വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ LPG ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ LPG ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

1) വീട്ടിൽ പ്രവേശിക്കുന്നതിന് മുൻപ് LPG യുടെ മണം ഉണ്ടോ എന്നു ശ്രദ്ധിയ്ക്കുക :- എല്‍‌പി‌ജിയുടെ ചോര്‍ച്ച മനസിലാക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗം ആണ് അതിന്‍റെ മണം. എല്‍‌പി‌ജിയുടെ മണം ഉണ്ടെങ്കില്‍ വീട്ടില്‍ പ്രവേശിക്കരുത്. എത്രയും പെട്ടെന്നു അഗ്നി ശമന സേന, പോലീസ് എമര്‍ജന്‍സി സര്‍വീസ് സെല്‍ (1906) എന്നിവയുടെ സഹായം തേടുക
2) ഒരു സാഹചര്യത്തിലും അഗ്നി- ജ്വാലയുമായി (naked flame) വീട്ടിലേക്ക് കയറരുത്. എല്‍‌പി‌ജിയുടെ ചോര്‍ച്ച ഇല്ല എന്നു ഉറപ്പ് വരുത്തിയതിന് ശേഷമേ, തീപ്പെട്ടി, വിളക്കോ, ടോര്‍ച്ചോ തെളിക്കാവു.
3) വീട്ടില്‍ പ്രവേശിച്ച ശേഷം , എല്‍‌പി‌ജിയുടെ മണം അനുഭവപ്പെട്ടാല്‍, ഒരു കാരണവശാലും വൈദൂത-ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. (പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ നിര്‍ത്താനോ , അല്ലാത്തവ പ്രവര്‍ത്തിപ്പിക്കാനോ ശ്രമിക്കരുത്). ഈ അവസരത്തില്‍ എല്ലാ അഗ്നി- ജ്വാലകളും കെടുത്തുകയും , വാതിലുകളും ജനലുകളും തുറന്നിടുകയും വേണം.
4) എല്‍‌പി‌ജി സിലിണ്ടര്‍ വാല്‍വിന് ചോര്‍ച്ച കണ്ടാല്‍ , അപ്പോള്‍ തന്നെ സിലിണ്ടര്‍ന് ഒപ്പം ലഭിച്ച ‘സേഫ്റ്റി cap’ കൊണ്ട് ചോര്‍ച്ച തടയുക. ഒരു കാരണവശാലും സ്വയം ശരിയാക്കാന്‍ ശ്രമിക്കരുത്. ഉടനെ തന്നെ നിങ്ങളുടെ എല്‍‌പി‌ജി വിതരണക്കാരെ ബന്ധപ്പെട്ടു സിലിണ്ടര്‍ മാറ്റി വാങ്ങുക.
5) എല്‍‌പി‌ജി സ്റ്റൌ ഉപയോഗിച്ച് തുടങ്ങും മുന്പ്, hose, regulator- ആയും , stove- ആയും ശരിയായ വിധം ബന്ധിപ്പിച്ചിരിക്കുന്നു എന്നു ഉറപ്പ് വരുത്തുക. Regulator, സിലിണ്ടറുമായി നന്നായി ബന്ധിപ്പിച്ചിരിക്കുന്നു എന്നും ഉറപ്പ് വരുത്തുക. സ്റ്റൌ വിലോ, burner ലോ ചെളിയോ , അഴുക്കോ ഉണ്ടെങ്കില്‍ അവ നന്നായി വൃത്തിയാക്കിയ ശേഷമേ പ്രവര്‍ത്തിപ്പിക്കാവു .
6) റെഗുലേറ്റര്‍ knob ശരിയായി ‘ഓണ്‍’ ഉം ‘ഓഫ്’ ഉം ആകുന്നോ എന്നു ഉറപ്പുവറുത്തുക. അതിനു ശേഷം , Regulator നോബും, ‘ഓഫ്’ ചെയ്തു, സ്റ്റൌ നോബും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നു ഉറപ്പുവരുത്തുക. ഇവ ശരിയായി പ്രവാത്തിക്കുന്നില്ലെങ്ങില് ഉടനെ തന്നെ, നിങ്ങളുടെ എല്‍‌പി‌ജി വിതരണകാരെയോ അംഗീകൃത മെക്കാനിക്നെയോ ബന്ധപ്പെടുക.
7) മേല്‍പറഞ്ഞ എല്ലാം ഉറപ്പ് വരുത്തിയ ശേഷവും , എല്‍‌പി‌ജി തടസമില്ലാതെ സ്റ്റൌ വിലേക്ക് വരുന്നില്ലെങ്ങില്‍ , ഏതെങ്ങിലും പദാര്‍ഥങ്ങള്‍ കൊണ്ട് എല്‍‌പി‌ജിയുടെ വരവ് തടസപ്പെടുന്നുണ്ടാകാം. ഒരു കാരണവശാലും ഇത് സ്വയം ശരിയാക്കാന്‍ ശ്രമിക്കരുത് . ഉടനെ തന്നെ, നിങ്ങളുടെ എല്‍‌പി‌ജി വിതരണകാരെയോ അംഗീകൃത മെക്കാനിക്നെയോ ബന്ധപ്പെടുക.
8) ശ്രദ്ധയും , മുൻകരുതലും അപകടങ്ങള്‍ ഒഴിവാക്കുന്നു .


Related Articles

ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു

ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട്

കൊറോണ കേരളത്തിനുപുറത്ത് നാലു മലയാളികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് കേരളത്തിനു പുറത്തുള്ള നാലുമലയാളികള്‍ മരിച്ചു. യുഎസില്‍ രണ്ടുപേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണുണ്ടായത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍

കാലവര്‍ഷക്കെടുതിയില്‍ കൈത്താങ്ങായി കത്തോലിക്കാസഭയും

പുനലൂര്‍ കാരിത്താസ് ഇന്ത്യയുടെയും പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. ആറന്മുള്ള, മല്ലപ്പുഴശേരി, വെണ്‍മണി, കൊഴുവല്ലൂര്‍, ചെറിയനാട്, പുലിമേല്‍, തഴവ എന്നിവിടങ്ങളിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*