Breaking News

വൈപ്പിന്‍ ഫൊറോന അല്മായ നേതൃസംഗമം നടത്തി

വൈപ്പിന്‍ ഫൊറോന അല്മായ നേതൃസംഗമം നടത്തി

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ ശക്തി വിളിച്ചോതി അവകാശ പ്രഖ്യാപന റാലിയുമായി വൈപ്പിന്‍ ഫൊറോന ലത്തീന്‍ അല്മായ നേതൃസംഗമം. മാര്‍ച്ച് 10ന് വൈകിട്ട് ആരംഭിച്ച റാലി ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ ഇ.എസ്. ജോസ് ഉദ്ഘാടനം ചെയ്തു. ബിസിസി. വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. തീരപരിപാലന നിയമത്തിലെ പുതിയ നിര്‍ദേശങ്ങള്‍ പരിഗണിച്ച് തീരദേശ മാനേജിംഗ് പദ്ധതി ആവിഷ്‌കരിക്കുക, വൈപ്പിന്‍-മുനമ്പം തീരദേശ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, ജിഡഫണ്ട് ഉപയോഗിച്ച് വൈപ്പിന്‍, കടമക്കുടി ദ്വീപുകളിലെ വികസനം നടത്തുക, പുതുവൈപ്പ് ഐഒസി പ്ലാന്റ് മാറ്റി സ്ഥാപിക്കുക, ഐഒസിയുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു.
ഫെറോന ഡയറക്ടര്‍ ഫാ. ജോര്‍ജ് കുറുപ്പത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജയിംസ് കളരിക്കല്‍, ലീഡര്‍ തദേവൂസ് കുന്നപ്പിള്ളി, പിന്നോക്ക കമ്മീഷന്‍ അംഗം വി .ജെ. ജെറോം, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സിഎസ്എസ് നേതാവ് ജയിംസ് കുറുപ്പശ്ശേരി, കെഎല്‍സിഎ മേഖല പ്രസിഡന്റ് അഡ്വ. സ്റ്റെര്‍വിന്‍ സേവ്യര്‍, സെക്രട്ടറി ലൈജു കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. റാലിക്ക് ഫാ. മാത്യു ഡിക്കൂഞ്ഞ, ഫാ. ജോര്‍ജ് കുറുപ്പത്ത്, ടെര്‍സീന, തദേവൂസ് കുന്നപ്പിള്ളി, അഡ്വ. സ്റ്റെര്‍വിന്‍ സേവ്യര്‍, ജെയിംസ് കുറുപ്പശേരി, ജെയിംസ് കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Related Articles

നിണമണിഞ്ഞ കശ്മീര്‍

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്നു, സൈനികര്‍ കൊല്ലപ്പെടുന്നു. ഇരുഭാഗവും കടുത്ത വാഗ്വാദം നടത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആണവ ശക്തികളാണ്. കശ്മീരില്‍ ഇരു രാഷ്ട്രങ്ങളും പലതവണ ചെറുതും വലുതുമായ

വഴിയരികിലെ അത്ഭുതം

കലിഫോര്‍ണിയായിലെ വിജനമായ റോഡിലൂടെ രാത്രി ഒരു ഭാര്യയും ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യുകയായിരുന്നു. മലമ്പ്രദേശമായിരുന്നു അത്. ഒത്തിരി വളവും തിരിവും ഉള്ള വഴി. സാവധാനമാണ് ഭര്‍ത്താവ്

കൊവിഡ്: ഇന്ന് സംസ്ഥാനത്ത് ഏഴു രോഗികള്‍; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*