വ്യായാമം ഔഷധങ്ങളെക്കാള്‍ മെച്ചം

എന്താണ് കേരള പാരഡോക്സ്? സാക്ഷരതയില്‍ ഒന്നാമന്, ആയുര്‍ദൈര്‍ഘ്യത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍, ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലും ഇതര സംസ്ഥാനങ്ങളെക്കാള്‍ മെച്ചം. എന്നാല്‍ ഹൃദയധമനീരോഗങ്ങളിലേക്കു നയിക്കുന്ന ആപത്ഘടകങ്ങള്‍ ഉള്ളവരുടെ കണക്കെടുത്താല്‍ മലയാളി ഇതര സംസ്ഥാനങ്ങളിലുള്ളവരുടെ മുന്നില്‍. ഇത്രയും സാക്ഷരതയും ബുദ്ധിൈവഭവവുമൊക്കെയുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍ എന്നാല്‍ ആപത്ഘടകങ്ങളുടെ നിയന്ത്രണത്തില്‍ ഒരു മുന്‍കരുതലും എടുക്കുന്നില്ല. ഇവിടത്തെ ആരോഗ്യ ശുശ്രൂഷാരംഗം മെച്ചപ്പെട്ടതായതുകൊണ്ട് മാത്രം ആയുസ് നീട്ടിക്കിട്ടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തിന്റെ വെളിച്ചത്തില്‍ കേരളീയരില്‍ അമിത രക്തസമ്മര്‍ദ്ദം 42 ശതമാനം, പ്രമേഹം 30 ശതമാനം, ഉയര്‍ന്ന കൊളസ്ട്രോള്‍ 72 ശതമാനം, പുകവലി 42 ശതമാനം, ബിഎംഐ 25ല്‍ കൂടുതല്‍ 40 ശതമനം, വ്യായാമക്കുറവ് 41 ശതമാനം, മദ്യപാനം 13 ശതമാനം എന്ന തോതില്‍ കണ്ടു. ഇത് ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഏറെ കൂടുതലാണെന്ന വസ്തുത ആരോഗ്യ കേരളത്തിന്റെ ഭാവിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. അപ്പോള്‍ വ്യായാമത്തിന്റെ കാര്യത്തില്‍ കേരളത്തിലെ 41 ശതമാനത്തിലധികം പേരും ഗുരുതരമായ വൈമുഖ്യം കാട്ടുന്നു എന്ന യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തി ഹൃദയാരോഗ്യം പ്രോജ്വലമാക്കുന്ന വിവിധ വ്യായാമമുറകളെപ്പറ്റി ബോധവല്‍ക്കരിക്കേണ്ടതിന്റെ അനിവാര്യത സംജാതമാകുന്നു.
വാസ്തവത്തില്‍ വ്യായാമത്തിന്റെ പൊതുശത്രു ആരാണ്? അതേപ്പറ്റിയുള്ള മിഥ്യാധാരണകള്‍ തന്നെ. പിന്നെ വ്യായാമം ചെയ്യാനുള്ള മടി. കാലത്തുണര്‍ന്ന് നടക്കാന്‍ പോകുന്നതിനുപകരം മൂടിപ്പുതച്ച് കിടന്നുറങ്ങാനാണ് മലയാളിക്ക് കൊതി. വ്യായാമത്തിന് ഒട്ടും സമയമില്ലെന്ന് പറയുന്നവരാണ് മറ്റു ചിലര്‍. വ്യായാമമെന്നാല്‍ ജിംനേഷ്യത്തില്‍ പോകണം, കഠിനമായ വര്‍ക്ക്ഔട്ട് ചെയ്യണം. ഈ ചിന്താഗതികളൊക്കെ തടസങ്ങളാകുന്നു. എന്നാല്‍ ഏവര്‍ക്കും ചെയ്യാവുന്ന ലളിതമായ വ്യായാമമുറകളുണ്ടെന്നും അവ ചെയ്യുകവഴി നല്ലൊരു പരിധിവരെ രോഗങ്ങളെ പടിക്കപ്പുറത്ത് നിര്‍ത്താന്‍ പറ്റുമെന്നുമുള്ള അറിവുകള്‍ പലര്‍ക്കുമില്ല.
വ്യായാമത്തോട് മുഖംതിരിച്ച് നില്ക്കുന്നവരുടെ വാദഗതികള്‍:
ചെയ്യാം, പക്ഷേ സമയമെവിടെ?
ജോലികഴിഞ്ഞാല്‍ പിന്നെ അല്ലാത്ത ക്ഷീണം!
രാവിലെ ഏണീറ്റ് നടക്കാന്‍ പോകാന്‍ വാസ്തവത്തില്‍ മടിയാണ്.
വീട്ടില്‍ വേണ്ടത്ര ജോലി. അതുപോരെ?
എന്തൊരു ട്രാഫിക്, പിന്നെവിടെ സ്വസ്ഥമായി നടക്കും?
ഒറ്റയ്ക്ക് നടക്കാന്‍ മടിയാണ്, കൂടെ ഒരാളെ കിട്ടിയാല്‍ നടക്കാം.
മഴക്കാലം വന്നാല്‍ പിന്നെ അതുമതി കാരണം-മഴയത്ത് നനഞ്ഞ് പനി പിടിക്കണോ?
വ്യായാമംകൊണ്ട് എന്താ ഇത്ര ഗുണം? അതു ചെയ്യാത്തവരും ജീവിക്കുന്നില്ലേ?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതെല്ലാം മടിയന്മാരുടെ ജല്പനങ്ങളാണ്. നല്ലതെന്തും ചെയ്യാതിരിക്കാന്‍ എപ്പോഴും മുടന്തന്‍ ന്യായീകരണങ്ങളുണ്ടല്ലോ.
‘ഒലമഹശിഴ ജീംലൃ ീള ഋഃലൃരശലെ’ എന്നാണ് പറയുന്നത്. സ്ഥിരവും ചടുലവുമായ വ്യായാമ മുറകളുടെ സൗഖ്യദായശക്തിയെപ്പറ്റി അറിഞ്ഞിരിക്കണം. നിങ്ങള്‍ സേവിക്കുന്ന ഔഷധങ്ങളെക്കാള്‍ ശരീരത്തിന് സൗഖ്യവും ത്രാണിയും നല്കാന് വിവിധ വ്യായാമ മുറകള്‍ക്ക് സാധിക്കുമെന്ന യാഥാര്‍ഥ്യം മനസിലാക്കണം.
Related
Related Articles
‘സിലോഹ 2019’ നേതൃത്വ പരിശീലന ക്യാമ്പ്
എറണാകുളം: പ്രതീക്ഷയുടെ സജീവ അടയാളങ്ങളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്റെ നേതൃത്വത്തില്‍ എറണാകുളം ആശീര്‍ഭവനില്‍ സംഘടിപ്പിച്ച
മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്
ഗിരീഷ് കര്‍ണാട് തന്റെ വേഷം പൂര്‍ത്തിയാക്കി അരങ്ങിനോടു വിടപറയുമ്പോള്‍ നഷ്ടം ഇന്ത്യയിലെ കലാസ്നേഹികള്‍ക്കു മാത്രമല്ല, മാനുഷികമൂല്യങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിസമ്മതിക്കുന്ന മാനവികമൂല്യങ്ങള്ക്കുമാണ്. മഹാരാ്ട്രയില്
മോഹന്‍ലാലിനെതിരെ വ്യാജപ്രചരണം
തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് നടന് മോഹന്‍ലാലിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്. മോഹന്‍ലാലിന്റെ സിനിമയിലെ ദൃശ്യം ഉള്‍പ്പെടുത്തി തിരുവനന്തപുരം സ്വദേശി ‘മോഹന്‍ലാല്‍ കൊറോണ