വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

എറണാകുളം: വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് നല്കുന്ന സന്ദേശമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. പരസ്പരം അകന്നുപോവുകയും അപരനെ ശത്രുവായി കരുതുകയും ചെയ്യുന്ന മനുഷ്യന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഴയടുപ്പം പ്രദാനം ചെയ്യുന്നതാണ് ക്രിസ്മസ് എന്ന് ബിഷപ് പറഞ്ഞു. കമ്മീഷന്റെ വാര്‍ഷിക പൊതുസമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, ഡോ. ജിബി ഗീവര്‍ഗീസ്, അല്‍ഫോന്‍സ, ഡോ. റോസക്കുട്ടി അബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിസ്റ്റര്‍ ഷെറിന്‍ മരിയ സഭയിലും സമൂഹത്തിലും വളരേണ്ട സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 6 വനിതകള്‍ക്ക് മെമന്റോയും ക്യാഷ് അവാര്‍ഡും നല്കി. തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളും നടത്തി.


Related Articles

ഇരുണ്ടകാലത്തെ പ്രത്യാശാനക്ഷത്രങ്ങള്‍

മഹാവ്യാധിയുടെ കൊടുംദുരിതങ്ങളുടെ ആണ്ടറുതിയില്‍ പ്രത്യാശയുടെ നക്ഷത്രവെളിച്ചം കാത്തിരിക്കുന്നവരുടെ മനം കുളിര്‍പ്പിക്കുകയോ ഉള്ളം തൊടുകയോ ചെയ്യുന്ന ചില വരികളും വാര്‍ത്താശകലങ്ങളും സവിശേഷ മൂല്യമുള്ളവയാണ്. ലോക അത്‌ലറ്റിക് ചാംപ്യനായ ലോങ്ജംപ്

ഭവന കേന്ദ്രീകൃത മതബോധനം

KRLCBC മതബോധന കമീഷന്റെ നേതൃത്വത്തിലുള്ള ഭവനകേന്ദ്രീകൃത മതബോധനം ആദ്യ വാരത്തിലെ ക്ലാസടിസ്ഥാനത്തിലുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഷെയർ ചെയ്ത് എല്ലാ ടീച്ചേഴ്സിലേക്കും കുഞ്ഞുങ്ങളിലേക്കും ഭവനങ്ങളിലേക്കും എത്തിക്കുക. അതാതു

അമര ലതാംഗുലി പ്രകാശനം ചെയ്തു

എറണാകുളം: ജീവനാദം വാരികയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച ജീവനാദം പബ്ലിക്കേഷന്‍സ് ആദ്യമായി പ്രസിദ്ധീകരിച്ച ‘അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും’ എന്ന പുസ്തകം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*