വ്യായാമത്തിന്റെ രസതന്ത്രം

വ്യായാമത്തിന്റെ രസതന്ത്രം

 

2300 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കേ ഇന്ത്യയിലെ കുശാന ഭരണകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരകന്‍ ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ഭാരതത്തിന്റെ പൈതൃകസമ്പത്തുകളില്‍ അമൂല്യശാസ്ത്രശാഖയായ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാക്കളില്‍ അഗ്രഗണ്യനാണ് ചരകന്‍. ‘ചരകപൈതൃക’ത്തില്‍ എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: ‘അനാരോഗ്യം, ദോഷങ്ങളുടെ അസ്വസ്ഥതയെയും ഏറിയും കുറഞ്ഞുമുള്ള അവയുടെ അസന്തുലിതാവസ്ഥയെയും സൂചിപ്പിക്കുന്നു. ആരോഗ്യത്തെ പുനഃസ്ഥാപിക്കാനുള്ള ചികിത്സയില്‍ ഉപവാസം, ശാരീരിക വ്യായാമങ്ങള്‍, ഔഷധസേവ എന്നിവയിലൂടെ അസന്തുലിത ദോഷങ്ങള്‍ സന്തുലിതങ്ങളാക്കപ്പെടുന്നു.’
അറിവിന്റെ അക്ഷയഖനിയായ ആയുര്‍വേദം ചികിത്സയെക്കാള്‍ രോഗം വരാതിരിക്കാനുള്ള ക്രിയാത്മകമായ ജീവിതക്രമീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍, ഭേളന്‍, കാശ്യപന്‍, ആര്യഭടന്‍ എന്നിവരുടെ സംഹിതഗ്രന്ഥങ്ങളിലൂടെയാണ് ആയുര്‍വേദം എന്ന പദം ആദ്യമായി ഉപയോഗിച്ചുകാണുന്നത്. സംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നീ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് പഞ്ചഭൗതിക ത്രിദോഷ സിദ്ധാന്തങ്ങളുടെ ആരംഭം. പൂര്‍ണമായ ആരോഗ്യ സംരക്ഷണത്തിന് കൃത്യമായ വ്യായാമത്തിന്റെ പ്രസക്തി ഏറ്റുപറയുന്ന രണ്ടു വൈദ്യശ്രേഷ്ഠരാണ് ചരകനും വാഗ്ഭടനും. ആരോഗ്യത്തിന്റെ മൂലമന്ത്രം എന്നു വിശേഷിപ്പിക്കാവുന്ന അഷ്ടാംഗഹൃദയത്തില്‍ മിതമായ ആഹാരം കഴിക്കുന്നതിനോടൊപ്പം പാകത്തില്‍ വ്യായാമം ചെയ്യുന്നതിനെപ്പറ്റിയും പലവട്ടം പ്രതിപാദിക്കുന്നുണ്ട്.
രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് വിരചിക്കപ്പെട്ട അടിസ്ഥാന ആയുര്‍വ്വേദങ്ങളില്‍ പല പ്രാവശ്യം വിശദീകരിച്ചിട്ടുള്ള കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതികളുടെ പൊരുള്‍ എന്താണ്? ‘ഹിതാഹാരോ മിതായാസോ ഭൂഗതാവശ്വനീസൂതൗ’ എന്നതിന്റെ അര്‍ത്ഥം, ഹിതമായ ആഹാരവും മിതമായ ആയാസവും (വ്യായാമം) ഭൂമിയില്‍ പിറന്ന അശ്വനീദേവന്മാരെപോലെ നമ്മെ സമസ്തരോഗങ്ങളില്‍ നിന്നു പരിരക്ഷിക്കുന്നു എന്നാണ്. സാത്വികഭാവമുള്ളവര്‍ക്കേ സ്വാസ്ഥ്യമുണ്ടാകൂ എന്ന് ആയുര്‍വേദം പഠിപ്പിക്കുന്നു. ശരീരവടിവും ശേഷിയും സംരക്ഷിക്കാനും ദുര്‍മേദസ് ഒഴിവാക്കുവാനും ഭക്ഷണം കുറച്ചുകഴിച്ച് അനങ്ങാതിരിക്കുകയല്ല വേണ്ടത്. ‘നല്ല’ ഭക്ഷണം നന്നായി കഴിച്ച് അത് കൃത്യമായി ദഹിക്കാന്‍ ഊര്‍ജസ്വലമായി വ്യായാമം ചെയ്യുകയാണ് വേണ്ടത്. അതാവണം ആരോഗ്യത്തിന്റെ രസതന്ത്രം.
ജീവിതശൈലിയിലെ വൈകല്യങ്ങളും അതിരുകടന്ന അലസതയും മടിയും സര്‍വോപരി വ്യായാമം ചെയ്യുവാനുള്ള വിമുഖതയും ആരോഗ്യ കേരളത്തിന് അനല്പമായ ഭീഷണിയാണ് ഉളവാക്കുന്നത്. വ്യായാമം ചെയ്യുവാന്‍ സമയമില്ലെന്നുപറയുന്നവരാണ് മലയാളികളേറെയും. ആപത്ഘടകങ്ങളുടെ മുന്‍പന്തിയില്‍ വ്യായാമരാഹിത്യം സ്ഥാനംപിടിച്ചിരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഭൂമുഖത്തുള്ള 25 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. 11നും 17നും ഇടയ്ക്ക് പ്രായമുള്ള 80 ശതമാനം കുട്ടികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. 2025 ഓടെ ഹൃദ്രോഗവും സ്‌ട്രോക്കും അടക്കമുള്ള അസാംക്രമികരോഗങ്ങളുടെ തോത് 25 ശതമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോരുത്തരുടെയും പൊതുവായ വ്യായാമനിലവാരം 10 ശതമാനമായി വര്‍ധിപ്പിക്കുവാന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പദ്ധതികളാവിഷ്‌കരിക്കുകയാണ്.


Related Articles

കടൽക്ഷോഭത്തിന് ഒരു ശാശ്വത പരിഹാരം  

ചെല്ലാനം എന്ന ഗ്രാമം കേരളത്തിലെ എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കനത്ത ജനസംഖ്യയുള്ള മത്സ്യബന്ധന ഗ്രാമമാണ് ചെല്ലാനം. 50,000-ത്തിലധികം ആളുകളാണ് ചെല്ലാനം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നത്. പടിഞ്ഞാറ്

വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കരുത് : കേരള കാത്തലിക് ഫെഡറേഷന്‍

എറണാകുളം: ഭാരത്തിലെ വിവിധ മതസമൂഹങ്ങള്‍ നൂറ്റാണ്ടുകളായി പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന വിവിധ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും കടന്നു കയറി ആചാര-വിശ്വാസങ്ങള്‍ക്ക് ക്ഷതമേല്പിക്കുവാനും ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്തുവാനും കുറച്ചുനാളുകളായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും, കേന്ദ്ര

കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*