Breaking News

വ്രതമനുഷ്ഠിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

വ്രതമനുഷ്ഠിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: റംസാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സ്‌നേഹവും സമാധാനവും ആശംസിച്ചു. കൊവിഡ് കാലത്തെ വ്രതാനുഷ്ഠാനം കൂടുതല്‍ ക്ലേശപൂര്‍ണ്ണമായതുകൊണ്ടാണ്  അവര്‍ക്ക് പ്രത്യേകമായി ആശംസകള്‍ അറിയിക്കുന്നതെന്ന് ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലും സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനും പറഞ്ഞു. പള്ളികളില്‍ ഒത്തുകൂടി ആരാധനയും ധ്യാനവും നടത്താനുള്ള സാഹചര്യം ഇപ്പോഴില്ലെങ്കിലും വിശ്വാസികളുടെ പൊതുനന്മയെക്കുറിച്ചുള്ള ബോധ്യം നമുക്ക് പൊതുസമൂഹത്തിന് കൈമാറാനുള്ള അവസരവാണിതെന്നും നാം തിരിച്ചറിയണം. റംസാന്‍ നോമ്പനുഷ്ഠാനം കൊവിഡ് കാലത്തെ അതിജീവിക്കാന്‍ അവരെ പ്രാപ്തരാക്കട്ടെ എന്നും മെത്രാന്‍സമിതി ആശംസിച്ചു.
ലോകം മുഴുവനും നന്മയുണ്ടാകാനുള്ള ക്രൈസ്തവരുടെ പ്രാര്‍ത്ഥനകളില്‍ വ്രതമനുഷ്ഠിക്കുന്നവരെ പ്രത്യേകം ഉള്‍പ്പെടുത്തണമെന്നും സാധ്യമായ സഹായങ്ങള്‍ അവര്‍ക്ക് ചെയ്തു കൊടുക്കണമെന്നും മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. മുസ്ലീം കുടുംബങ്ങളില്‍ നിന്ന് വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും പ്രവാസികളായി കഴിയുന്നവരെ പ്രത്യേകമായി മെത്രാന്‍സമിതി ഓര്‍ക്കുന്നു. വിശേഷാവസരങ്ങളില്‍ കുടുംബത്തോടൊപ്പം ചേരാനുള്ള അവരുടെ ആഗ്രഹത്തെയും വിലമതിക്കുന്നു. അവരെയും മറ്റു പ്രവാസികളെയും പ്രത്യേകം ഓര്‍ക്കുകയും കേരളസമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അവര്‍ നല്കിയ സംഭാവനകള്‍ക്ക് നന്ദിയറിയിക്കുകയും ചെയ്യുന്നു. റംസാന്‍, വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ വിശപ്പില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വിശ്വാസികളെ ശക്തിപ്പെടുത്തുമെന്നും മെത്രാന്‍സമിതി പ്രത്യാശിച്ചു.

 Related Articles

തീരദേശ കപ്പല്‍പാത, പാതകം

ചാള്‍സ് ജോര്‍ജ് മത്സ്യവരള്‍ച്ചയുടേയും കൊവിഡ് മൂലമുള്ള മത്സ്യബന്ധന-വിപണന പ്രതിബന്ധങ്ങള്‍ക്കിടയില്‍ നിനച്ചിരിക്കാതെ വന്ന കടലാക്രമണവും ചേര്‍ന്ന് കേരളത്തിലെ പാവപ്പെട്ട മത്സ്യബന്ധന സമൂഹം തകര്‍ച്ചയുടെ പാരമ്യത്തിലായിരുന്ന ഘട്ടത്തില്‍, ചെകുത്താനും കടലിനുമിടയിലായിരിക്കുമ്പോഴാണ്

മത്സ്യത്തൊഴിലാളികളുടെ കാലം, പെണ്‍മണികളുടെ വര്‍ഷം

മനുഷ്യജന്മമൊരു സത്രം. അതിഥിയാണോരോ പ്രഭാതവും. ഓര്‍ക്കാപ്പുറത്തൊരു വിരുന്നുകാരനായെത്തുന്നു ഒരാഹഌദം, ഒരു വിഷാദം, ഒരു ചെറ്റത്തരം, നൈമിഷികമായൊരു ബോധോദയം. പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്ന റൂമിയെന്ന

കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?

മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*