വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി

കൊച്ചി: കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പങ്കില്ലെന്ന തരത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവന തരംതാണതും അനുചിതവുമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി കുറ്റപ്പെടുത്തി. ചരിത്രം വളച്ചൊടിച്ച് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സമൂഹത്തെ വലിയ വിഭാഗീതയിലേക്കും സംഘര്‍ഷത്തിലേക്കും കൊണ്ടെത്തിക്കുവാന്‍ സാഹചര്യമൊരുക്കുന്നുവെന്ന് കെസിവൈഎം സംസ്ഥാന സമിതി നിരീക്ഷിച്ചു. കേരളത്തില്‍ എല്ലാ സമൂഹങ്ങളില്‍ നിന്നും നവോത്ഥാന നായകര്‍ ഉണ്ടായിട്ടുണ്ട്. കേരള സമൂഹത്തിന് വിദ്യാഭ്യാസം പകര്ന്നുനല്കുന്നതിന് വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചനെ പോലുള്ളവരും ക്രിസ്ത്യന്‍ മിഷണറിമാരും നടത്തിയ സേവനങ്ങള്‍ നിസ്വാര്ത്ഥമാണ്. കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ ഒരു പോലെ ഉള്‍ക്കൊള്ളുവാനും അവര്‍ക്ക് വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതിനും ഏറ്റവുമധികം മുന്‍കയ്യെടുത്തത് കേരളത്തിലെ കത്തോലിക്കാസഭയാണ്. കേരളത്തില്‍ അതിരൂക്ഷമായ ജാതിവിവേചനങ്ങള്‍ നിലനിന്നിരുന്ന കാലത്തുപോലും ജാതീയ വിവേചനങ്ങളില്ലാതെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുകയും സ്നേഹിക്കുകയും ചെയ്ത ചരിത്രമാണ് കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കുള്ളത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് നിരവധി നവോത്ഥാന നേതാക്കന്മാര് ഉണ്ടായിട്ടുള്ളതാണ്. ഇത്തരം കാര്യങ്ങളെല്ലാം മനപൂര്‍വം വിസ്മരിച്ച് തങ്ങള്‍ മാത്രമാണ് കേരള നവോത്ഥാനത്തില്‍ പങ്കാളികളായത് എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം കേരളസമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്. വെള്ളാപ്പള്ളി നടേശനെ പോലുള്ളവരുടെ വിദ്വേഷജനകമായ പ്രസ്താവനകള്‍ തള്ളിക്കളയുവാന്‍ കേരളത്തിലെ ചരിത്രം അറിയുന്ന പ്രബുദ്ധരായ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് കെസിവൈഎം ആഹ്വാനം ചെയ്തു. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് തുടര്‍ന്നാല്‍ വെള്ളാപ്പള്ളി നടേശന് സമൂഹം നല്‍കുന്നത് വര്‍ഗീയവാദിയുടെ പരിവേഷമായിരിക്കുമെന്ന് കെസിവൈഎം ഓര്‍മിപ്പിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, ജനറല്‍ സെക്രട്ടറി എബിന് കണിവയലില്‍, ഡയറക്ടര്‍ റവ. മാത്യു ജേക്കബ് തിരുവാലില്‍, ഭാരവാഹികളായ ജോബി ജോണ്‍, ആരതി റോബര്‍ട്ട്, ജോമോള്‍ ജോസഫ്, സ്റ്റെഫി സ്റ്റാന്‍ലി, ലിജിന്‍ സ്രാമ്പിക്കല്‍, കിഷോര്‍ പി, ടോം ചക്കാലക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
Related
Related Articles
തീരത്തിന്റെ അമരക്കാരന്
ഫാ. ജെയിംസ് കുലാസ് ഒക്ടോബര്‍ 8-ാം തീയതി രാത്രി വളരെ വൈകി എനിക്കൊരു സുഹൃത്തിന്റെ നിര്യാണവാര്‍ത്ത ലഭിച്ചു. ടി. പീറ്ററിന്റെ മരണമായിരുന്നു. വിശ്വസിക്കാനായില്ല. കുറേ ദിവസങ്ങളായി കൊവിഡ്
മലയാളത്തെ കപ്പലുകയറ്റിയഒരു പാതിരിയും ലോക വിസ്മയമായ ഒരു മഹാഗ്രന്ഥവും
മലയാളികളുടെ മത, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ നവോത്ഥാന പ്രക്രിയകള്‍ക്കെല്ലാം നാന്ദി കുറിച്ച ഉദയംപേരൂര്‍ സൂനഹദോസില്‍ (1599 ജൂണ്‍ 20-26) നിന്ന് ഉടലെടുത്ത അസ്വാസ്ഥ്യങ്ങള്‍ ”മേലില്‍ തങ്ങള്‍ ഈശോസഭക്കാരുടെ
ആലപ്പുഴ: തീരദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ‘അര്‍ത്തുങ്കല്‍-വേളാങ്കണ്ണി പില്‍ഗ്രിം റൈഡര്‍’ കെഎസ്ആര്‍ടിസി സര്‍വീസ് ആഗസ്റ്റ് 31ന് ആരംഭിക്കും.
വൈകുന്നേരം അഞ്ചുമണിക്ക് അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ ഭക്ഷ്യവകുപ്പ്മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഫഌഗ് ഓഫ് ചെയ്യും. എ.എം. ആരിഫ് എംപി,