വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: പ്രതിപ്പട്ടികയില്‍ നാല് വൈദീകര്‍

വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു: പ്രതിപ്പട്ടികയില്‍ നാല് വൈദീകര്‍

കൊച്ചി: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും , 8 ലത്തീന്‍ മെത്രാന്മാര്‍ക്കും എതിരെ വ്യാജ്യരേഖ നിര്‍മ്മിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.ഇന്നലെ രാവിലെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

മൂന്ന് വൈദികരെയും വിദ്യാര്‍ത്ഥിയായ കോന്തുരുത്തി സ്വദേശിയെയും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫാദര്‍ ടോണി കല്ലൂക്കാരനാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഫാദര്‍ പോള്‍ തേലക്കാട്ട്, മൂന്നാം പ്രതി ഫാദര്‍ ബെന്നി മാരാംപറമ്പില്‍. വ്യാജ രേഖ ഉണ്ടാക്കിയ കോന്തുരുത്തി സ്വദേശി ആദിത്യനാണ് കേസിലെ നാലാം പ്രതി. ആദിത്യന്റെ സഹായി വിഷ്ണു റോയിയെ കേസിലെ മാപ്പു സാക്ഷിയാക്കി

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് വരുത്താന്‍ പ്രതികള്‍ ശ്രമിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ് ഗൂഡാലോചനയില്‍ പങ്കാളികളായത്. കര്‍ദ്ദിനാളിനെ സ്ഥാനത്ത് നിന്ന് മാറ്റുകായായിരുന്നു പ്രതികളുടെ ലക്ഷ്യം. 2019 ഫെബ്രുവരി 18നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വൈദികര്‍ നേരത്തേ തന്നെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകരായ ഫാദര്‍ പോള്‍ തേലക്കാട്, ടോണി കല്ലൂക്കാരന്‍, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് രേഖകള്‍ ഉണ്ടാക്കിയതെന്ന് ആദിത്യന്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വൈദീകരായ പോള്‍ തേലക്കാടിനെയും, ടോണ്ി കല്ലൂക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, ഗൂഡാലോജന, വ്യാജ രോഖ ശരിയായ രേഖ എന്ന പേരില്‍ അവതരിപ്പിക്കല്‍ അടക്കം നിരവധി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeevanaadamjeevanaadam newsjeevanaadamonline

Related Articles

മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (79) അന്തരിച്ചു. മംഗളൂരുവിലെ യെനെപോയ ആശുപത്രിലായിരുന്നു അന്ത്യം. ജൂലൈയില്‍ മംഗളൂരു അത്താവറിലെ ഫ്ലാറ്റില്‍ വീണ് തലയ്ക്കു പരുക്കേറ്റിരുന്നു.

മനു ഷെല്ലിക്ക് മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ്

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ – 2019 പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമിയുടെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. മികച്ച

ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി

എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*