‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി

‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി

നവംബർ 17ാം തീയതി ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തുമെന്ന് വനിതാവകാശ പ്രവർത്തകയും, ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. തനിക്കും കൂട്ടർക്കും സുരക്ഷ ഒരുക്കേണ്ടത് കേരള പൊലീസിൻറെയും ഗവൺമെൻറിൻറെയും ഉത്തരവാദിത്വമാണെന്ന് തൃപ്തി ദേശായി പറഞ്ഞു. 6 യുവതികളുമായിട്ടാണ് തൃപ്തി ദേശായി ശബരിമലയിൽ എത്തുന്നത്.

ശബരിമലയിൽ എത്തുന്നതിനുള്ള തീരുമാനം തൃപ്തി ദേശായി നേരത്തെതന്നെ അറിയിച്ചിരുന്നതാണ് എന്നാൽ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശത്തെ കോടതി ഹനിക്കുക ഇല്ലെന്ന് അവർ പറഞ്ഞു. നേരത്തെ തൃപ്തി ദേശായിയും കൂട്ടരും കോടതിവിധിയെ സ്വാഗതം ചെയ്തിരുന്നു.



No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*