണ്‍ഷ്യോ ലെയോപോള്‍ദോ ജിറേല്ലി, കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ,് മാര്‍ ജോര്‍ജ് ആലഞ്ചേരി, നിയുക്ത കര്‍ദിനാള്‍ ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറാവോ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു തെളിച്ചു. ദേവസഹായത്തിന്റെ ഛായാചിത്രം നുണ്‍ഷ്യോ അനാവരണം ചെയ്തു. ആതിഥേയ രൂപതകളായ കോട്ടാറിലെയും കുഴിത്തുറയിലെയും 67 ഗായകരാണ് ദിവ്യബലിയില്‍ ഗാനങ്ങളാലപിച്ചത്. ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന ഗാനം മലയാളത്തിലാണ് ആലപിച്ചത്. നിയുക്ത കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ ദിവ്യബലിയുടെ ആമുഖസന്ദേശം നല്കി.

ആരാധനക്രമത്തിലുള്ള വായനകളാണ് ദിവ്യബലിമധ്യേ വായിച്ചത.് സങ്കീര്‍ത്തനം ഗാനരൂപത്തില്‍ ആലപിച്ചു. ബിഷപ് സൂസൈമാണിക്യം സുവിശേഷ പ്രസംഗം നടത്തി. കോട്ടാര്‍ രൂപതയിലെ കുട്ടികള്‍ മുതലുള്ള വിശ്വാസിസമൂഹം കാഴ്ചകള്‍ അര്‍പ്പിച്ചു. കോട്ടാര്‍, കുഴിത്തുറ രൂപതകള്‍ സംയുക്തമായാണ് ദേശീയതലത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. രണ്ടു മാസം മുന്‍പുതന്നെ കൃതജ്ഞതാബലിയുടെ ഒരുക്കങ്ങള്‍ കാറ്റാടിമലയില്‍ ആരംഭിച്ചിരുന്നു. നൂറുകണക്കിനു വിശ്വാസികള്‍ ക്രമീകരണത്തിനായി ഉണ്ടായിരുന്നു. നാഗര്‍കോവില്‍ എസ്പിയുടെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണം ക്രമീകരിച്ചു. 20 ഏക്കറോളം സ്ഥലമാണ് പാര്‍ക്കിങ്ങിനായി ഒരുക്കിയിരുന്നത്.

തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്ത് 310 വര്‍ഷം മുന്‍പ് ജനിച്ച ദേവസഹായത്തെ ഇക്കഴിഞ്ഞ മേയ് 15-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കാ ചത്വരത്തില്‍ നടന്ന നാമകരണ തിരുകര്‍മത്തിലാണ് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഈമാസം 24-ന് രാജ്യത്തെ എല്ലാ കത്തോലിക്കാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിനു സമര്‍പ്പിക്കുന്ന പ്രതിഷ്ഠാപനപ്രാര്‍ഥനയ്‌ക്കൊപ്പം രാത്രി 8.30 മുതല്‍ 9.30 വരെ ഇന്ത്യയിലെ റോമന്‍ കത്തോലിക്കാ സഭ വിശുദ്ധ ദേവസഹായത്തിന്റെ നാമകരണത്തിനു നന്ദിസൂചകമായി ദേശീയതലത്തില്‍ കൃതജ്ഞതാപ്രാര്‍ഥനകള്‍ അര്‍പ്പിക്കുമെന്ന് സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. കോട്ടാറില്‍ ദേവസഹായത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ നടക്കുന്ന തിരുകര്‍മങ്ങള്‍ തത്സമയം സാറ്റലൈറ്റ് ടിവി ചാനലുകളും യൂട്യൂബ് ചാനലുകളും സംപ്രേഷണം ചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസാമി, സിസിബിഐ സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച്ബിഷപ്പുമായ ഡോ. അനില്‍ കുട്ടോ, കോട്ടാര്‍ ബിഷപ് ഡോ. നസറീന്‍ സൂസൈ, സിസ്റ്റര്‍ ആനി കുറ്റിക്കാട് എന്നിവര്‍ പ്രാരംഭ പ്രാര്‍ഥനാഗീതം ആലപിക്കും.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ഇറാഖ് പാപ്പായെ കാത്തിരിക്കുന്നുവെന്ന് മൊസൂള്‍ ആര്‍ച്ച്ബിഷപ്

ബാഗ്ദാദ്: ഷിയാ മുസ്‌ലിംകളും കുര്‍ദുകളും ഉള്‍പ്പെടെ ഇറാഖിലെ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം പ്രതീക്ഷിച്ചിരിക്കയാണെന്ന് മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്ത നജീബ് മിഖായേല്‍ മൗസാ പറഞ്ഞു. 2008ല്‍

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കെ.​പി. സു​നി​ല്‍ ആ​ണ് മ​രി​ച്ച​ത്. മ​ട്ട​ന്നൂ​രി​ല്‍ എ​ക്സൈ​സ് ഡ്രൈ​വ​റാ​യി​രു​ന്നു ഇ​യാ​ള്‍. കൊറോണ സ്ഥി​രീ​ക​രി​ച്ച്‌ പ​രി​യാ​ര​ത്തെ

ഓണ്‍ലൈന്‍ യുവജന പരിശീലന ശില്‍പശാല

എറണാകുളം: സലേഷ്യന്‍ സന്ന്യാസ സമൂഹത്തിന്റെ ബാംഗ്ലൂര്‍ പ്രൊവിന്‍സിന്റെയും കെസിബിസി യൂത്ത് കമ്മീഷന്റെയും ബോസ്‌കോ യൂത്ത് സര്‍വീസസ് കൊച്ചിയുടെയും (ഐവൈഡിസി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 30 ദിന ഓണ്‍ലൈന്‍ യുവജന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*