വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം ഡിസംബര്‍ 31 വരെ

തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാം.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ക്കാര്‍ഡ്, ഫഓണ്‍ നമ്പര്‍,വീട്ടുനമ്പര്‍, വീട്ടിലെ ഒരാളുടെ തിരിച്ചറിയല്‍ക്കാര്‍ഡ്, ബൂത്ത് നമ്പര്‍,ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആവശ്യമുള്ളവ. കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും, ഫോട്ടോ പുതിയത് ചേര്‍ക്കാനുള്ളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. ബൂത്ത് തലത്തില്‍ ഓണ്‍ലൈനായി http://ceo.kerala.gov.in/electoralrolls.html എന്ന ലിങ്കില്‍ പരിശോധിക്കാം. വോട്ടിങ്ങ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള ലിങ്ക് https://voterportal.eci.gov.in/.

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാനും, വോട്ടര്‍പ്പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 31 ലേക്ക് നീട്ടിയിരുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ്

മലബാറിലെ  മീന്‍ചാപ്പകള്‍

മത്തി അഥവാ ചാള എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെടുന്നത്. വിലക്കുറവ് മാത്രമല്ല സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്. ‘കുടുംബം പുലര്‍ത്തി’ എന്നൊരു പേരും മത്തിക്കുണ്ട്. ആരാണീ പേരിട്ടത്

ആരും കുമ്പസാരികരുത്: വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കെഎൽസിഎ മുഖ്യമന്ത്രിക്ക് പരാതി നൽകി

കുമ്പസാരം: വിജ്ഞാനകൈരളിയുടെ പത്രാധിപര്‍ക്കെതിരെ കേസ് എടുക്കണമെന്ന് കെഎല്‍സിഎ എറണാകുളം: ക്രൈസ്തവരുടെ കൂദാശയായ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുകയും മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നതിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*