വ്യായാമം ഹൃദ്രോഗത്തെ തടയുമോ?

വ്യായാമം ഹൃദ്രോഗത്തെ തടയുമോ?

‘ലാഘവം കര്‍മസാമര്‍ഥ്യം, ദീപ്‌തോഗ്നിര്‍ മേദസഃക്ഷയഃ
വിഭക്തഘനഗാത്രത്വം വ്യായാമാദുപജായതേ’
ശരീരത്തിന് ലാഘവം, ദേഹാധ്വാനത്തിനുള്ള ക്ഷമ, ദഹനപാടവം എന്നിവയെ പ്രദാനം ചെയ്യുന്ന വ്യായാമം കൊഴുപ്പു കുറയ്ക്കുവാനും ശരീരാവയവങ്ങളെ ശക്തവും സുദൃഢവുമാക്കുവാനും സഹായിക്കുന്നു.
(അഷ്ടാംഗഹൃദയം, സൂക്തം 2/10)
സ്ഥിരവും ഊര്‍ജസ്വലവുമായ വ്യായാമംകൊണ്ട് ഹൃദ്രോഗസാധ്യത 30-40 ശതമാനം വരെയും ഹൃദ്രോഗാനന്തര മരണസാധ്യത 50 ശതമാനം വരെയും പ്രതിരോധിക്കാന്‍ സാധിക്കുന്നുമെന്ന് ബൃഹത്തായ പല പഠനങ്ങളും സ്ഥിരീകരിക്കുന്നു. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ നിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും കൃത്യമായ വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടാലേ ഈ പ്രയോജനം ലഭിക്കുകയുള്ളൂ. വ്യായാമരഹിത ജീവിതം മരണത്തിലേക്കുള്ള ചവിട്ടുപടിയാക്കുന്ന ആപത്ഘടകമാണെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നു. 1950ല്‍ മോറീസും 1970ല്‍ പാഫെന്‍ബേര്‍ഗറുമാണ് വ്യായാമരഹിതവും ഹൃദ്രോഗസാധ്യതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റിയുള്ള ആദ്യകാല പഠനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. അതിനുശേഷം പരശ്ശതം ഗവേഷണ നിരീക്ഷണങ്ങള്‍ ഈ രംഗത്തുണ്ടായി. വ്യായാമമില്ലാത്ത മധ്യവയസുകാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ വ്യായാമം കൃത്യമായി ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തി നോക്കിയപ്പോള്‍, പൊതുവായ മരണസാധ്യത 50 ശതമാനവും ഹൃദ്രോഗാനന്തര മരണസാധ്യത രണ്ടുമടങ്ങായും വര്‍ധിച്ചതായി കണ്ടു. പാഫെന്‍ബേര്‍ഗര്‍ നടത്തിയ പഠനത്തില്‍ 2000 കിലോ കലോറിയോളം ആഴ്ചയില്‍ വിനിയോഗിക്കത്തക്കവണ്ണം വ്യായാമപദ്ധതികളിലേര്‍പ്പെട്ടവരിലാണ് പ്രയോജനം ഏറ്റവും കൂടുതല്‍ കണ്ടത്. എന്നാല്‍ ഇപ്പോഴത്തെ മാര്‍ഗനിര്‍ദ്ദേശക രേഖകള്‍ പ്രകാരം ആഴ്ചയില്‍ കുറഞ്ഞത് 1000 കിലോ കലോറിയെങ്കിലും വിനിയോഗിക്കപ്പെടുന്ന രീതിയിലുള്ള വ്യായാമ മുറകള്‍ ഏവരും പരിശീലിക്കണം.
കൃത്യമായ വ്യായാമംകൊണ്ടു ഹൃദ്രോഗത്തെ എങ്ങനെ തടയാം!
* ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞ് പൊതുവായ ഭാരം നിയന്ത്രിക്കപ്പെടുന്നു.
* ഹൃദ്രോഗത്തിന് കാരണമായ ‘ചീത്ത’ സാന്ദ്രതകുറഞ്ഞ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയുന്നു.
* ഇന്‍സലിന്റെ പ്രവര്‍ത്തനം വര്‍ധിച്ച് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുന്നു. വ്യായാമത്തിനുവേണ്ടി കൂടുതല്‍ കലോറി വിനിയോഗിക്കപ്പെടുന്നതുമൂലവും പഞ്ചസാര കുറയുന്നു.
* രക്തസമ്മര്‍ദം സന്തുലിതമാകുന്നു.
* പൊതുവായ ധമനിവീക്കം കുറയുന്നു.
* പുതുതായി സൂക്ഷ്മധമനികള്‍ ഉണ്ടാകുന്നു. പാര്‍ശ്വധമനികള്‍ കൂടുതലായുണ്ടാകുമ്പോള്‍ (ആന്‍ജിയോജെനേസിസ്) ഹാര്‍ട്ടറ്റാക്കിനുള്ള സാധ്യത കുറയുന്നു.
* പൊതുവായി രക്തം കട്ടിയാകുന്ന പ്രവണത മന്ദീഭവിക്കുന്നു.
* ഹൃദയധനമിയിലൂടെയുള്ള രക്തപര്യയനം ത്വരിതഗതിയിലാകുന്നു.
* ഹൃദയസങ്കോചനശേഷി വര്‍ധിക്കുന്നു.
* ബ്ലോക്ക് ഉണ്ടാകുന്നതിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ട് ധമനിയിലൂടെയുള്ള എന്റേത്തീലിയല്‍ കോശസമൂഹങ്ങള്‍ കൂടുതല്‍ സജീവമാകുന്നു.
* സ്‌ട്രെസും വിഷാദാവസ്ഥയും കുറയുന്നു.
* ആവശ്യത്തിന് ഉറക്കം ലഭിക്കുന്നു.
നിത്യേനയുള്ള വ്യായാമം ഹൃദയത്തിന് കരുത്ത് പകരും. ദിവസേവന 30-60 മിനിറ്റുകള്‍വരെ കൃത്യമായി വ്യായാമം ചെയ്താല്‍ മൂന്നു മാസത്തിനകം അനുകൂല ഫലങ്ങള്‍ കണ്ടുതുടങ്ങു. ചെറിയ ചെറിയ ആയാസ പ്രവൃത്തികള്‍ തുടങ്ങി ശരീരത്തിന് അധ്വാനം പകരുന്ന എന്ത് വ്യായാമവും ഉപകരിക്കും. അതിനു മല്‍പ്പിടുത്തമൊന്നും വേണ്ട. മിതമായ വ്യായാമ മുറകള്‍ അഭ്യസിച്ചാല്‍ മതി.


Related Articles

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കെഎല്‍സിഎ കൊച്ചി രൂപത

2018 ആഗസ്റ്റ് 15 മുതല്‍ കേരളത്തിലാകമാനം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎല്‍സിഎ കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. 2018 ആഗസ്റ്റ്

കെസിബിസി മാധ്യമ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു

എറണാകുളം: കലാസാഹിത്യ സാംസ്‌കാരിക ദാര്‍ശനിക മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം കാഴ്ചവച്ച കത്തോലിക്കരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെസിബിസി മാധ്യമക്കമ്മീഷന്‍ വര്‍ഷംതോറും നല്കിവരുന്ന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു. 2018ലെ അവാര്‍ഡുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍

ലോഗോസ് ക്വിസ് 2018: മത്സരം സെപ്തംബര്‍ 30നും ഒക്‌ടോബര്‍ 14നും

എറണാകുളം: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 19-ാമത് അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്റെ പ്രാഥമിക റൗണ്ടായ രൂപതാതല മത്സരം സെപ്റ്റംബര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*