വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാള്‍ റോമില്‍ ആഘോഷിച്ചു

വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാള്‍  റോമില്‍ ആഘോഷിച്ചു
റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും ഒരുക്കത്തോടും കൂടി റോമിലെ ലത്തീൻ ഇടവക ആഘോഷിക്കാറുണ്ട്. ഞായറാഴ്ച രാവിലെ 10 മണിക്ക് ക്രിസ്തുരാജൻറെ പാദപൂജയോടുകൂടിയാണ് തിരുകർമ്മങ്ങൾക്ക് തുടക്കമായത്. നമ്മുടെ ഓരോരുത്തരുടെയും ആകുലതകളും വ്യാകുലതകളും ക്രിസ്തുരാജന് മുമ്പിൽ സമർപ്പിച്ചു.  ഓരോരുത്തരുടെയും കുടുംബങ്ങളിൽ രാജാവായി കടന്നുവരുവാൻ ക്രിസ്തുരാജനെ ക്ഷണിക്കാമെന്ന് പാദപൂജയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് ഇടവക വികാരി ഫാ.സനു ഔസേപ് പറഞ്ഞു. തുടർന്ന്, 11 മണിക്ക് ആരംഭിച്ച ആഘോഷമായ തിരുനാൾ സമൂഹദിവ്യബലിയ്ക്ക് ഫാ. ഡേവിഡ്സൺ ജെസ്റ്റസ് മുഖ്യകാർമ്മികനായി. ഫാ. സെബാസ്റ്റിൻ തോബിയാസ് ഓ.എഫ്.എം. കപ്പൂച്ചിൻ വചനസന്ദേശം നൽകി. ഫാ. ഹെൻഡ്രി എസ്.ജെ., ഫാ.ജോസ് പള്ളോട്യൻ, ഫാ.ഡാർവിൻ ഫെർണാണ്ടസ്, ഫാ.ജിബു ജെ.ജാജിൻ, ഫാ. റോസ് ബാബു, ഫാ.അനീഷ്, ഇടവക വികാരി ഫാ.സനു ഔസേപ് തുടങ്ങിയവർ സഹകാർമ്മികരായി. കപ്പൂച്ചിൻ സഭാംഗമായ ഫാ. സെബാസ്റ്റിൻ തോബിയാസ് ഓ.എഫ്.എം. നൽകിയ വചനസന്ദേശത്തിൽ, ‘നൽകലിന്റെ സുവിശേഷമായിരുന്നു’ പ്രധാന ചിന്ത. ഏറ്റവും നല്ലത് നൽകുക, അവസാനം വരെയും നൽകുക, മുറിഞ്ഞും നൽകുക എന്നീ ചിന്തകളെ ജീവിതഗന്ധിയായി അച്ചൻ അവതരിപ്പിച്ചത് ഹൃദയസ്പർശിയായി. റോമിൽ പഠനം നടത്തുന്ന വൈദികവിദ്യാർഥികളും, സന്യാസിനികളും, റോമിൽ താമസിക്കുന്ന മലയാളികളും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. 12:30 – ന് സ്നേഹവിരുന്നോട് കൂടിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് വിരാമമായത്. വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും സ്നേഹവിരുന്നിനും മറ്റും വേണ്ട നേതൃത്വം നൽകുകയും ചെയ്തത് തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവക അംഗങ്ങളായിരുന്നു.
മില്ലറ്റ് രാജപ്പൻ

Related Articles

ഇതുവരെ രോഗമുക്തി നേടിയവര്‍ 211 സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍

സ്നേഹത്തിന്റെ വീടൊരുക്കി പ്രാക്കുളം ഇടവക.

  പ്രാക്കുളം: ഐപ്പുഴ- പ്രാക്കുളം ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരു അമ്മക്കാണ് വീടൊരുക്കിയത്. ഇടവക വികാരി ഫാ. ജോ ആന്റണി അലക്സിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജങ്ങളാണ് ഈ മഹത്തരമായ

നാലു പതിറ്റാണ്ടിന്റെ കവിതക്കാലം

കുഞ്ഞുണ്ണി മാഷിനുശേഷം മലയാള ബാലസാഹിത്യ ലോകത്തില്‍ ഇളം മനസുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സാഹിത്യകാരനില്ല. സിപ്പി പള്ളിപ്പുറമെന്ന കുഞ്ഞുങ്ങളുടെ മഹാകവിക്ക് ഇക്കഴിഞ്ഞ മാസം 75 വയസ് തികഞ്ഞു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*