വൈദീക കൂട്ടായ്മയിൽ വീണ്ടും പുണ്യം പരക്കുന്നു..

വൈദീക കൂട്ടായ്മയിൽ വീണ്ടും പുണ്യം പരക്കുന്നു..

 

തിരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന അവസരത്തിലാണ് തങ്ങളുടെ തുച്ചമായ വരുമാനത്തിൽ ഒരു പങ്ക് ഈ വൈദീകർ മാറ്റിവെക്കുന്നത്. 2002 ൽ കാർമ്മൽഗിരി – മംഗലപുഴ സെമിനാരി യിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ വൈദീകരാണ് സഹായവുമായി മുന്നോട്ട് വന്നത്. സെമിനാരി പൂർവ്വ വിദ്യാർത്ഥി വാട്ട്സപ്പ് കൂട്ടായ്മയിലൂടെ മൂന്ന് ദിവസം കൊണ്ടാണ് ഒന്നര ലക്ഷം രൂപ സമാഹരിച്ചത്. കൊച്ചി ആലപ്പുഴ രൂപതകളുടെ വിവിധ ഇടവകളിലേക്ക് നൽകുവാൻ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി വഴി 500 ഭക്ഷ്യവസ്തുകളുടെ കിറ്റുകൾ CSSS ഡയറക്ടർ ഫാ മരിയൻ അറക്കലിന് കൈമാറി. ഫാ. പ്രസാദ് കണ്ടത്തിപറമ്പിലാണ് ഈ സഹായ പദ്ധതിക്ക് നേതൃത്വം നൽകിയത്.


Related Articles

ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം

നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സെന്റ്

ബോട്ടപകടങ്ങൾ ഗൗരവത്തോടെ കാണുവാൻ അധികാരികൾ തയ്യാറാകണം കെ എല്‍ സി എ

കടലില്‍ മത്സ്യബന്ധനത്തിനു പേകുന്ന ബോട്ടുകള്‍ക്കുണ്ടാകുന്ന തുടര്‍ച്ചയായ  അപകടങ്ങള്‍  അതീവ ഗൗരവത്തോടെ  കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ. മുനമ്പം ബോട്ടപകടത്തില്‍ ഇനിയും കണ്ടുകിട്ടാനുള്ളവര്‍ക്കായി  തെരച്ചില്‍

ദൈവദാസി മദര്‍ ലിമ : സ്ത്രീശാക്തീകരണത്തിന്റെ ശ്രേഷ്ഠ വനിത

എറണാകുളം: സി എസ് എസ് ടി സഭയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ സ്ത്രീ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*