വെറ്ററിനറി സര്‍വകലാശാലയില്‍ പിഎച്ച്ഡി, പിജി, ബിഎസ്സി

കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ഡോക്ടറല്‍, ബിരുദാനന്തര ബിരുദ, ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പിഎച്ച്ഡി, എംവിഎസ്സി, എംടെക്, എംഎസ്, എംഎസ്സി, ബിഎസ്സി, ഡിപ്ലോമ, കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി ജൂലൈ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. തപാല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് 1,000 രൂപ. പട്ടിക ജാതി/ വര്‍ഗക്കാര്‍ക്ക് 500 രൂപ.
ബിരുദ പഠനകോഴ്സായ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി (ബിവിഎസ്സി ആന്‍ഡ് എഎച്ച്)യിലേക്കുള്ള പ്രവേശനം 2018 ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ്) പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലും സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ തയ്യാറാക്കുന്ന പ്രത്യേക റാങ്ക് പട്ടിക പ്രകാരവുമാണ്. 15 ശതമാനം ഓള് ഇന്ത്യ ക്വാട്ടയിലേക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വിസിഐ) തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നുമാണ്.
എന്‍ജിനിയറിംഗ് ഡിഗ്രി പ്രോഗ്രാമായ ബിടെക് (ഡയറി ടെക്നോളജി), ബിടെക് (ഫുഡ് ടെക്നോളജി) എന്നിവയിലേക്കുള്ള പ്രവേശനം സംസ്ഥാന എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയിലൂടെ പ്രവേശന കമ്മീഷണറും ഐസിഎആര്‍ നേരിട്ടും നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയും നടത്തും. ബിഎസ്സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സിലേക്കു സര്‍വകലാശാല നേരിട്ടു നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിന്നുമായിരിക്കും പ്രവേശനം നടത്തുക.
Related
Related Articles
ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി
ചെട്ടിക്കാട്: ലോക മിഷന് വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന് ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ
വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ 8ന്
എറണാകുളം: വിമോചകനാഥയായ കാരുണ്യമാതാവിന്റെ അഭയസങ്കേതത്തിലേക്ക് വരാപ്പുഴ അതിരൂപതയിലെ ഇടവകകളില്‍ നിന്നുള്ള വിശ്വാസിഗണവും വൈദികരും സന്ന്യസ്തരും ഒത്തൊരുമിച്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.
വര്‍ഷാവസാനത്തെ സ്റ്റോക്കെടുപ്പ്
ഇറ്റലിയിലെ ഏറ്റവും വലിയ ദേവാലയമാണ് ഡൂമോ ഡി മിലാനോ എന്നറിയപ്പെടുന്ന മിലാനിലെ നേറ്റിവിറ്റി ഓഫ് സെന്റ് മേരി കത്തീഡ്രല്‍. (റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും വലുത്). 1386ല്‍