വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം 31 വരെ നീട്ടി.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസരം 31 വരെ നീട്ടി.

കൊച്ചി: 2021 ലെ നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വേട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും സാധിക്കും.പേരുള്ളവര്‍ക്ക് തിരുത്തല്‍ വരുത്താനും ബൂത്ത് മാറ്റാനും കഴിയും. പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നോക്കാവുന്നതാണ്.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതിനാല്‍ വോട്ടര്‍പട്ടിക പുതുക്കലിന് കൂടുതല്‍ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടേയും അഭ്യര്‍ഥന കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി നീട്ടിയത്.

കരട് പട്ടികയില്‍ പേര് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ ചേര്‍ക്കാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
electionjeevanaadamkeralanewsvoter

Related Articles

മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല

കൊച്ചി : ജൈവശാസ്ത്രരംഗത്തും സസ്യശാസ്ത്രരംഗത്തും മിഷണറിമാര്‍ നല്കിയ സംഭാവനകള്‍ക്ക് കേരളത്തില്‍ തുടര്‍ പഠനങ്ങള്‍ ഉണ്ടാകണമെന്ന് ബിഷപ് ഡോ. അല്ക്‌സ് വടക്കുംതല പറഞ്ഞു. കെആര്‍എല്‍സിബിസി ഹെറിട്ടേജ് കമ്മീഷനും ജോണ്‍

ഓഖി: കെസിബിസി ഭവനനിര്‍മാണ സഹായം വിതരണം ചെയ്തു

തിരുവനന്തപുരം: സന്മനസും ത്യാഗമനോഭാവവുമാണ് ഓഖി ദുരന്തത്തെ നേരിടാന്‍ കേരള ജനതയെ പ്രാപ്തമാക്കിയതെന്ന് കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് (കെസിബിസി) പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു.

പാടത്തിറങ്ങാതെ നിങ്ങള്‍ നിരത്തിലിരിക്കുകയാണോ?

ബിഎസ് തേനൂറൂന്ന മാമ്പഴങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ബിഹാറിലെ ചമ്പാരന്‍. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിലെ ഏതൊരു പ്രദേശത്തേയും പോലെ ചമ്പാരനിലും ജന്മിത്വം കൊടികുത്തി വാണകാലം. ജന്മി നല്കുന്ന ഭൂമിയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*